ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോക്ക് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത് വരെയുള്ള വിജയ് ചിത്രങ്ങളുടെ സകല ഫോര്‍മുലയും തകര്‍ത്തുക്കൊണ്ടാണ് ചിത്രം റിലീസിന് എത്തിയത് തന്നെ. ഇപ്പോഴിതാ ഇന്ത്യയില്‍ ഈ വര്‍ഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെ ഓപ്പണിങ് റെക്കോര്‍ഡുകള്‍ ഭേദിച്ച് പുതുചരിത്രം തീര്‍ത്തിരിക്കുകയാണ് ലിയോ. 148.5 കോടിയില്‍പരം രൂപയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് പുറത്തുവിട്ട രേഖകള്‍ പ്രകാരം നൂറ്റി നാല്പത്തി എട്ടു കോടിയും കടന്നു പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ച ലിയോ ഇന്ത്യന്‍ സിനിമയില്‍ പുതിയ അദ്ധ്യായം കുറിക്കുകയാണ്. കേരളത്തില്‍ ആദ്യ ദിനം 12 കോടിയോളം ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം മറ്റു സിനിമകള്‍ കേരളത്തില്‍ നേടിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കോടികള്‍ വ്യത്യാസത്തില്‍ തകര്‍ത്തെറിഞ്ഞു മുന്‍നിരയിലെത്തി.
വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കളക്ഷനിലും പ്രേക്ഷക അഭിപ്രായത്തിലും മുന്നിലാണ്. മലയാളി താരം മാത്യു തോമസ് വിജയുടെ മകനായി ലിയോയില്‍ എത്തുമ്പോള്‍ മഡോണ സെബാസ്റ്റ്യന്‍ ചിത്രത്തില്‍ വിജയിനൊപ്പം ശ്രദ്ധേയമായ ഒരു കഥാപാത്രത്തിലെത്തുന്നു.
റിലീസിന് മുന്‍പ് തന്നെ സിനിമയ്ക്ക് വലിയ ഹൈപ്പാണ് ലഭിച്ചത്. ചിത്രം റിലീസായപ്പോള്‍ ആ ഹൈപ്പ് ശരിവെയ്ക്കുന്ന തരത്തിലുള്ള പ്രകടനവും സിനിമ തിയേറ്ററില്‍ നടത്തുകയാണ്. വേഗത്തില്‍ തമിഴ്‌നാടില്‍ 100 കോടി കളക്ഷന്‍ നേടി എന്ന റെക്കോര്‍ഡ് വിജയ്‌യുടെ ലിയോ ഇന്ന് തന്നെ സ്വന്തമാക്കും എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
റിലീസിന് ആഗോളതലത്തില്‍ ലിയോ 148.5 കോടി രൂപ നേടിയിരുന്നു. 2023ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളുടെ കളക്ഷനില്‍ റിലീസിന് ഒന്നാമത് എത്തി റെക്കോര്‍ഡിട്ടിരിക്കുകയാണ് ഈചിത്രം. ഷാരൂഖ് ഖാന്റെ പത്താനേയും ജവാനേയും പിന്തള്ളിയാണ് ഈ റെക്കോര്‍ഡ്.
അതേസമയം, ലിയോയുടെ കുതിപ്പ് കുറേ നാളുണ്ടാകുമെന്നാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതും. ഇന്ത്യയില്‍ മാത്രം ലിയോ 100.80 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്.
സംവിധായകന്‍ ലോകേഷ് കനകരാജ് സൃഷ്ടിച്ച സിനിമാറ്റിക് യൂണിവേഴ്‌സില്‍ (എല്‍സിയു) ലിയോയും എത്തിയതാണ് ആരാധകര്‍ക്ക് വലിയ ആവേശമായത്. അതിനാല്‍ ലിയോ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സാക്ഷാല്‍ രജനിയുടെ ജയിലറിനെയും പിന്നിലാക്കിയാണ് വിജയ് ചിത്രം ലിയോ കുതിക്കുന്നത്.
സിനിമയില്‍ പാര്‍ത്ഥിപനെന്ന വിജയ് കഥാപാത്രത്തിന്റെ പ്രകടനത്തില്‍ തൃപ്തരാണ് ഓരോ ആരാധകരും. ചിത്രത്തിന്റെ ആദ്യ പകുതി മികച്ചതും രണ്ടാം പകുതി കണ്ടിരിക്കാവുന്നതുമാണ് എന്നാണ് മിക്കവരുടേയും അഭിപ്രായം. എന്നാല്‍ സാധാരണ വിജയ് സിനിമയില്‍ നിന്നും വ്യത്യസ്തമായി ഓരു ലോകേഷ് ചിത്രമാണ് ഇതെന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍. ചിത്രം മികച്ച എന്റര്‍ടെയ്ന്‍മെന്റാണ് എന്ന് ഓരോരുത്തരും അഭിപ്രായപ്പെടുകയാണ്.
വിജയ്‌യുടെ നായികയായി തൃഷയാണ് ചിത്രത്തിലെത്തുന്നത്. ഗൗതം വാസുദേവ് മേനോന്‍, ബാബു ആന്റണി, മാത്യു, അര്‍ജുന്‍, പ്രിയ ആനന്ദ്, മധുസുധന്‍ റാവു, രാമകൃഷ്ണന്‍, സഞ്ജയ് ദത്ത് തുടങ്ങിയ താരങ്ങളാണ് വേഷമിട്ടിരിക്കുന്നത്.