സിറ്റി ഒഫ് ഗോഡ്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പൃഥ്വിരാജ് ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വീണ്ടുമൊരു സിനിമയൊരുക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.
ആന്റി ക്രൈസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ
ഈ.മ.യൗവിന്റെ തിരക്കഥാകൃത്ത് പി.എഫ്. മാത്യൂസാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുക. അഭിനന്ദന് രാമാനുജം കാമറ കൈകാര്യം ചെയ്യുന്നു.
എസ്ജെ.എം എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സിബി തോട്ടപ്പുറം, ജോബി മുണ്ടമറ്റം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിള്ളയാണ്.
എഡിറ്റിംഗ് മനോജും രംഗനാഥ് സൗണ്ട് ഡിസൈനിംഗും ഒരുക്കുന്നു. നിലവില്‍ വിനായകന്, ആന്റണി വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജെല്ലിക്കെട്ട് ഒരുക്കുകയാണ് ലിജോ. അതിനു ശേഷമായിരിക്കും ആന്റിക്രൈസ്റ്റിന്റെ ജോലികളില്‍ പ്രവേശിക്കുക.