ലോകേഷ് അപരന്‍ കണ്ടിട്ടാണോ ലിയോ ഒരുക്കിയത്? അതോ ഹിച്ച്‌കോക്കാണോ പ്രചോദനം; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി പത്മരാജനും ലിയോയും!

753

തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ് നായകന്‍ ആകുന്ന ഏറ്റവും പുതിയ സിനിമയാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് വീണ്ടും ഒരുക്കുന്ന ചിത്രമാണ് ലിയോ.

ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തുന്ന ബ്രഹ്‌മാണ്ഡ കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ പോസ്റ്റര്‍ ദളപതിയുടെ പിറന്നാള്‍ ദിനത്തിന്റെ ആദ്യ
സെക്കന്റില്‍ പുറത്തിറക്കിയിരുന്നു. ഓക്ടോബര്‍ 19നാണ് ലിയോയുടെ റിലീസ്.

Advertisements


ലിയോ റിലീസാവും മുമ്പേ ബുക്കിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരുന്നു. ട്രേഡ് അനലിസ്റ്റ് രാജശേഖറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുകെയിലാണ് ലിയോയുടെ മുന്നേറ്റം. റിലീസിന് ആറ് ആഴ്ച മുമ്പേ യുകെയില്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. അതേസമം, ഇന്ത്യയിലും ആരാധകര്‍ ട്രെയ്ലര്‍ റിലീസായതുമുതല്‍ ആവേശത്തിലാണ്.

ALSO READ- മനുവുമായി പലതവണ വഴക്കിട്ടു, മൂന്നാഴ്ച വരെ മിണ്ടാതിരുന്നിട്ടുണ്ട്, പലപ്പോഴും പിരിയാമെന്ന് വിചാരിച്ചു, വഴക്കിടാറില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് കള്ളമാണ്: ബീന ആന്റണി

ലോകേഷ് ചിത്രം ആയതിനാല്‍ തന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ മാസ്സ് ചിത്രമായിരിക്കും എന്ന് ആരാധകരും പറയുന്നു. എന്നാല്‍ ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അത് അവര്‍ പറയാതെ ഒളിപ്പിച്ചിരിക്കുന്ന സര്‍പ്രൈസ് ആണെന്നും ചിത്രം എല്‍സിയുവിന്റെ ഭാഗം ആയിരിക്കുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ലിയോയുടെ ട്രെയിലര്‍ പുറത്ത് വന്നതോടെ പല പുതിയ തിയറികളും സിനിമാപ്രേമികള്‍ കൊണ്ടുവന്നിട്ടുമുണ്ട്. അതിലൊന്ന് പി പത്മരാജന്റെ സംവിധാനത്തില്‍ ജയറാം നായകനായി എത്തിയ മലയാളത്തിലെ പ്രശ്‌സതമായ അപരന്‍ സിനിമയെ ബന്ധിപ്പിച്ചുള്ളതാണ്. ഈ ചിത്രവുമായി ലിയോയ്ക്ക് സാമ്യമുണ്ടാകുമോ എന്നാണ് ആരാധകര്‍ സംശയിക്കുന്നത്.

ALSO READ-കൂളിംഗ് ഗ്ലാസ് വെച്ച് ഒരുങ്ങി കുഴപ്പമൊന്നുമില്ലാതെ പോയ ഡാഡി പിന്നെ തിരികെ വന്നില്ല; ഡോക്ടര്‍മാരുടെ ഭാഗത്ത് ഉണ്ടായത് ഗുരുതര വീഴ്ച; തുറന്നടിച്ച് കൊല്ലം അജിത്തിന്റെ മകള്‍

ലിയോ ട്രെയ്ലറില്‍ തികച്ചും വ്യത്യസ്തമായ രണ്ട് ഗെറ്റപ്പുകളില്‍ വിജയ് എത്തുന്നുണ്ട്. അതില്‍ ഒരു ഗെറ്റപ്പിലെ കഥാപാത്രമാണ് പ്രധാന വേഷത്തില്‍, പ്രശ്‌നങ്ങളില്‍ പെട്ടുപോകുന്ന ഈ കഥാപാത്രം ഒരിക്കല്‍ സങ്കടത്തോടെ പൊട്ടിത്തെറിക്കുന്നുണ്ട്. അപ്പോള്‍ അയാള്‍ പറയുന്ന ഡയലോഗില്‍ നിന്നാണ് അപരന്‍ ഫാന്‍സുകാര്‍ തിയറികള്‍ ഉണ്ടാക്കിയിരിക്കുന്നത്.

എവിടെയോ എന്നെപ്പോലെ ഒരുത്തന്‍ ഉണ്ടെന്നതുകൊണ്ട് അവരെല്ലാം എന്നെ ഉപദ്രവിക്കുകയാണ്. എനിക്ക് എന്ത് ചെയ്യാനാവും എന്നാണ് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുന്നത്. ഈ പറയുന്ന ഭാഗം അപരന്‍ സിനിമയുടെ തീമാണ്.

അതേസമം, വിജയ് ചിത്രം ആയതിനാല്‍ തന്നെ ഇത് രണ്ട് കഥാപാത്രങ്ങള്‍ ആയിരിക്കില്ലെന്നും ഒരേ കഥാപാത്രത്തിന്റെ രണ്ട് കാലങ്ങള്‍ ആയിരിക്കുമെന്നുമാണ് ചിലര്‍ ഊഹിക്കുന്നത്.

നേരത്തെ തന്നെ, ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ 1956 ചിത്രം ദി റോങ് മാനുമായി ലിയോയ്ക്ക് സാമ്യമുണ്ടെന്ന് പറയുന്നവരും ഉണ്ട്. ഡേവിഡ് ക്രോണെന്‍ബെര്‍ഗിന്റെ എ ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഒന്നാണ് ലിയോ എന്ന് ചിലര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. ഏതായാലും തിയേറ്ററിലെത്തുന്നതോടെ ചിത്രത്തെ കുറിച്ചുള്ള സംശയമെല്ലാം തീരുമെന്നതിനാല്‍ കാത്തിരിപ്പിലാണ് ആരാധകര്‍.

Advertisement