ഞാൻ ഒരു മതത്തെയും പിന്തുടരാത്തയാൾ; എന്റെ അറിവുകൾ ഒരു ജന്മം കൊണ്ട് നേടിയതല്ല; മനസിന് ശരീരവുമായി ബന്ധമില്ലെന്നും വിശദീകരിച്ച് ലെന

521

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് ലെന. താരം ഈയടുത്ത് നടത്തിയ പത്രസമ്മേളന്നിൽ പറഞ്ഞ കാര്യങ്ങൾ വലിയ ചർച്ചയായിരുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് താനെന്ന് അവകാശപ്പെട്ട് ലെന പറഞ്ഞ കാര്യങ്ങളെല്ലാം സോഷ്യൽമീഡിയയിലടക്കം വലിയ വിമർശനാണ് വിളിച്ചുവരുത്തിയത്.

ഇപ്പോഴിതാ തനിക്ക് തന്റെ പൂർവ ജന്മത്തെ കുറിച്ച് ഓർമയുണ്ടെന്നും അന്ന് താനൊരു ബുദ്ധ സന്യാസി ആയിരുന്നുവെന്നും പറഞ്ഞത് വിവാദമായതോടെ ഇതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ലെന. ശാസ്ത്രീയമായ കാര്യങ്ങളാണ് ലെന പറയുന്നതെന്ന വിമർശനം ഉയർന്നു വന്ന സാഹചര്യത്തിലാണ് താരം 24 ന്യൂസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ഇക്കാര്യം വിശദീകരിക്കുന്നത്.

Advertisements

തന്നെ വിമർശിക്കുന്നവർ താൻ പറയുന്നത് കേൾക്കണമെന്ന് ഒരു നിർബന്ധവുമില്ലെന്ന് പറഞ്ഞ ലെന താൻ പറയുന്ന കാര്യങ്ങൾ ഒന്നും രാഷ്ട്രീയപരവുമല്ല മതപരവുമല്ലെന്നും വിശദീകരിച്ചു. താൻ ഒരു മതത്തെയും പിന്തുടരാത്ത ഒരാളാണ്. എന്നാൽ എല്ലാ മതക്കാരും തന്റെ ഫാമിലിയിൽ തന്നെയുണ്ട്. അതുകൊണ്ടുതന്നെ എല്ലാ മതങ്ങളുടെയും മതക്കാരുടെയും സൗഹാർദം കണ്ട് വളർന്ന ഒരാളാണ് താനെന്നും ലെന പറയുന്നു.

അതുകൊണ്ടാണ് തനിക്ക് വീണ്ടും ഈ കാര്യത്തെക്കുറിച്ച് കൂടുതൽ കൗതുകം തോന്നിയത്. എന്തിനാണ് പല മതങ്ങൾ, എല്ലാം ഒന്നിലേക്ക് തന്നെയല്ലേ എത്തുന്നതെന്ന ചിന്തയിൽ നിന്നാണ് തന്റെ ഈ അന്വേഷണമെന്നും ലെന വിശദീകരിച്ചു.

ALSO READ- കോടികളല്ല വേണ്ടത് സമാധാനമുള്ള കുടുംബജീവിതം! വിവാഹം കഴിഞ്ഞു കുടുംബുമായി ജീവിക്കാനുള്ള ആഗ്രഹം ഈശ്വരൻ നടത്തി തന്നെന്ന് സംവൃത അഖിൽ

‘മുൻ ജന്മത്തെ കുറിച്ച് പറയുമ്പോൾ, ആദ്യം നമുക്കൊരു ഐഫോൺ 5 ഉണ്ടായിരുന്നു, അന്ന് നമ്മൾ അതിലെ ഫോട്ടോസ് സ്റ്റോർ ചെയ്യാൻ ഒരു ഐ ക്ലൗട് ആരംഭിച്ചു. കാലങ്ങൾക്കിപ്പുറം ഐ ഫോൺ 15 ൽ എത്തി നിൽക്കുമ്പോൾ ആ ക്ലൗട് സ്റ്റോറേജ് തന്നെയാണ് നമ്മൾ ഉപയോഗിക്കുക. ഒരു പുതിയ ഫോൺ ആണെന്ന് കരുതി എല്ലാം ആദ്യം മുതൽ തുടങ്ങേണ്ട ആവശ്യമില്ലല്ലോ.

മെമ്മറിക്കുള്ളിലെ സാധനങ്ങൾ വികസിച്ചു കൊണ്ടേയിരിക്കും. ഈ ഫോണുകളാണ് നമ്മുടെ ശരീരങ്ങൾ, ഈയൊരു കണക്ഷനാണ് അതിനെ ഒരേ ഫോണുകൾ ആകുന്നത്. അങ്ങനെയാണ് മുൻ ജന്മവും. മനസിന് ശരീരവുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ നമുക്കെല്ലാവർക്കും ഒരു കഴിഞ്ഞക്കാല ജീവിതമുണ്ടെന്നും ലെന സമർത്ഥിക്കുന്നു..

ALSO READ- ‘മുഖം മറച്ചും, ചിത്രങ്ങള്‍ പങ്കിടാതെയും ഫഹദ് ഫാസിലിന്റെ ഒരുവര്‍ഷം’; ഒടുവില്‍ ഫഹദിനെ ഒന്നു കാണാന്‍ പറ്റിയല്ലോ എന്ന് ആരാധകര്‍!

കൂടാതെ, കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസിയായിരുന്നെന്നും 63 വയസ്സ് വരെ ജീവിച്ചിരുന്നെന്നും ലെന ആവർത്തിച്ചു.താനിപ്പോൾ പറയുന്ന അറിവുകളൊന്നും ഒരു ജന്മം കൊണ്ട് നേടിയെടുത്തതല്ല. തന്റെ ഇപ്പോഴത്തെ ലൈഫ് ടൈമിൽ തനിക്ക് ഒരുപാട് പ്രാരാബ്ധങ്ങളില്ലെന്നും തനിക്ക് ഫാമിലിയെ കുറിച്ചോർത്തോ ബിസിനസിനെ കുറിച്ചോർത്തോ ഒന്നും ഒരു ടെൻഷനുമില്ലെന്നും ലെന പറയുന്നു.

കൂടാതെ, തന്നെ വിമർശിക്കുന്നവർ താൻ പറയുന്നത് കേൾക്കണമെന്ന് ഒരു നിർബന്ധവുമില്ല. അവരിത് മറന്ന് അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ. താൻ ആരുടേയും വീട്ടിൽ അതിക്രമിച്ചു കയറിട്ടൊന്നുമല്ലല്ലോ ഇതൊന്നും പറയുന്നതെന്നും ലെന ചോദിക്കുന്നു.

Advertisement