അന്ന് ഹോട്ടലിലെ ബാത്ത്‌റൂമില്‍ വെച്ച് ദിലീപിനെയും കാവ്യയെയും ഒന്നിച്ച് കണ്ടു, മഞ്ജുവിന് ഇവരുടെ ബന്ധത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു, വൈറലായി വെളിപ്പെടുത്തല്‍

26272

മലയാളത്തിന്റെ ലേഡി സൂപ്പര്‍സാറ്റാര്‍ എന്നാണ് പ്രിയതാരം മഞ്ജു വാര്യര്‍ അറിയപ്പെടുന്നത്. മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തുവെക്കുന്ന നായികമാരില്‍ ഒരാള്‍ കൂടിയാാണ് മഞ്ജു വാര്യര്‍. മുരളിയും സുരേഷ് ഗോപിയും പ്രധാന വേഷത്തില്‍ എത്തി 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് മഞ്ജു ചലച്ചിത്രരംഗത്തേക്ക് കാലെടുത്തു വെച്ചത്.

Advertisements

പിന്നീട് മഞ്ജുവിന് കൈവന്നത് സൂപ്പര്‍ ഹിറ്റുകളായി ഒരുപാട് നല്ല ചിത്രങ്ങളായിരുന്നു. സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം നായികയായി അഭിനയിച്ച മഞ്ജു പിന്നീട് അദ്ദേഹത്തെ തന്നെ ജീവിത പങ്കാളിയാക്കുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ദമ്പത്യബന്ധം വേര്‍പിരിഞ്ഞു.

Also Read: ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയം അന്ന് ഞാന് കൈയ്യോടെ പൊക്കി, ആ പെണ്ണിന്റെ ഭാവി കളയണോ എന്നായിരുന്നു പലരും ജയറാമിനോട് ചോദിച്ചത്, വെളിപ്പെടുത്തലുമായി ഇന്നസെന്റ്

ഇതിന് പിന്നാലെ വീണ്ടും സിനിമയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു. ഒത്തിരി ചിത്രങ്ങളാണ് രണ്ടാംവരവില്‍ മഞ്ജുവിന്റേതായി പുറത്തിറങ്ങിയത്. സിനിമയിലേക്കുള്ള രണ്ടാം വരവ് താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ലെന്നും അതെല്ലാം വിധിയാണ് എന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും താരം മുന്‍പ് പറഞ്ഞിരുന്നു.

നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍ മഞജുവിനെ കുറിച്ചും ദിലീപ് കാവ്യ ബന്ധത്തെ കുറിച്ചും മുമ്പ് സംസാരിച്ചിരുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. കാവ്യ ദിലീപ് ബന്ധത്തെ കുറിച്ച് മഞ്ജുവിന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്.

Also Read: ആ സിനിമയില്‍ രാജു അഭിനയിക്കട്ടേ എന്ന് മോഹന്‍ലാല്‍ പ്രിയദര്‍ശനോട് പറഞ്ഞു, വലിയൊരു മനസ്സാണ് അന്ന് ഞാന്‍ കണ്ടത്, തുറന്നുപറഞ്ഞ് മണിയന്‍ പിള്ള രാജു

വിവാഹശേഷം ദിലീപിന്റെ വീട്ടില്‍ മഞ്ജുവിന് ഒരു സ്വാതന്ത്രവുമില്ലായിരുന്നുവെന്നും ശ്വാസം മുട്ടിയാണ് അവര്‍ അവിടെ ജീവിച്ചിരുന്നതെന്നും ആരെങ്കിലും വിളിച്ചാല്‍ പോലും മഞ്ജുവിന് ഫോണ്‍ കൊടുക്കാറുപോലുമില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

മീശമാധവന്റെ 125ാം ദിവസം ആഘോഷത്തിനിടെ ദിലീപിനെയും കാവ്യയെയും ഒരു ബാത്ത്‌റൂമില്‍ വെച്ച് കണ്ടിട്ടുണ്ടെന്നും അന്ന് ദിലൂപിനെ കാത്ത് മണിക്കൂറുകളോളമായിരുന്നു കുഞ്ഞ് മീനാക്ഷിയെയും പിടിച്ച് മഞ്ജു കാത്തിരുന്നതെന്നും ഇവരുടെ ബന്ധത്തെ മഞ്ജു ഇങ്ങനെയൊക്കെയാണ് അറിഞ്ഞതെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

Advertisement