ഞാന്‍ നാടുവിടുന്നു, കുറച്ചുനാളത്തേക്ക് മാറി നില്‍ക്കണം, സ്റ്റാര്‍ മാജിക്കില്‍ നിന്നും ഇടവേളയെടുക്കുന്നതിന്റെ കാരണം തുറന്നുപറഞ്ഞ് ലക്ഷ്മി നക്ഷത്ര

339

മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലൂടെയും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി.ചിന്നു എന്നാണ് ആരാധകരും പ്രേക്ഷകരും ലക്ഷ്മിയെ വിളിക്കുന്നത്.

Advertisements

സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഘട്ടം ഘട്ടമായിട്ടാണ് ലക്ഷ്മി നക്ഷത്ര ഇന്ന് കാണുന്ന കരിയര്‍ കെട്ടിപടുത്തത്. ചെറുപ്പം മുതല്‍ അവതാരികയാകാനുള്ള താല്‍പര്യം ലക്ഷ്മിക്കുണ്ടായിരുന്നു.

Also Read: അതേപ്പറ്റി ഒന്നും അറിയില്ലായിരുന്നു, എന്നെ ആരും തിരിച്ചറിയാനും പോകുന്നില്ലെന്ന് മനസ്സിലായി, അതുകൊണ്ട് അവര്‍ പറഞ്ഞതുപോലെ ചെയ്തു, ആദ്യ സിനിമാനുഭവം പങ്കുവെച്ച് ഭാവന

സ്റ്റാര്‍ മാജിക്കില്‍ പങ്കെടുക്കുന്ന മറ്റ് സിനിമാ സീരിയല്‍ സെലിബ്രിറ്റികളേക്കാള്‍ ആരാധകര്‍ ലക്ഷ്മിക്കുണ്ട്. ഇപ്പോഴിതാ താന്‍ സ്റ്റാര്‍ മാജിക്കില്‍ നിന്നും ഇടവേള എടുക്കാന്‍ പോകുകയാണെന്ന് തുറന്നുപറയുകയാണ് ലക്ഷ്മി നക്ഷത്ര.

ചെറിയൊരു ബ്രേക്കാണ് എടുക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും ഉടനെ തന്നെ തിരിച്ചെത്തുമെന്നും വര്‍ഷങ്ങളായി സ്റ്റാര്‍ മാജിക്കില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പറയുന്നു. താന്‍ ഇപ്പോള്‍ ചെറുതായിട്ട് ഒന്നു നാടുവിടുകയാണെന്നും ഒരു യാത്രക്ക് പോകുകയാണെന്നും പായ്ക്കിങ്ങ് ചെയ്യുന്ന വീഡിയോ കാണിച്ച് ലക്ഷ്മി പറയുന്നു.

Also Read: രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് റാഫിയും മഹീനയും

കുറച്ച് നാളത്തേക്ക് താന്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ സാധനങ്ങളും ഒരുവിധം പെട്ടിയിലാക്കിയിട്ടുണ്ടെന്നും പായ്ക്കിങ്ങില്‍ മടിയുള്ള ആളാണ് താനെന്നും തങ്ങള്‍ പോകുന്നത കാശ്മീരിലേക്കാണെന്നും ലക്ഷ്മി പറയുന്നു.

ഫാമിലി എല്ലാം ഒപ്പമുണ്ട്. അഞ്ചാറ് ദിവസം അവിടെ പോയി എന്‍ജോയ് ചെയ്യാമെന്ന് കരുതിയിരിക്കുകയാണെന്നും താന്‍ കാശ്മീര്‍ തെരഞ്ഞെടുത്തതിന് ഒരു കാരണമുണ്ടെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ലക്ഷ്മിയോട് പെട്ടെന്ന് തന്നെ സ്റ്റാര്‍ മാജിക്കിലേക്ക് തിരിച്ചെത്താന്‍ പറയുകയാണ് കമന്റിലൂടെ ആരാധകര്‍.

Advertisement