ഇത്തവണത്തെ അംഗത്വ വിതരണത്തില്‍ പല റെക്കോര്‍ഡുകളും മു സ് ലിം ലീഗ് ഭേദിച്ചിരുന്നു. പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്ക് അംഗത്വം നേടാനും ഇത്വണ പാര്‍ട്ടിക്ക് സാധിച്ചെന്ന് നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍, ഇപ്പോഴിതാ പാര്‍ട്ടി അംഗത്വം നേടിയവരുടെ പട്ടികയില്‍ സിനിമാ-സെലിബ്രിറ്റി താരങ്ങള്‍ വരെ ഉള്‍പ്പെട്ടെന്നാണ് വിവരം.
ഇത് സോഷ്യല്‍മീഡിയയിലടക്കം വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. മുസ്ലീം ലീഗിന്റെ അംഗത്വത്തില്‍ നടന്മാരായ മമ്മൂട്ടിയുടെയും ഷാറൂഖ് ഖാന്റെയും അടക്കം പേരുകള്‍ വന്നതോടെയാണ് വലിയ വിവാദമുണ്ടായത്.
അതേസമയം, ലീഗ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിനായി ഉപയോഗിച്ച ആപ്പ് ദുരുപയോഗം ചെയ്തുവെന്നാണ് ലീഗ് പറയുന്നത്. തിരുവനന്തപുരം ജില്ലയിലെ അംഗത്വപട്ടികയിലാണ് മമ്മൂട്ടിയും ഷാരൂ് ഖാനും ആസിഫ് അലിയും ഉള്‍പ്പെട്ടത്. കൂടാതെ പട്ടികയില്‍ മുന്‍ പോ ണ്‍ താരമായ മിയ ഖലീഫയും ഇടം പിടിച്ചത് ട്രോളുകള്‍ക്ക് കാരണമായിരിക്കുകയാണ.്
എന്നാല്‍ ഇതെല്ലാം നടന്നത് സൈബര്‍ ആക്രമണമാണെന്നാണ് മുസ്ലീം ലീഗ് നേതൃത്വം പറയുന്നത്. പിന്നാലെ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിക്കാനുള്ള ശ്രമമാണ് ഇതെന്ന ആരോപണവും ഉയര്‍ന്നതോടെ സംഭവത്തില്‍ ലീഗ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേരളത്തിലൊന്നാകെ ചര്‍ച്ചയായത് തിരുവനന്തപുരം നേമം മണ്ഡലത്തിലെ കളിപ്പാന്‍കുളം വാര്‍ഡിലെ മുസ്ലീംലീഗ് അംഗത്വ പട്ടികയിലെ പിഴവാണ്. ഡിസംബര്‍ 31ന് അവസാനിച്ച മു സ്ലീം ലീഗ് അംഗത്വ വിതരണത്തിലാണ് അപാകതകള്‍ ഏരെയുള്ളത്.
നേരത്തെ വീടുകള്‍ സന്ദര്‍ശിച്ച് പാര്‍ട്ടി അംഗത്വം വിതരണം ചെയ്യാനാണ് ലീഗ് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നത്. ഇങ്ങനെ അംഗത്വം നേടിയവരുടെ പേരും ആധാര്‍ നമ്പരും തിരിച്ചറിയല്‍ കാര്‍ഡ് നമ്പരും ഫോണ്‍ നമ്പരും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനും നിര്‍ദേശിച്ചിരുന്നു.
പിന്നാലെ ഒരോ വാര്‍ഡിനും സൈറ്റ് അഡ്രസും പാസ്‌വേര്‍ഡും നല്‍കിയിരുന്നു. അംഗത്വ വിതരണത്തിന് ശേഷം കോഴിക്കോട്ടുള്ള ഐ ി കോര്‍ഡിനേറ്റര്‍മാരാണ് ഇത് തുറന്ന് പരിശോധിക്കുകയും ചെയ്തത്.
പിന്നാലെ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മിയ ഖലീഫയും അടക്കം ലീഗില്‍ അംഗത്വം നേടിയെന്ന പിഴവ് വ്യക്തമായത്.
തങ്ങളുടെ പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് അംഗത്വ വിതരണം നടത്തിയത് എന്നാണ് ലീഗ് നേതൃത്വം പറയുന്നത്. ലീഗില്‍ തിരുവനന്തപുരത്ത് മാത്രം 59,551 പേര്‍ അംഗമായി എന്നാണ് പാര്‍ട്ടി വിശദീകരണം.
സംസ്ഥാനത്ത് ലീഗിന്റെ അംഗ സംഖ്യ 24.33 ലക്ഷമെന്നാണ് പുതിയ കണക്ക്. 2016നേക്കാള്‍ 2.33 ലക്ഷം അംഗങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.