നല്ല ധൈര്യമുണ്ട് പക്ഷെ, രാത്രി റിസ്‌ക് എടുക്കാറില്ല; ലെനയുടെ വെളിപ്പെടുത്തല്‍

23

മലയാളി മനസ്സില്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇടം നേടിയ താരമാണ് ലെന. മുന്‍ ഭര്‍ത്താവ് അഭിലാഷുമായി താനിപ്പോഴും സൗഹൃദത്തിലാണെന്നും ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചനയുണ്ടെന്നും ലെന പറയുന്നു.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും മനസ്സ് തുറക്കുകയായിരുന്നു ലെന ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാനും അഭിലാഷും പരിചയപ്പെടുന്നത്. കല്യാണം കഴിച്ചത് 2004-ല്‍ പിജി പൂര്‍ത്തിയാക്കിയ ശേഷവും. പലരുടെയും വിചാരം ഞങ്ങള്‍ ലിവിങ് ടുഗെതര്‍ ആയിരുന്നു എന്നാണ്.

Advertisements

കുട്ടികള്‍ വേണ്ടെന്നുള്ള ആ തീരുമാനത്തില്‍ ഇപ്പോള്‍ വളരെ സന്തോഷമുണ്ട്. രണ്ടുപേര്‍ പരസ്പരം പറഞ്ഞ് സമ്മതിച്ച് പിരിയുന്നതില്‍ കുഴപ്പമില്ല. കുട്ടികള്‍ ഉണ്ടെങ്കില്‍ വേര്‍പിരിയല്‍ വലിയ തെറ്റാകും. ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്.

ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചനയുമുണ്ട്. ജീവിതത്തില്‍ തെറ്റും ശരിയും ഇല്ല, ട്രയല്‍സ് ആന്‍ഡ് ഇറേഴ്‌സ് അല്ലേ… ഒരു തീരുമാനത്തെ ഓര്‍ത്തും പശ്ചാത്താപമില്ല.

അടുത്ത ചുവടിന് നിമിത്തമായ നല്ല തീരുമാനങ്ങളായിരുന്നു എല്ലാം. ഒരു തമാശയുള്ളത് ജാതകപ്രകാരം ഏഴരശ്ശനി തുടങ്ങിയ സമയത്തായിരുന്നു കല്യാണം. തീര്‍ന്ന സമയത്തു ഡിവോഴ്‌സ് ചെയ്തു.

ഇപ്പോള്‍ കുറെ കാലമായി നല്ല സമയമാണ്. വരാനിരിക്കുന്നത് ഇതിനേക്കാള്‍ നല്ല സമയവും. അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ല.

ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് സേഫ്റ്റി വളരെ കുറവാണ്. പക്ഷെ, നമ്മുടെ ശ്രദ്ധയും ബോധവും വലിയ കാര്യമാണ്. റിസ്‌ക് എടുത്തു യാത്ര ചെയ്യുന്ന ആളല്ല ഞാന്‍.

നോക്കിയും കണ്ടുമാണ് ജീവിക്കുന്നത്. ആപത്തുണ്ടാകുന്ന സന്ദര്‍ഭങ്ങളിലേക്ക് മനഃപൂര്‍വം പോയി കയറാറില്ല. രാത്രി യാത്ര ചെയ്യുന്നയാളാണെങ്കിലും വളരെ വിജനമായ സ്ഥലത്തു കൂടിയാണ് പോകേണ്ടതെങ്കില്‍ പിറ്റേന്നത്തേക്ക് മാറ്റിവയ്ക്കും ലെന പറയുന്നു.

Advertisement