ശ്രീക്കുട്ടന്‍ എന്നും എനിക്ക് ഒപ്പമുണ്ടാവുമെന്ന വിശ്വാസമുണ്ടായിരുന്നു, ഇന്ന് എന്റെ ശ്വാസമാണ്, മനസ്സുതുറന്ന് ലേഖ ശ്രീകുമാര്‍, ഗോസിപ്പുകളെ കുറിച്ച് എംജി ശ്രീകുമാറും പറയുന്നു

159

വര്‍ഷങ്ങളായി സംഗിതലോകത്തും സിനിമാ രംഗത്തും തിളങ്ങി നില്‍ക്കുന്ന, മലയാളികളുടെ പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനും നടനും അവതാരകനും ഒക്കെയാണ് എംജി ശ്രീകുമാര്‍. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച എംജി നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആണ് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.

Advertisements

പ്രശസ്ത സംഗീതഞ്ജനായ മലബാര്‍ ഗോപാലന്‍ ആണ് എംജിയുടെ പിതാവ് . ഹരികഥാ കാലാകാരിയായ കമലാക്ഷിയമ്മയാണ് അമ്മ. മലയാള സിനിയിലെ പ്രമുഖ സംഗീതജ്ഞരായ എം ജി രാധാകൃഷ്ണനും കെ ഓമനക്കുട്ടിയുമാണ് സഹോദരങ്ങള്‍.

Also Read:മകനൊപ്പം അര്‍ച്ചന സുശീലന്‍; കുടുംബ ഫോട്ടോ പങ്കുവെച്ച് നടി

പ്രശസ്തരായവര്‍ ഒപ്പമുണ്ടായിരുന്നിട്ടും സ്വപ്രയത്‌നത്തിലൂടെ ആണ് എംജി ശ്രീകുമാര്‍ സംഗീത കൊടുമുടി കയറിയത്. എംജി ശ്രീകുമാറിനെപ്പോലെ തന്നെ ഭാര്യ ലേഖ ശ്രീകുമാറിനോടും പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. വര്‍ഷങ്ങളോലും ലിവിങ്ങ് ടുഗെദര്‍ ആയിരുന്നതിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്.

ഇപ്പോഴിതാ വിവാഹജീവിതത്തില്‍ കടന്നതിന് ശേഷം കേട്ട ഗോസിപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് എംജി ശ്രീകുമാറം ഭാര്യയും. താന്‍ ആദ്യ വിവാഹബന്ധം വേര്‍പെടുത്തിിയതിന് ശേഷം കുഞ്ഞുമായി നാട്ടില്‍ വന്നുവെന്നും ശ്രീക്കുട്ടനെ വിവാഹം ചെയ്തതിന് ശേഷം ഒത്തിരി ഗോസിപ്പുകള്‍ കേട്ടുവെന്നും ഇപ്പോള്‍ അതിനെയെല്ലാം ചെറുത്തുനില്‍ക്കാന്‍ തനിക്കറിയാമെന്നും ലേഖ പറയുന്നു.

Also Read:മോഹന്‍ലാലിന്റെ നായികയായി ശോഭന വീണ്ടും എത്തുന്നു

ഗോസിപ്പുകള്‍ വരുന്നതില്‍ ഇപ്പോള്‍ സന്തോഷമേയുള്ളൂ. ആദ്യമൊക്കം പേഴ്‌സണലായി എടുത്തിരുന്നുവെന്നും മകളുമായി കണക്ട് ചെയ്തുള്ള വാര്‍ത്തകലായിരുന്നു പലതുമെന്നും ഇപ്പോള്‍ ഗോസിപ്പുകള്‍ കേട്ട് മകളും ഭര്‍ത്താവും ചിരിക്കുമെന്നും എംജി ശ്രീകുമാറും പറയുന്നു.

ആദ്യമൊക്കെ ഈ ബന്ധം അറിഞ്ഞപ്പോള്‍ വീട്ടില്‍ എതിര്‍പ്പായിരുന്നു. എന്നാല്‍ അമ്മ പിന്നീട് തന്നെ മനസ്സിലാക്കിയെന്നും ശ്രീക്കുട്ടന്‍ തനിക്കൊപ്പം എപ്പോഴും ഉണ്ടാവുമെന്ന വിശ്വാസം തനിക്കുണ്ടായി എന്നും ഇന്ന് തന്റെ ശ്വാസമാണ് ശ്രീക്കുട്ടനെന്നും ലേഖ പറയുന്നു.

Advertisement