സിനിമാ പാരമ്പര്യമുണ്ടെങ്കിലും സിനിമയിലേക്ക് എത്താൻ ശ്രമിച്ചിട്ടില്ലാത്ത വ്യക്തിത്വമാണ് അമിതാഭ് ബച്ചന്റേയും ജയാ ബച്ചന്റേയും മൂത്ത മകളായ ശ്വേത ബച്ചൻ. ശ്വേതയുടെ സഹോദരൻ അഭിഷേക് സിനിമയിൽ സ്ഥാനമുറപ്പിച്ചെങ്കിലും ലൈംലൈറ്റിന് മുന്നിൽ ശോഭിക്കണമെന്ന് ശ്വേതയ്ക്ക് ഇതുവരെ തോന്നിയിട്ടില്ല.
അഭിനയത്തിൽ താൽപര്യമില്ലാത്ത ശ്വേത വർഷങ്ങൾക്ക് മുമ്പ് മോഡലിങിൽ സജീവമായിരുന്നു. ഇപ്പോൾ ബിസിനസിലും എഴുത്തിലുമെല്ലാമാണ് ശ്വേതയുടെ ശ്രദ്ധ. വ്യവസായിയായ നിഖിൽ നന്ദയെയാണ് ശ്വേത വിവാഹം ചെയ്തത്.
ALSO READ
വളരെ കടുപ്പമേറിയ യോഗാഭ്യാസ മുറകൾ പോലും അനായാസമായി ചെയ്ത് സംയുക്ത വർമ്മ : വീഡിയോ വൈറൽ
വിദേശ പഠനം പൂർത്തിയാക്കി തിരികെ എത്തിയ ശ്വേതയുടെ മൂത്ത മകൾ നവ്യ എൻജിഒയും മറ്റ് സാമൂഹിക പ്രവർത്തനങ്ങളും ബിസിനസുമെല്ലാമായി തിരക്കിലാണ്. അമ്മയെപ്പോലെ അതീവ സുന്ദരിയായ ശ്വേതയുടെ സിനിമാ പ്രവേശനം എല്ലാവരും കാത്തിരിക്കുന്ന ഒന്നാണ്. അതേസമയം ഇപ്പോൾ നവ്യ നവേലി ലിംഗസമത്വത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
വീട്ടുജോലികൾ പെൺകുട്ടികൾ ചെയ്യണമെന്ന പൊതുധാരണ നിലനിൽക്കുന്നതിനാൽ ലിംഗവിവേചനം വീടുകളിൽ നിന്ന് തന്നെ തുടങ്ങുന്നുവെന്നാണ് നവ്യ നവേലി പറയുന്നത്. ഷീ ദ പീപ്പിളിനോട് സംസാരിച്ച നവ്യ നവേലി നന്ദയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
ഇത് വീടുകളിൽ സംഭവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞങ്ങൾക്ക് ആരെങ്കിലും അതിഥികളുണ്ടെങ്കിൽ, എന്റെ അമ്മ എപ്പോഴും എന്നോട് പറയും ഇത് പോയി എടുക്കൂ… അല്ലെങ്കിൽ പോയി അത് എടുക്കൂ.. എന്നൊക്കെ. അതേസമയം എന്റെ സഹോദരനോട് ഇത്തരം കാര്യങ്ങൾ പറയുന്നത് ഞാൻ കണ്ടിട്ടില്ല. പ്രത്യേകിച്ച് കൂട്ടുകുടുംബങ്ങളായി താമസിക്കുന്ന വീടുകളിൽ വീട് എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് സ്ത്രീകളേയും പെൺകുട്ടികളേയും മാത്രമാണ് പഠിക്കുക. അല്ലെങ്കിൽ അതിഥികളെ എങ്ങനെ പരിപാലിക്കണം എന്ന് പഠിപ്പിക്കുക. എല്ലായ്പ്പോഴും എങ്ങനെയെങ്കിലും മകളുടെ മേൽ ഇത്തരം ചുമതലകൾ വന്ന് വീഴുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ ഒരിക്കലും കണ്ടിട്ടില്ല… വീട്ടിലെ എന്റെ സഹോദരനോ ഇളയ ആൺകുട്ടിക്കോ ഈ ഉത്തരവാദിത്വങ്ങൾ പറഞ്ഞ് കൊടുക്കുന്നത്.
വീട് നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നത് കുടുംബാംഗങ്ങൾ തന്നെയാണ്. നവ്യയ്ക്ക് ആറാ ഹെൽത്ത് എന്ന ഒരു സംരംഭമുണ്ട്. ഈ സംരംത്തിലൂടെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് അവൾ സംസാരിക്കുന്നത്. 2020ൽ മല്ലിക സാഹ്നി, പ്രജ്ഞാ സാബു, അഹല്യ മേത്ത എന്നിവർക്കൊപ്പം നവ്യയും ചേർന്ന് സ്ഥാപിച്ച സംഘടനയാണ് ആറാ ഹെൽത്ത്.
ALSO READ
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനൊപ്പം ലണ്ടനിലെ കെന്റിലുള്ള സെവെനോക്സ് സ്‌കൂളിൽ നിന്നാണ് നവ്യ ബിരുദം നേടിയത്. ന്യൂയോർക്കിലെ ഫോർഡാം യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിജിറ്റൽ ടെക്നോളജി പഠിച്ചു. ആറാ ഹെൽത്ത് പേജിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നവ്യ തന്റെ സഹസ്ഥാപക സുഹൃത്തുക്കളോടൊപ്പം പലപ്പോഴും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും മാനസികാരോഗ്യത്തെക്കുറിച്ചും മറ്റുള്ളവരുടെ ഇടയിൽ മാന്യമായി സംസാരിക്കുന്നതിനെ കുറിച്ചും മറ്റ് പല പ്രധാന വിഷയങ്ങളെ കുറിച്ചുമെല്ലാം ചർച്ച ചെയ്യാറുണ്ട്.