ഇങ്ങനെ പോയാല്‍ മഞ്ജുവിനെ വെട്ടിച്ച് ലേഡീ സൂപ്പര്‍സ്റ്റാറാവും കാവ്യ; ജനപ്രീതിയില്‍ മുന്നിലുള്ള നടിമാരുടെ ലിസ്റ്റ് പുറത്ത്

4911

സിനിമ താരങ്ങള്‍ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ചിലരുടെ ആരാധന അതിരുകടക്കാര്‍ ഉണ്ട്. താരങ്ങളുടെ അഭിനയം കണ്ടും പ്രേക്ഷകരുടെ പെരുമാറ്റം കണ്ടുമെല്ലാമാണ് ആ ഇഷ്ടം കൂടി വരുന്നത്. കേരളം കടന്നു നിരവധി ആരാധകരുള്ള നടിയാണ് മഞ്ജുവാര്യര്‍. ഇപ്പോഴിതാ സെപ്റ്റംബറില്‍ ജനപ്രീതിയില്‍ മുന്നിലുള്ള മലയാള നടിമാരുടെ ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ ഇതില്‍ മുന്നില്‍ തന്നെ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ ആണ് ഉള്ളത്.

Advertisements

ഇതില്‍ നാലാം സ്ഥാനത്ത് നടി കാവ്യ മാധവന്റെ പേരും ഉണ്ട്. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ ആണ് ഇത് പുറത്തുവിട്ടത്.

ജനപ്രീതിയില്‍ മുന്നിലുള്ള മലയാള നടിമാര്‍ 1മഞ്ജു വാര്യര്‍, 2ഐശ്വര്യ ലക്ഷ്മി, 3ശോഭന, 4കാവ്യ മാധവന്‍, 5കല്യാണി പ്രിയദര്‍ശന്‍ എന്നിങ്ങനെയാണ് ഉള്ളത്. ഇതില്‍ കാവ്യയുടെ പേര് കണ്ടതോടെ പ്രേക്ഷകരും ഒന്ന് ഞെട്ടി. ഇപ്പോള്‍ സിനിമയില്‍ ഇല്ലാഞ്ഞിട്ട് പോലും നടിയുടെ പേര് ഈ ലിസ്റ്റില്‍ വന്നു. ഇതില്‍ നിന്നും വ്യക്തമാണ് നടിയോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല എന്നത്. അതേസമയം ഈ അടുത്ത് സോഷ്യല്‍ മീഡിയയില്‍ സജീവം ആയിരുന്നു കാവ്യ.

also read
നീയത് ചെയ്യണമെന്ന് സുരേഷ് പറഞ്ഞു, ഹിറ്റായപ്പോള്‍ വിളിച്ച് അഭിനന്ദിച്ചു, സാമജവന പാട്ടുപാടുന്ന വീഡിയോയെ കുറിച്ച് ജയറാം പറയുന്നു
മലയാള നടന്മാരുടെ നോക്കുകയാണെങ്കില്‍ ഏറ്റവും മുന്നിലുള്ളത് മോഹന്‍ലാല്‍ തന്നെ. രണ്ടാം സ്ഥാനത്ത് മമ്മൂട്ടിയും മൂന്നാം സ്ഥാനത്ത് ടൊവിനോ തോമസും ആണ്. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍ വരുന്നത്.

Advertisement