25 വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ലെന. കാൽ നൂറ്റാണ്ട് പിന്നിടുന്ന തന്റെ അഭിനയ ജീവിതത്തിന് ഇടയിൽ നായികയായും സഹനടിയായും വില്ലത്തിയായും അമ്മയായും ഒക്കെ നിരവധി സിനിമകളിലൂടെ ലെന മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്.
ക്ലാസ്സിക് ഡയറക്ടർ ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ലാൽ ജോസ് ചിത്രമായ രണ്ടാംഭാവത്തിൽ നായികമാരിൽ ഒരാളിയി എത്തി. നിരവവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയത് ലെന കൈയ്യടി നേടിയെങ്കിലും സിനിമ ഉപേക്ഷിച്ച് പഠനത്തിനായി പോവുകയായിരുന്നു ലെന ചെയ്തത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുമുണ്ട്.
മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവർ ചൊയ്‌സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിലും ലെന അഭിനയിച്ചു. മലയാളത്തിൽ ഏതു തരം സ്വഭാവ വേഷങ്ങളിലും ഇണങ്ങുന്ന നടിയാണ് ലെന. താരമിപ്പോൾ താൻ സിനിമ വിട്ടതിനെ കുറിച്ചും തിരിച്ചെത്തിയതിനെ കുറിച്ചും സംസാരിക്കുകയാണ്.
നായികയായി അരങ്ങേറിയ രണ്ടാം ഭാവം എന്ന സിനിമ റിലീസ് ആയപ്പോൾ താൻ സിനിമ വിട്ട് പോകുകയാണ് ചെയ്തതെന്നാണ് നടി പറയുന്നത്. അന്ന് അങ്ങനെ ചെയ്തത് കൊണ്ടാണ് താനിന്ന് കാണുന്ന വ്യക്തിയായതെന്നും ലെന പറയുന്നു.
ഞാൻ അഭിനയിച്ച രണ്ടാം ഭാവം എന്ന സിനിമ റിലീസ് ആയ മാസം ഞാൻ സിനിമ വിട്ട് പോകുകയാണ് ചെയ്തത്. ഹീറോയിൻ ആയിട്ട് അഭിനയിച്ച സിനിമ റീലീസാവുമ്പോൾ സിനിമ വേണ്ട, പഠിച്ചാൽ മതിയെന്ന് കരുതി ഞാൻ ബോംബെയിലേക്ക് പോകുകയായിരുന്നു. പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യാനാണ് പോയത്. അന്ന് അങ്ങനെ ചെയ്തത് കൊണ്ടാണ് ഞാനിന്ന് കാണുന്ന വ്യക്തിയായത്. പല ആളുകളും അത്രയും ബോൾഡായ ഡിസിഷൻ എടുക്കില്ലെന്ന് ജിഞ്ചർ മീഡിയ എൻർടെയിൻമെന്റിന് നൽകിയ അഭിമുഖത്തിൽ ലെന മനസ് തുറന്നു.
ALSO READ- കിടപ്പറയിലെ നിക്കിന്റെ ശീലങ്ങൾ സഹിക്കാൻ പറ്റാത്തത്, രാവിലെ എഴുന്നേറ്റാൽ ഉടൻ ചെയ്യുന്നതും ഇങ്ങനെ: തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര
തന്നോട് പലരും പറഞ്ഞിട്ടുണ്ട് താൻ ബോൾഡാണെന്ന്. പക്ഷേ അന്നൊന്നും എനിക്കത് മനസിലായിരുന്നില്ല. ഇന്ന് തനിക്കത് മനസിലായെന്നും താനൊരു ബോൾഡായ വ്യക്തിയാണെന്നും ലെന പറഞ്ഞു.
മുൻപൊക്കെ, താൻ ചെയ്തത് മണ്ടത്തരമാണെന്ന് കുറേയാളുകൾ പറഞ്ഞിരുന്നെന്നും അന്ന് തെറ്റായ ഡിസിഷനാണെടുത്തതെങ്കിൽ തനിക്ക് ഇന്ന് നല്ല കഥാപാത്രങ്ങൾ പലതും ചെയ്യാൻ കഴിയില്ലായിരുന്നുവെന്നും നടി പറഞ്ഞു. നായികയെക്കാൾ നിലനിൽപുള്ളത് ക്യാരക്ടർ ആർട്ടിസ്റ്റുകൾക്കാണെന്നും ലെന പറയുന്നു.
സിനിമയിൽ ഇങ്ങനെയുള്ള അവസരങ്ങൾ കിട്ടുമ്പോൾ ആരെങ്കിലും അതൊഴിവാക്കുമോ മണ്ടത്തരമാണ് ചെയ്തത് എന്നൊക്കെയായിരുന്നു താൻ കേട്ടത്. പക്ഷേ തന്റെ ഉൾവിളി കേട്ടാണ് അന്ന് ജീവിച്ചത്. അതുകൊണ്ട് ഇന്ന് ബോൾഡാണെന്നും ലെന പറഞ്ഞു.