ഇതാണ് എന്റെ കുടുംബം; ഒടുവില്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് എല്ലാം തുറന്ന് പറഞ്ഞ് ലേഖ

147

മലയാളികളുടെ പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാർ. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ എല്ലാം അന്ന് എം ജി യുടെ സൂപ്പർ ഹിറ്റ് ഗാനങ്ങളായിരുന്നു. ഇന്നും നമ്മളിൽ പലരും കേൾക്കുന്ന ഗാനങ്ങളിൽ എംജി യുടെ ഒരു ഗാനമെങ്കിലും ഉണ്ടാകാതിരിക്കില്ല. ഗാന രചയിതാവ് എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ച അദ്ദേഹം ഇപ്പോൾ ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോകളിലും സജീവ സാന്നിദ്ധ്യമാണ്.

അദ്ദേഹത്തെ അറിയുന്ന പോലെ തന്നെ അദ്ദേഹത്തിന്റെ സുന്ദരിയായ ഭാര്യയും ഏവർക്കും സുപരിചിതയാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്, ആദ്യമൊക്കെ ലേഖയെ ചുറ്റി പറ്റി പല അഭിപ്രയങ്ങളും നില നിന്നിരുന്നു, വലിയ ജാഡക്കാരിയാണ്, പത്രാസുകാരിയാണ് എന്നൊക്കെ. പക്ഷെ ലേഖയെ അടുത്തറിയുന്നവർ അത് തെറ്റായ ഒരു കാര്യമാണെന്നു പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ ലേഖ മകൾക്കും കുടുംബത്തിനും ഒപ്പം പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. മുൻപ് പല തവണ ലേഖയുടെ മുൻകാല ജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. എന്നാൽ മകളെയും കുടുംബത്തെയും കുറിച്ച് ഒരിക്കൽ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ലേഖ മനസ് തുറന്നത്.

എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങൾ ഹാപ്പിയാണ് അവരും ഹാപ്പി, വിവാദങ്ങൾക്ക് ലേഖയും ശ്രീകുമാറും ഗൃഹലക്ഷ്മിയോട് കുറച്ചുനാൾ മുൻപേ പ്രതികരിച്ചത്.

 

 

 

 

Advertisement