ഡാഡിക്കും മമ്മിക്കും സര്‍പ്രൈസ് സിംഗപ്പൂര്‍ യാത്രയൊരുക്കി ലിന്റു റോണി, വലിയ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തില്‍ താരം

79

ടെലിവിഷന്‍ പരമ്പരകളിലൂടെ താരമായി മാറിയ നടിയാണ് ലിന്റു റോണി. ഇപ്പോള്‍ അഭിനയിത്തില്‍ സജീവമല്ലെങ്കിലും ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ തന്റെ സാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ അറിയിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവില്‍ വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കാണ് ലിന്റു.

Advertisements

എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അമ്മയായ വിശേഷം ലിന്റു ആരാധകരുമായി പങ്കിട്ടിരുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതു മുതലുള്ള ഓരോ വിശേഷവും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ബേബി ഷവരും ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടിയും താരം പങ്കിട്ടിരുന്നു. മകന് ലെവി എന്നാണ് പേരിട്ടിരിക്കുന്നത് ലിന്റുവും റോണിയും.

Also Read: ഒരാഴ്ചകൊണ്ട് വാരിയത് 461കോടിയോളം, പക്ഷേ കേരളത്തില്‍ ലിയോ രണ്ടാം സ്ഥാനത്ത്, ഒന്നാമന്‍ ഈ ചിത്രം

യൂട്യൂബറായ ലിന്റു ഇപ്പോള്‍ ഒരു ഫാമിലി വ്‌ലോഗാണ് പങ്കുവെച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പമുള്ള സിംഗപ്പൂര്‍ ട്രിപ്പിന്റെ വിശേഷങ്ങളാണ് ലിന്റു പങ്കുവെച്ചിരിക്കുന്നത്. സര്‍പ്രൈസായി പ്ലാന്‍ ചെയ്ത ട്രിപ്പാണിതെന്നും കുറേക്കാലം മമ്മിയും ഡാഡിയും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും എന്നാല്‍ അവര്‍ നാട്ടിലേക്ക് വന്നതോടെ ശരിക്കും മിസ് ചെയ്തുവെന്നും ലിന്റു പറയുന്നു.

മാസ്റ്റര്‍ സിനിമയില്‍ ഒപ്പം അഭിനയിച്ച സ്വാതിയും ലിന്റുവിനൊപ്പം സിംഗപ്പൂര്‍ യാ്ത്രയിലുണ്ടായിരുന്നു. സ്വാതിക്ക് സ്ഥലങ്ങളെ കുറിച്ചൊക്കെ നല്ല ധാരണയുള്ളതിനാല്‍ ഷോപ്പിംഗിനൊക്കെ പോയിരുന്നുവെന്നും ഡാഡിയും മമ്മിയും തനിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങളൊക്കെ കൊണ്ടാണ് വന്നതെന്നും ലിന്റു പറയുന്നു.

Also Read: ദുല്‍ഖറിന്റെ കൂടെ ഒരു പ്രണയ ചിത്രം കൂടി ചെയ്യണം, നല്ല രസമാണ് റൊമാന്റിക് സിനിമകള്‍ ചെയ്യുന്നത് കാണാന്‍, ആഗ്രഹം വെളിപ്പെടുത്തി നിത്യ മേനോന്‍

ലെവിക്കുട്ടനോടപ്പമുള്ള യാത്ര ഡാഡിയും മമ്മിയും ഒത്തിരി ആസ്വദിച്ചു. അവര്‍ക്കൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും അത് നടന്നുവെന്നും ഡാഡിയും മമ്മിയും മൈസൂരില്‍ നിന്നാണ് വന്നതെന്നും ലിന്റു പറയുന്നു.

Advertisement