11ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യ വിവാഹം, ഇന്ന് ഞങ്ങളുടെ 25ാം വിവാഹവാര്‍ഷികം, വെളിപ്പെടുത്തലുമായി ലെന

6793

25 വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ലെന. കാല്‍ നൂറ്റാണ്ട് പിന്നിടുന്ന തന്റെ അഭിനയ ജീവിതത്തിന് ഇടയില്‍ നായികയായും സഹനടിയായും വില്ലത്തിയായും അമ്മയായും ഒക്കെ നിരവധി സിനിമകളിലൂടെ ലെന മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്.

ക്ലാസ്സിക് ഡയറക്ടര്‍ ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയത് ലെന കൈയ്യടി നേടി. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.

Advertisements

മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവര്‍ ചൊയ്‌സ് എന്ന പരിപാടിയില്‍ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്പരയിലും ലെന അഭിനയിച്ചു. മലയാളത്തില്‍ ഏതു തരം സ്വഭാവ വേഷങ്ങളിലും ഇണങ്ങുന്ന നടിയാണ് ലെന.

Also Read: എനിക്ക് വേണ്ടത് ഭർത്താവ് തരില്ല, അതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത്: തുറന്ന് പറഞ്ഞ് വിദ്യാ ബാലൻ

ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടന്‍ സിദ്ധിഖിനെ കുറിച്ച് ലെന പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. താന്‍ 18 സിനിമകളില്‍ സിദ്ധിഖിന്റെ ഭാര്യയായി അഭിനയിച്ചിട്ടുണ്ടെന്നും ആദ്യ സിനിമയില്‍ തന്നെ അഭിനയിച്ചത് സിദ്ധിഖിന്റെ ഭാര്യയായിട്ടാണെന്നും ലെന പറയുന്നു.

താന്‍ അഭിനയ രംഗത്തെത്തിയിട്ട് 25 വര്‍ഷം കഴിഞ്ഞു.സിനിമയിലെ ആദ്യ 10 വര്‍ഷം ദുഃഖപുത്രി എന്നായിരുന്നു താന്‍ അറിയപ്പെട്ടിരുന്നതെന്നും അതിന് ശേഷം താ്# ബോള്‍ഡ് ലേഡി എ്ന്നായിരുന്നു അറിയപ്പെട്ടതെനന്ും ലെന പറയുന്നു.

Also Reda: ബെഡ് ഷെയർ എന്നായിരുന്നെങ്കിൽ പ്രശ്നം ഇണ്ടാവില്ലായിരുന്നു, ബിനു ചേട്ടന്റെ കൂടെ കിടക്ക പങ്കിടാനാണ് ആഗ്രഹമെന്ന് പറഞ്ഞതാണ് കുഴപ്പം ആയത്: ശ്രീവിദ്യ മുല്ലച്ചേരി

സ്‌നേഹം ആയിരുന്നു തന്റെ ആദ്യസിനിമ. അന്ന് താന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നുവെന്നും സിദ്ധിഖിന്റെ ഭാര്യയായാണ് അഭനയിച്ചതെന്നും അതില്‍ തനിക്ക് വിവാഹം കഴിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നുവെന്നും സിദ്ധിഖ് ഇക്ക തന്നെ റാഗ് ചെയ്യുകയായിരുന്നുവെന്നും ലെന പറയുന്നു.

ലെന ആദ്യ ഭാര്യയായി അഭിനയിച്ചിട്ട് 25 വര്‍ഷമായെന്നും ഇപ്പോള് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തന്റെ ഭാര്യയാവുകയാണെന്നും ഇപ്പോള്‍ വിവാഹവാര്‍ഷികം ആണെന്നും സിദ്ധിഖും പറയുന്നു.

Advertisement