2001 ൽ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന സിനിമയിലൂടെ മലയാളികൾ പ്രിയങ്കരിയായ നടിയണ് നിത്യ ദാസ്. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ, കണ്മഷി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007 ൽ പുറത്തിറങ്ങിയ സൂര്യകിരീടമാണ് താരം അവസാനം അഭിനയിച്ച സിനിമ. വളരെ കുറച്ച് സിനിമയിലാണ് അഭിനയിച്ചതെങ്കിലും മലയാളികളുടെ മനസ്സിലിടം പിടിക്കാൻ നിത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
വിവാഹശേഷം മിനി സ്‌ക്രീനിൽ സജീവമാണ് താരം. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാൾ നമൻ സിങ് ജംവാൾ എന്നീ രണ്ട് മക്കളാണ് ഉള്ളത്.
Also Read
സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് മലയാളികളുടെ പ്രിയതാരമായ നിത്യാ ദാസ്. തന്റെ മകൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും താരം സ്ഥിരമായി സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുമുണ്ട്. കഴിഞ്ഞ ദിവസം മകൾ നൈനക്കൊപ്പം പോസ്റ്റ് ചെയ്ത ഒരു ട്വിന്നിങ് റീൽ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
Also Read
ഒരേ പോലുള്ള വസ്ത്രങ്ങൾ ധരിച്ച് കൊണ്ട് ഒരു മ്യൂസിക് റീലാണ് താരം പോസ്റ്റ് ചെയ്തത്. ഇരട്ടകൾ പോലെ തന്നെ തോന്നിപ്പിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. മുഖവും വസ്ത്രവും സ്‌റ്റൈലും മാത്രമല്ല, ആറ്റിട്യൂടും ഒരേപോലെയാണ് എന്നും കമന്റുകൾ ഉണ്ട്.
പന്ത്രണ്ടുകാരിയായ മകൾ നാലിനും നിത്യയും തമ്മിൽ സാമ്യതകൾ ഏറെയാണെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചർച്ച. കൂടാതെ പന്ത്രണ്ട് കാരിയുടെ അമ്മയാണെന്നല്ല സഹോദരിയായാണ് തോന്നുന്നത് എന്ന ചർച്ചകളും ഉണ്ട്.