മലയാളത്തിന്റെ താര സുന്ദരി ലെനയുടെ വ്യത്യസ്ത ഫോട്ടോഷൂട്ട് വൈറലാകുന്നു. ക്രീം ലൈഫിന്റെ കവര്‍ഷൂട്ടിലാണ് വ്യത്സ്തമായി ലെന എത്തുന്നത്. ഇതിനോടകം തന്നെ നരവധി ആളുകളാണ് ഈ ഫോട്ടോഷൂട്ട് കണ്ടിരിക്കുന്നത്.
ക്രീം ലൈഫിന് വേണ്ടി ലെന നടത്തിയ ഫോട്ടോ ഷൂട്ട് വൈറൽ. മഹാദേവൻ തമ്പിയുടെ ടീമാണ് ലൈനയുടെ ഫോട്ടോഷൂട്ട് ചിത്രീകരിച്ചത്. ഏഴ് കിലോ ഭാരം കുറച്ചാണ് ഫോട്ടോ ഷൂട്ടിനെത്തിയതെന്ന് നടി ഒരു ഇൻറർവ്യൂവിൽ വ്യക്തമാക്കിയിരുന്നു.
തന്റെ പതിനേഴാം വയസ്സിലാണ് ലെന എന്ന പെണ്‍കുട്ടി സിനിമയില്‍ ഭാഗ്യപരീക്ഷണത്തിന് മുതിര്‍ന്നത്. ‘സ്നേഹം’ എന്ന ചിത്രത്തില്‍ ജയറാമിന്റെ സഹോദരി വേഷം.
തുടര്‍ന്നും നായികയുടെ കൂട്ടുകാരിയും കോളേജ് വിദ്യാര്‍ത്ഥിയും വില്ലന്റെ ഭാര്യയുമെല്ലാമായി അവര്‍ സിനിമയില്‍ ഇടം കണ്ടെത്താന്‍ പരിശ്രമിച്ചു. നായികയാവണമെന്ന് ലെന വാശിപിടിച്ചില്ല. എങ്കിലും ചിലപ്പോഴൊക്കെ നായികയേക്കാള്‍ പ്രേക്ഷകരുടെ ഉള്ളില്‍ പതിഞ്ഞത് അവരുടെ മുഖമായിരുന്നു.
മലയാളത്തില്‍ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരമാണ് ലെന. നായികയായി തുടങ്ങിയ ലെന ഇപ്പോള്‍ വില്ലത്തിയായും അമ്മ വേഷത്തിലും നായികയുടെ സുഹൃത്തായുമെല്ലാം എത്തുന്നു.
സ്ക്രീനിനു പുറത്ത് തന്റെ സ്റ്റൈലും ശരീര സൗന്ദര്യവും കാത്തു സൂക്ഷിക്കുന്ന ലെന ആകൃതി എന്ന പേരില്‍ ഒരു സ്ഥാപനവും നടത്തുന്നു.