കേരളത്തിൽ ഇളയദളപതിയെ തൊടാനാകാതെ രജനികാന്ത്; ലിയോയ്ക്ക് റെക്കോർഡ് കളക്ഷൻ

58

ഒന്നിന് പുറകെ ഓരോ സിനിമ നടൻ വിജയിയെ തേടി വന്നുകൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്യുന്ന ഓരോ ചിത്രങ്ങളും വൻ ഹിറ്റായി മാറുകയും ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ലിയോ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമ വിജയിച്ചു എന്ന് തന്നെ പറയാം.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത് വരെയുള്ള വിജയ് ചിത്രങ്ങളുടെ സകല ഫോർമുലയും തകർത്തുക്കൊണ്ടാണ് ചിത്രം റിലീസിന് എത്തിയത് തന്നെ.ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച കളക്ഷൻ റെക്കോർഡിലേക്കാണ് ലിയോ ഇപ്പോൾ കുതിക്കുന്നത്.

Advertisements

ഹിന്ദി ബെൽറ്റിൽ കാര്യമായി റിലീസ് ചെയ്യപ്പെട്ടിരുന്നു എങ്കിൽ, കൂടുതൽ മികച്ച നേട്ടം കരസ്ഥമാക്കാൻ ലിയോക്ക് സാധിക്കുമായിരുന്നു. കണക്കുകൾ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. പാൻ വേൾഡ് കുതിപ്പാണ് ലിയോ ഇപ്പോൾ നടത്തിയിരിക്കുന്നത്. 540 കോടി ആഗോള തലത്തിൽ നേടി വൻ കുതിപ്പ് നടത്തിയ ചിത്രം കേരളത്തിലും സർവ്വകാല റെക്കോർഡാണ് നേടിയത്.

ALSO READ- മോഹൻലാൽ ഔട്ട്‌ഡേറ്റഡ് ആയിട്ടുള്ള സംവിധായകർക്ക് ഡേറ്റ് കൊടുത്ത് ഡൗണായി; ഈ തകർച്ചക്ക് മമ്മൂട്ടിയുമായി യാതൊരു ബന്ധവുമില്ല: അശ്വന്ത് കോക്ക്

ഒരു തമിഴ് സിനിമ കേരളത്തിൽ നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ലിയോയുടെ പേരിലായിരിക്കുകയാണ്. 58 കോടിയാണ് ലിയോ കേരളത്തിൽ നിന്നും കരസ്ഥമാക്കിയത്. ഇതോടെ സംസ്ഥാനത്ത് ഏറ്റവും അധികം കളക്ഷൻ നേടിയ തമിഴ് ചിത്രമെന്ന റെക്കോഡ് ലിയോ സ്വന്തമാക്കുകയായിരുന്നു. 57.7 കോടി നേടിയ രജിനികാന്ത് ചിത്രം ജയിലറിനെയാണ് ചിത്രം പിന്നിലാക്കിയത്.

ലിയോയുടെ കേരളത്തിലെ വിതരണ കമ്പനിയായ ഗോകുലം മൂവീസാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 19നാണ് റിലീസ് ചെയ്തത്. തൃഷ നായികയായ ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, മൻസൂർ അലി ഖാൻ, മാത്യു തോമസ്, മഡോണ, ഗൗതം വാസുദേവ് മേനോൻ, മിഷ്‌കിൻ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ ാതരനിരയാണ് അണിനിരന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിച്ചത്.

Advertisement