ആര്‍ത്തവ സമയത്തെല്ലാം കഠിനമായ വേദന, മരുന്നുകള്‍ കഴിച്ചിട്ടൊന്നും സുഖമായില്ല, ഒടുവില്‍ രക്ഷകനായത് മോഹന്‍ലാല്‍, നടി ലിയോണ പറയുന്നു

63220

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയയായി മാറിയ നടിയാണ് ലിയോണ ലിഷോയ്. പ്രമുഖ സിനിമാ സീരിയല്‍ താരം ലിഷോയിയുടെ മകളാണ് ലിയോണ. ഇപ്പോള്‍ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായ നടി കൂടിയാണ് ലിയോണ ലിഷോയ്.

ചെറുതും വലുതുമായ നിരവധി മികച്ച കഥാപാത്രങ്ങളെ ആണ് താരം ആരാധകര്‍ക്കായി സമ്മാനിച്ചിട്ടുള്ളത്. താരം അഭിനയിച്ച് ഏറ്റവും ഒടുവിലായി പുറത്ത് വന്നത് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായ ട്വല്‍ത്ത് മാന്‍ എന്ന സിനിമയാണ്.

Advertisements

ഈ ചിത്രത്തിലെ ലിയോണയുടെ വേഷം ഏറെ കൈയ്യടി നേടിയിരുന്നു. പത്ത് വര്‍ഷമായി നടി സിനിമാലോകത്തേക്ക് എത്തിയിട്ട്. അടുത്തിടെയാണ് ലിയോണ തന്നെ ബാധിച്ച ഒരു അസുഖത്തെക്കുറിച്ച് ആരാധകരോട് പറഞ്ഞത്. എന്റോമെട്രിയോസിസ് എന്നാണ് ലിയോണയെ ബാധിച്ച അസുഖത്തിന്റെ പേര്.

Also Read; ഒരു സിനിമയില്‍ പോലും നായകനാവാത്ത ഇയാള്‍ എനിക്ക് ഭീഷണിയാവും, മോഹന്‍ലാലിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ വെളിപ്പെടുത്തി ശ്രീനിവാസന്‍

റെഡ് കാര്‍പ്പറ്റ് ഷോയില്‍ എത്തിയപ്പോള്‍ ഈ അസുഖത്തെക്കുറിച്ച് ലിയോണ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ രോഗത്തെക്കുറിച്ച് തനിക്ക് മനസ്സിലായ കാര്യം എന്നത് ആര്‍ത്തവം ഉണ്ടാവുമ്പോള്‍ രക്തം പൂര്‍ണമായും പുറത്ത് പോകാതെ അത് അവിടെ ശേഖരിക്കപ്പെടുകയും കട്ടപിടിയ്ക്കുകയും ചെയ്യുന്നു എന്നാണ്.

ഈ രക്തം പല അസുഖങ്ങള്‍ക്കും കാരണമാകും. പൊതുവേ ആര്‍ത്തവം വരുമ്പോഴുള്ള വേദന തന്നെയാണ് ഈ രോഗത്തിന്റെ ലക്ഷണമെന്നും എന്നാല്‍ ഇതിന്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെന്നും ലിയോണ പറയുന്നു. തനിക്ക് വര്‍ഷങ്ങളായി പിരിയഡ്‌സ് സമയത്ത് നല്ല വേദനയായിരുന്നുവെന്നും ലിയോണ കൂട്ടിച്ചേര്‍ത്തു.

Also Read: മോശം നടിമാർ കിടക്ക പങ്കിട്ടിട്ടുണ്ടാവാം, അപ്പോൾ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം? പത്മപ്രിയ അന്ന് ചോദിച്ചത്

തന്റെ അസുഖത്തെക്കുറിച്ച് മോഹന്‍ലാല്‍ ഒരിക്കല്‍ തിരക്കിയെന്നും അദ്ദേഹം ഒരു ആയുര്‍വേദ ഡോക്ടറെ കാണാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും അത് തനിക്ക് ഒത്തിരി ഗുണം ചെയ്തുവെന്നും ലിയോണ പറയുന്നു.

Advertisement