ചാനൽ പരിപാടികളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയുമായി പ്രേക്ഷകർക്ക് സുപരിചിതയാണ് ലക്ഷ്മി നായർ. പാചക പരിപാടികളാണ് ചാനലിൽ ചെയ്യുന്നതെങ്കിൽ യാത്രയും മോട്ടിവേഷനുമൊക്കെ യൂട്യൂബ് ചാനലിലെ വിഷയങ്ങളാണ്. വീട്ടുവിശേഷങ്ങളും കുടുംബത്തിലെ കാര്യങ്ങളുമെല്ലാം പങ്കിട്ട് സജീവമാണ് ലക്ഷ്മി നായർ.
മകളേയും കുടുംബത്തേയും കാണാനായി മാഞ്ചസ്റ്ററിലേക്ക് പോയിരിക്കുകയാണ് ലക്ഷ്മി നായർ. ഒറ്റ പ്രസവത്തിൽ മകൾക്ക് മൂന്ന് മക്കളുണ്ടായതിനെക്കുറിച്ചും കൊച്ചുമക്കളുടെ വിശേഷങ്ങളുമെല്ലാം അവർ നേരത്തെ പങ്കുവെച്ചിരുന്നു. യുവാൻ, വിഹാൻ, ലയ എന്നാണ് കൊച്ചുമക്കൾക്ക് നൽകിയിരിക്കുന്ന പേര്. ആരുഷ് ഇവരുടെ മൂത്ത സഹോദരനാണ്. ട്രിപ്ല്റ്റ്സിന്റെ ആദ്യ പിറന്നാളാഘോഷത്തെക്കുറിച്ച് പറയുന്ന ലക്ഷ്മി നായരുടെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.
കൊച്ചുമക്കളുടെ പിറന്നാളിനായി കേക്ക് ഉണ്ടാക്കിയത് ലക്ഷ്മി നായർ തന്നെയായിരുന്നു. ജംഗിൾ തീമിലാണ് പിറന്നാൾ ആഘോഷം. മകളുടെ ഭർത്താവായ അശ്വിൻ ഗാർഡൻ ഡെക്കറേറ്റ് ചെയ്താണ് പിറന്നാൾ ആഘോഷത്തിന് വേദി ഒരുക്കിയത്. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയുടേയും സഹായമില്ലാതെയാണ് അശ്വിൻ ഇത്രയും മനോഹരമായി ഡെക്കറേഷൻ ചെയ്തത്. കുഞ്ഞുങ്ങളുടെ ചിത്രങ്ങളെല്ലാം ഗാർഡൻ ഏരിയയിൽ തൂക്കിയിട്ടിരുന്നു. അശ്വിന്റെ ഡെക്കറേഷൻ കിടിലനാണെന്ന് വന്നവരെല്ലാം പറഞ്ഞിരുന്നു. പാർവതിയുടേയും അശ്വിന്റെയും സുഹൃത്തുക്കളെല്ലാം ബർത്ത് ഡേ പാർട്ടിയിൽ പങ്കെടുത്തിരുന്നു. കേക്ക് കട്ടിങ്ങിന് മുന്നോടിയായി വീഡിയോ കോളിലൂടെ നാട്ടിലുള്ളവരേയും വിളിച്ചതും ലക്ഷ്മി നായർ കാണിച്ചിരുന്നു.
പിറന്നാളിന് മുന്നോടിയായി ഞങ്ങൾ രണ്ടാളും നല്ല തിരക്കിലാണെന്നായിരുന്നു ലക്ഷ്മി നായർ പറയുകയാണ്. കേക്കുണ്ടാക്കുന്നതും പ്ലേറൂമും വീടും ഗാർഡനുമെല്ലാം അലങ്കരിച്ചതും ലക്ഷ്മി നായർ കാണിച്ചിരുന്നു. കൊച്ചുമക്കൾക്കായി കേക്ക് ഒരുക്കാനായതിൽ പ്രത്യേകമായൊരു സന്തോഷമുണ്ടെന്നാണ് ലക്ഷ്മിയുടെ വാക്കുകൾ.
എങ്ങനെയാണ് കേക്ക് വേണ്ടതെന്ന് പാർവതിയോട് ചോദിച്ചപ്പോൾ അവളുടെ മനസിലുള്ളത് അതേപോലെ എന്നോട് പറഞ്ഞിരുന്നു. അതുപോലെ വന്നോ ഇതെന്ന് ചോദിച്ചപ്പോൾ അമ്മാ ഞാൻ മനസിൽ കണ്ടത് അതേപോലെ വന്നു എന്നായിരുന്നു മറുപടി. അശ്വിനും ആയുഷുമെല്ലാം ഹാപ്പിയാണ്. കുഞ്ഞുങ്ങൾക്ക് പിന്നെ ഒന്നും പറയാനില്ലല്ലോ. അവരുടെ വളർച്ചയിലെ ഓരോ ഘട്ടവും എനിക്കിപ്പോഴും ഓർമ്മയുണ്ടെന്നും ലക്ഷ്മി നായർ പറയുന്നുണ്ട്.
എന്റെ സന്തോഷം പറഞ്ഞറിയിക്കാനാവുന്നതല്ല. കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് നടന്നത്. ഇതെല്ലാം വീഡിയോയിലൂടെ കാണിക്കാനാവുമോ എന്ന് ഉറപ്പില്ലായിരുന്നു. അതാണ് നേരത്തെ പറയാതിരുന്നതെന്നും ലക്ഷ്മി നായർ വിശദീകരിക്കുന്നുണ്ട്. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. കുഞ്ഞുങ്ങളേയും പാർവതിയേയും കാണാനായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്.