ഇതെന്താ ട്രിപ്പിന് പോകുവാണോ, പ്രസവത്തിന് പോകുംമുമ്പുള്ള ഹോസ്പിറ്റല്‍ ബാഗ് കണ്ട് പലരും ചോദിച്ചു, ഇനിയും രണ്ടാഴ്ച കാത്തിരിക്കേണ്ടി വരും, ലിന്റു റോണി പറയുന്നു

233

ടെലിവിഷന്‍ പരമ്പരകളിലൂടെ താരമായി മാറിയ നടിയാണ് ലിന്റു റോണി. ഇപ്പോള്‍ അഭിനയിത്തില്‍ സജീവമല്ലെങ്കിലും ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ തന്റെ സാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ അറിയിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

Advertisements

നിലവില്‍ വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കാണ് ലിന്റു. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ലിന്റു പങ്ക് വെച്ചിരുന്നു.

Also Read: സന്തോഷമെന്താണെന്ന് അവന്‍ അറിഞ്ഞിട്ടില്ല, എന്നാലും എല്ലാവരെയും ചിരിപ്പിക്കും, സുധിയെ കുറിച്ച് വേദനയോടെ സഹോദരന്‍ പറയുന്നു

താനൊരു അമ്മയാകാനായി പോകുന്നു എന്നാണ് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ കുഞ്ഞതിഥി എത്തുമെന്നും താരം പറഞ്ഞിരുന്നു. എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ലിന്റുവിനും ഭര്‍ത്താവും കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.

ഇപ്പോഴിതാ തന്റെ പ്രസത്തിന് മുമ്പുള്ള തയ്യാറെടുപ്പുകളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് യൂട്യൂബില്‍ പങ്കുവെച്ച പുതിയ വീഡിയോയിലൂടെ ലിന്റു. ആശുപത്രിയിലേക്ക് പോകും മുമ്പ് ഹോസ്പിറ്റല്‍ ബാഗോക്കെ ശരിയാക്കിയിട്ടുണ്ടെന്നും ഏതൊരു കാര്യം ചെയ്യുമ്പോഴും പ്രാര്‍ത്ഥിച്ചിട്ടാണ് ചെയ്യുന്നതെന്നും ലിന്റു പറയുന്നു.

Also Read: രാവിലെ ഏഴ് മണിക്ക് തന്നെ ഷൂട്ടിന് എത്തണമെന്ന് വികെ പ്രകാശ്, പറ്റില്ലെന്ന് മമ്മൂട്ടി, പിന്നെ സംഭവിച്ചത് ഇങ്ങനെ

ബാഗ് കണ്ടിട്ട് ട്രിപ്പിന് പോവുന്ന പോലുള്ള അവസ്ഥയാണ്. എല്ലാവരും ചോദിക്കുന്നത് ഇതെങ്ങോട്ട് പോകുകയാണെന്നാണെന്നും അവിടെ പോയിട്ട് ആവശ്യമുള്ളതൊക്കെ എടുത്തില്ലല്ലോ എന്നോര്‍ത്ത് ടെന്‍ഷന്‍ വേണ്ടല്ലോ എന്നും ആശുപത്രി ഡോക്യുമെന്റ്‌സൊക്കെ വണ്ടിയില്‍ വെച്ചിട്ടുണ്ടെന്നും പ്രവസത്തിനായി ഇനിയൊകു രണ്ടാഴ്ച കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നുവെന്നും ലിന്റു പറയുന്നു.

Advertisement