മിനിസ്‌ക്രീനിലെ കുക്കറി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചതയായി മാറിയ താരമാണ് ലക്ഷ്മി നായര്‍. തിരുവനന്തപുരം ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ആട്ടും ലക്ഷ്മി നായര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഡ്വക്കേറ്റായ അജയ് കൃഷ്ണനാണ് ലക്ഷ്മി നായരുടെ ഭര്‍ത്താവ്.
പാചക സാഹിത്യത്തില്‍ മൂന്ന് പുസ്തകങ്ങള്‍ ലക്ഷ്മി നായര്‍ രചിച്ചിട്ടുണ്ട്. മാജിക് ഓവന്‍ സീരീസില്‍ പാചക കല പാചകവിധികള്‍, പാചക രുചി എന്നിവയാണ് അവ. പാചകത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള വ്യക്തി കൂടിയാണ് ലക്ഷ്മി.
1988 മേയ് ഏഴിനായിരുന്നു ലക്ഷ്മി വിവാഹിതയായത്. ഇപ്പോള്‍ മക്കളും കൊച്ചു മക്കളുമെല്ലാമായി സന്തോഷത്തോടെ കഴിയുകയാണ് ലക്ഷ്മി നായര്‍. ഇപ്പോളിതാ തന്റെ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ എത്തിയപ്പോള്‍ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.വിവാഹ ജീവിതത്തില്‍ ഒരുപാട് അഡ്ജസ്റ്റ്മെന്റ്സ് വേണമെന്നാണ് താരം പറയുന്നത്.
വിവാഹത്തിലൂടെ എല്ലാം തികഞ്ഞ ആളുകളെ കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കിട്ടിയാല്‍ അത് ഭാഗ്യമാണ്. എന്റേയും ബോബി ചേട്ടന്റെയും ഇഷ്ടങ്ങള്‍ തമ്മില്‍ ഒത്തിരി വ്യത്യാസങ്ങളുണ്ട്. അതില്‍ ഒന്ന് യാത്രകളാണ്. യാത്ര ചെയ്യുന്നത് ഒത്തിരി ഇഷ്ടമുള്ള ആളാണ് ഞാന്‍.
ബോബി ചേട്ടന് യാത്ര ചെയ്യുന്നതിനോട് തീരെ താല്‍പര്യവുമില്ല. തിരുവനന്തപുരം വിട്ട് പുറത്തേക്ക് വരാന്‍ പോലും ഇഷ്ടമില്ലെന്നും ലക്ഷ്മി പറയുന്നു. കൂടാതെ, അദ്ദേഹത്തിന് വെള്ളവും കായലുമൊന്നും ഇഷ്ടമല്ല. എനിക്ക് അതൊക്കെ ഇഷ്ടമുള്ളതാണ്. അത് ആസ്വദിക്കാന്‍ പറ്റാത്ത ഒരു വ്യക്തിയാണ് ബോബി ചേട്ടനെന്നും താരം വെളിപ്പെടുത്തി.
അതേസമയം, മകള്‍ക്ക് ഒപ്പം ലണ്ടനിലാണ് ഇപ്പോള്‍ ലക്ഷ്മി നായര്‍. മകള്‍ക്ക് ഒറ്റ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ പിറന്നത് ഏറെ ശ്രദ്ധേയമായിരുന്നു. അടുത്തിടെ കൊച്ചുമക്കളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും ലക്ഷ്മി നായര്‍ പുറത്തുവിട്ടിരുന്നു.