എനിക്ക് മറച്ചുപിടിക്കാനൊന്നുമില്ല, ഇതാണ് എന്റെ മകളും മരുമകനും, ഒടുവില്‍ വെളിപ്പെടുത്തി ലേഖ ശ്രീകുമാര്‍

634

മലയാളുടെ പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാര്‍. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ എല്ലാം അന്ന് എം ജി യുടെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളായിരുന്നു. ഇന്നും നമ്മളില്‍ പലരും കേള്‍ക്കുന്ന ഗാനങ്ങളില്‍ എം ജി യുടെ ഒരു ഗാനമെങ്കിലും ഉണ്ടാകാതിരിക്കില്ല. ഗാന രചയിതാവ് എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ച അദ്ദേഹം ഇപ്പോള്‍ ടെലിവിഷന്‍ മ്യൂസിക് റിയാലിറ്റി ഷോകളിലും സജീവ സാന്നിദ്ധ്യമാണ്.

Advertisements

അദ്ദേഹത്തെ അറിയുന്ന പോലെ തന്നെ അദ്ദേഹത്തിന്റെ സുന്ദരിയായ ഭാര്യയും ഏവര്‍ക്കും സുപരിചിതയാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്, ആദ്യമൊക്കെ ലേഖയെ ചുറ്റി പറ്റി പല അഭിപ്രയങ്ങളും നില നിന്നിരുന്നു, വലിയ ജാഡക്കാരിയാണ്, പത്രാസുകാരിയാണ് എന്നൊക്കെ. പക്ഷെ ലേഖയെ അടുത്തറിയുന്നവര്‍ അത് തെറ്റായ ഒരു കാര്യമാണെന്നു പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു.

Also Read:അജ്ഞാത പെണ്‍കുട്ടിയ്‌ക്കൊപ്പം വിശാല്‍, ക്യാമറ കണ്ടതോടെ ഓടി രക്ഷപ്പെട്ടു നടന്‍

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് ലേഖ. ഇപ്പോഴിതാ ലേഖ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മകള്‍ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രമാണ് ലേഖ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

പരിപാടികളും തിരക്കുകളുമൊക്കെ ഒഴിയുമ്പോള്‍ മകളെ കാണാനായി ലേഖയും എംജി ശ്രീകുമാറും അമേരിക്കയിലേക്ക് പോകാറുണ്ട്. മാതൃകാപൂര്‍ണ്ണമായ ദാമ്പത്യ ജീവിതമാണ് ഇന്ന് ലേഖയും എംജിശ്രീകുമാറും നയിക്കുന്നത്. എംജി എവിടെ പോകുമ്പോഴും ഒപ്പം ഭാര്യയുണ്ടാവും.

Also Read:ക്ലാസിക് ഹൊറര്‍ സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണം, പലതും ക്ലീഷേയായിട്ടും ചിത്രത്തില്‍ അഭിനയിക്കാന്‍ കാരണം ഇതായിരുന്നു, തുറന്നുപറഞ്ഞ് പൃഥ്വിരാജ്

തനിക്ക മറച്ചുപിടിക്കാന്‍ ഒന്നുമില്ലെന്നും തനിക്കൊരു മോളുണ്ടെന്നും അവള്‍ ഇ്‌പ്പോള്‍ കല്യാണം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണന്നും അവരെല്ലാം ഹാപ്പിയായിട്ടാണ് കഴിയുന്നതെന്നും ഒരിക്കല്‍ ഒരു അഭിമിുഖത്തില്‍ ലേഖ തുറന്നുപറഞ്ഞിരുന്നു.

Advertisement