‘താങ്ക് ഗോഡ്‌’; മകൻ ജനിച്ച് രണ്ട് മാസം പിന്നിട്ടപ്പോഴേക്കും അടുത്ത സന്തോഷ വാർത്തയെത്തി; ആഹ്ലാദം പങ്കിട്ട് ലിന്റു റോണി

759

ടെലിവിഷൻ പരമ്പരകളിലൂടെ താരമായി മാറിയ നടിയാണ് ലിന്റു റോണി. ഇപ്പോൾ അഭിനയിത്തിൽ സജീവമല്ലെങ്കിലും ഇൻസ്റ്റഗ്രാം റീൽസിലൂടെ തന്റെ സാന്നിധ്യം സോഷ്യൽ മീഡിയയിൽ അറിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കാണ് ലിന്റു.

എട്ടുവർഷത്തെ കാത്തിരിപ്പിന് ശേഷം അമ്മയായ വിശേഷം ലിന്റു ആരാധകരുമായി പങ്കിട്ടിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതു മുതലുള്ള ഓരോ വിശേഷവും താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ബേബി ഷവരും ജെൻഡർ റിവീൽ പാർട്ടിയും താരം പങ്കിട്ടിരുന്നു. മകന് ലെവി എന്നാണ് പേരിട്ടിരിക്കുന്നത് ലിന്റുവും റോണിയും.

Advertisements

യുകെയിലാണ് ലിന്റു കുടുംബ സമേതം താമസിക്കുന്നത്. ഇവിടെ നിന്നുള്ള തന്റെ വിശേഷങ്ങൾ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകൻ വന്നതിന് ശേഷമുണ്ടായ സന്തോഷങ്ങൾ പങ്കുവെയ്ക്കുന് തിരക്കിലാണ് താരം.

ALSO READ- പിതാവിന്റെ കേറോഫിൽ ഒന്നും ചെയ്യില്ല; ഒരു ക്യൂ കട്ട് ചെയ്യാൻ പോലും മമ്മൂട്ടിയെന്ന പേര് ഉപയോഗിച്ചിട്ടില്ല: ദുൽഖർ സൽമാൻ

മകൻ വന്നശേഷം വളരെസന്തോഷത്തോടെയാണ് താൻ ഓരോ കാര്യവും ചെയ്യുന്നതെന്നാണ് താരം പറയുന്നത്. ഇപ്പോഴിതാ മകൻ ജനിച്ച് രണ്ട് മാസത്തിനുള്ളിൽ ലഭിച്ച സൗഭാഗ്യത്തെ കുറിച്ചാണ് ലിന്റു പറയുന്നത്.

മകൻ ലെവിക്ക് ബ്രിട്ടീഷ് പാസ് പോർട്ട് ലഭിച്ചിരിക്കുകയാണെന്നാണ് താരം പറയുന്നത്. തങ്ങളുടെ കുടുംബത്തിലെ ആദ്യ ബ്രിട്ടീഷ് പൗരനാണ് ലെവി എന്നും താരം പറയുന്നുണ്ട്.

‘ദൈവമേ നിനക്ക് സ്തുതി മോൻ 2 മാസം പൂർത്തി യാക്കി ഒപ്പം അവന്റെ ബ്രിട്ടീഷ് പാസ്‌പോർട്ട് ആണ് അവന്റെ കൈയിലുള്ളത്. ഞങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ ബ്രിട്ടീഷ് പൗരനായ ലെവിക്ക് അഭിനന്ദനങ്ങൾ എന്നാണ് ചിത്രം പങ്കിട്ട് താരം കുറിച്ചിരിക്കുന്നത്.

Advertisement