ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോക്ക് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത് വരെയുള്ള വിജയ് ചിത്രങ്ങളുടെ സകല ഫോര്‍മുലയും തകര്‍ത്തുക്കൊണ്ടാണ് ചിത്രം റിലീസിന് എത്തിയത് തന്നെ. ഇപ്പോഴിതാ ഇന്ത്യയില്‍ ഈ വര്‍ഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെ ഓപ്പണിങ് റെക്കോര്‍ഡുകള്‍ ഭേദിച്ച് പുതുചരിത്രം തീര്‍ത്തിരിക്കുകയാണ് ലിയോ. 400 കോടിയില്‍പരം രൂപയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് പുറത്തുവിട്ട രേഖകള്‍ പ്രകാരം നാനൂറ് കോടിയും കടന്നു പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ച ലിയോ ഇന്ത്യന്‍ സിനിമയില്‍ പുതിയ അദ്ധ്യായം കുറിക്കുകയാണ്. കേരളത്തില്‍ ആദ്യ ദിനം 12 കോടിയോളം ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം മറ്റു സിനിമകള്‍ കേരളത്തില്‍ നേടിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കോടികള്‍ വ്യത്യാസത്തില്‍ തകര്‍ത്തെറിഞ്ഞു മുന്‍നിരയിലെത്തി.
വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കളക്ഷനിലും പ്രേക്ഷക അഭിപ്രായത്തിലും മുന്നിലാണ്. ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ് നടത്തുന്ന ലിയോ ഇപ്പോഴിതാ പുതിയകളക്ഷന്‍ റെക്കോര്‍ഡിട്ട് ലോക സിനിമയെ തന്നെ വിസ്മയിപ്പിക്കുകയാണ്.
നാലുദിവസം കൊണ്ട് 48.5 മില്ല്യണ്‍ ഡോളര്‍ (400 കോടി രൂപ) വേള്‍ഡ് വൈഡ് കളക്ഷനായി നേടിയ ഈ ചിത്രം ലോകപ്രശസ്ത നടന്‍ ലിയനാര്‍ഡോ ഡികാപ്രിയുടെ ചിത്രത്തിന്റെ റെക്കോര്‍ഡും തക്കര്‍ത്തിരിക്കുകയാണ് ഡി കാപ്രിയോയെ നായകനാക്കി മാര്‍ട്ടിന്‍ സ്‌കോര്‍സസെ സംവിധാനം ചെയ്ത ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവര്‍ മൂണ്‍’ എന്ന ചിത്രത്തിന്റെ കളക്ഷനെയാണ് ലിയോ ആഗോള ബോക്സ്ഓഫീസില്‍ മറികടന്നത്.
അമേരിക്കന്‍ മാഗസിനായ ”വെറൈറ്റി’യാണ് ഈ കണക്ക് എക്സില്‍ പങ്കുവെച്ചിരിക്കുന്നത്. 44 മില്ല്യണ്‍ ഡോളറാണ് കില്ലേഴ്സ് ഓഫ് ദി ഫ്ലവര്‍ മൂണ്‍ ഇതുവരെ നേടിയത്. എന്നാല്‍ റിലീസായി നാലം ദിനം ഈ റെക്കോര്‍ഡ് പൊട്ടിച്ചിരിക്കുകയാണ് ലിയോ.
ചിത്രം ആദ്യ ദിവസം മാത്രം 145 കോടി രൂപയാണ് വേള്‍ഡ് വൈഡ് കളക്ഷന്‍ ആയി നേടിയത്. ഏതൊരു തെന്നിന്ത്യന്‍ സിനിമകളേക്കാളും വളരെയേറെ മുന്നിലാണ് ഈ റെക്കോര്‍ഡ്. എല്ലാ തിയേറ്ററുകളിലും ഹൗസ്ഫുള്‍ ഷോകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
Vijay's 'Leo' Beats Leonardo DiCaprio's 'Killers of the Flower Moon' at Weekend Global Box Office https://t.co/N4cETQQt8Y
— Variety (@Variety) October 23, 2023
മലയാളി താരം മാത്യു തോമസ് വിജയുടെ മകനായി ലിയോയില്‍ എത്തുമ്പോള്‍ മഡോണ സെബാസ്റ്റ്യന്‍ ചിത്രത്തില്‍ വിജയിനൊപ്പം ശ്രേദ്ധയമായ ഒരു കഥാപാത്ര മീയെത്തുന്നു.
ഹൗസ്ഫുള്‍ ഷോകളുമായി വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ് ലിയോ. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ലിയോയില്‍ സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങളും മറ്റ് വേഷങ്ങളിലെത്തുന്നു.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്.