ദൃശ്യത്തില്‍ ലാലേട്ടന്‍ അഭിനയിക്കുന്നത് കണ്ടപ്പോള്‍ ഒട്ടും താത്പര്യമില്ലാതെ ചെയ്യുന്നത് പോലെ തോന്നി, സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടില്ലെന്ന് കരുതി, പക്ഷേ സ്‌ക്രീനില്‍ അദ്ദേഹം ഞെട്ടിച്ചു, തുറന്നുപറഞ്ഞ് ലിന്റാ ജീത്തു

111

മലയാള സിനിമാ രിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ദൃശ്യം. ഒന്നാം ഭാഗം തീയേറ്ററുകളില്‍ വലിയ ഹിറ്റായപ്പോള്‍ ദൃശ്യം02 ഒടിടി റിലീസിലൂടെ ലോകമെമ്പാടും ചര്‍ച്ചയാക്കപ്പെടുകയായിരുന്നു.

Advertisements

ഹിന്ദിയില്‍ ദൃശ്യം-2 തിയേറ്ററിലെത്തിയപ്പോള്‍ വലിയ വിജയം കൊയ്തതും ശ്രദ്ധേയമായി. ആദ്യമായി ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അഭിനയം കണ്ടപ്പോഴുള്ള തന്റെ അനുഭവം പങ്കുവെക്കുകയാണ് ജിത്തു ജോസഫിന്റെ ഭാര്യ ലിന്റാ ജിത്തു.

Also Read:മുന്നില്‍ ചതികള്‍ ഒളിഞ്ഞിരിക്കുന്ന കുഴികള്‍, അപകടമുണ്ടെന്ന ബോധ്യത്തില്‍ ഡ്യൂപ്പുപോലുമില്ലാതെ അഭിനയിച്ച് ലാലേട്ടന്‍, ഗുണ കേവിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് വിനോദ് ഗുരുവായൂര്‍

മോഹന്‍ലാലിന്റെ അഭിനയം ആദ്യം കണ്ടപ്പോള്‍ അ്‌ദ്ദേഹം ഒട്ടും താത്പര്യമില്ലാതെ അഭിനയിക്കുന്നത് പോലെയാണ് തനിക്ക് തോന്നിയത്. പിന്നീട് സ്‌ക്രീനില്‍ അദ്ദേഹത്തെ കണ്ടപ്പോഴാണ് അത് റിയല്‍ അഭിനയമാണെന്ന് തിരിച്ചറിഞ്ഞതെന്നും ലിന്റാ പറയുന്നു.

ഭയങ്കര എഫേര്‍ട്ട് എടുത്ത് കഷ്ടപ്പെട്ട് ചെയ്താലേ അഭിനയം വരൂള്ളൂ എന്നായിരുന്നു താന്‍ കരുതിയിരുന്നത്. എന്നാല്‍ അതെല്ലാം തന്റെ മണ്ടത്തരമായിരുന്നുവെന്നും അദ്ദേഹത്തിന് അഭിനയിക്കുന്ന കാര്യം വളരെ ഈസിയായി ചെയ്യാവുന്നതായിരുന്നുവെന്നും ലിന്റ കൂട്ടിച്ചേര്‍ത്തു.

Also Read:മുന്നില്‍ ചതികള്‍ ഒളിഞ്ഞിരിക്കുന്ന കുഴികള്‍, അപകടമുണ്ടെന്ന ബോധ്യത്തില്‍ ഡ്യൂപ്പുപോലുമില്ലാതെ അഭിനയിച്ച് ലാലേട്ടന്‍, ഗുണ കേവിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് വിനോദ് ഗുരുവായൂര്‍

അദ്ദേഹം അഭിനയിക്കുന്നത് ആദ്യം കണ്ടപ്പോള്‍ വലിയ ഇന്ററസ്റ്റ് ഇല്ലെന്നാണ് തോന്നിയത്. സ്‌ക്രിപ്റ്റ് ഇഷ്ടമായില്ലെന്ന് തോന്നിയെന്നും സ്‌ക്രീനില്‍ കണ്ടപ്പോള്‍ ശരിക്കും ഞെട്ടിയെന്നും ഇതൊക്കെയാണ് റിയല്‍ അഭിനയമെന്നും ലിന്റ പറയുന്നു.

Advertisement