‘ഞങ്ങളുടെ കുടുംബം വലുതാവുകയാണ്’ എന്ന് ലക്ഷ്മി; ചേച്ചിയാവാൻ പോവുന്നതിന്റെ സന്തോഷത്തിൽ മകൾ; പുത്തൻചിത്രങ്ങൾ വൈറൽ

206

നിരവധി സീരിയലുകളിൽ പോസിറ്റീവും നെഗറ്റീവും നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ലക്ഷ്മി പ്രമോദ്. ഇപ്പോൾ അഭിനയത്തിൽ ലക്ഷ്മി ഇല്ല. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല ലക്ഷ്മി ഇപ്പോൾ. ഇതോടെ എന്തുകൊണ്ട് അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്നു എന്ന ചോദ്യം ആരാധകരിൽ നിന്ന് വന്നുതുടങ്ങി.

ഇപ്പോൾ സോഷ്യൽ മീഡിയ വഴി ലക്ഷ്മിയും ഭർത്താവും അതിനുള്ള മറുപടി പറഞ്ഞിരിക്കുകയാണ്. താൻ രണ്ടാമത് ഗർഭിണി ആയിരിക്കുകയാണ് എന്ന സന്തോഷമാണ് ലക്ഷ്മി പങ്കുവെച്ചത്. അതേ ഞങ്ങൾക്ക് രണ്ടാമതൊരു കുഞ്ഞു വരാൻ പോവുകയാണ്.

Advertisements

അതാണ് ഞാൻ പറയാൻ വെച്ചത്. ഇപ്പോൾ ആറാം മാസം തുടങ്ങി. തുടക്കം മുതലേ കുറച്ച് കോംപ്ലിക്കേഷൻസ് ഒക്കെ ഉണ്ടായിരുന്നു. ഇടയ്ക്ക് ഒരു വൈറൽ ഫീവർ കൂടി വന്നു. ഞാൻ പെട്ടെന്ന് സുഖമോദേവി എന്ന സീരിയലിൽ നിന്ന് പിന്മാറിയതോടെ പലർക്കും ഈ സംശയമുണ്ടായിരുന്നു.

ALSO READ- ഷൂട്ട് കഴിഞ്ഞാല്‍ ഒരു മരത്തിന്റെ ചുവട്ടില്‍ ഒറ്റയ്ക്ക് മാറിയിരിക്കും, ആരെയും കുറ്റം പറയില്ല, ലൊക്കേഷനിലെ ഫുഡ് ഒന്നും കഴിക്കില്ല; ലെനയെ കുറിച്ച് ശാന്തിവിള ദിനേശ്

അതിൽ നാലുമാസം അഭിനയിച്ചു. പിന്നീട് വയർ വലുതായി തുടങ്ങിയപ്പോഴാണ് അഭിനയം നിർത്തിയതെന്നും താരം വ്യക്തമാക്കുകയാണ്.

മകൾക്ക് ഒപ്പമുള്ള പുത്തൻചിത്രങ്ങളും താരം പങ്കിട്ടിട്ടുണ്ട്. ഇരുവരും ബ്ലാക്കിലാണ് തിളങ്ങുന്നത്. അമ്മയ്ക്കൊപ്പം പോസ് ചെയ്യുന്ന സുന്ദരിക്കുട്ടിയായി മകളെ ചിത്രങ്ങളിൽ കാണാം.

ALSO READ-ഇനി മലയാളത്തിലും; ഗരുഡന്‍ സിനിമ വിജയിച്ചതിന് പിന്നാലെ സംവിധായകന് കാര്‍ സമ്മാനമായി നല്‍കി ലിസ്റ്റിന്‍ സ്റ്റീഫന്‍

ഞങ്ങളുടെ കുടുംബം വലുതാവുകയാണ് എന്ന് ലക്ഷ്മി അറിയിച്ചത് മൂത്തമകളുടെ സന്തോഷത്തിൽ നിന്നും തന്നെ തിരിച്ചറിയാനാകും.

അടുത്തിടെയാണ് ലക്ഷ്മിയും അസറും കുടുംബത്തിലേക്ക് വീണ്ടുമൊരു അതിഥി എത്താൻ പോവുകയാണെന്ന് അറിയിച്ചത്. പിന്നാലെ തന്നെ ഈ പോസ്റ്റ് വൈറലായിരുന്നു.

ഗർഭിണിയാണെന്നറിഞ്ഞ സമയത്ത് ചില ബുദ്ധിമുട്ടുകളൊക്കെയുണ്ടായിരുന്നു. അതൊക്കെ മാറിയതിന് ശേഷം സന്തോഷവാർത്ത പങ്കിടാമെന്നാണ് ഞങ്ങൾ കരുതിയതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോൾ ബുദ്ധിമുട്ടുകളൊക്കെ മാറി ഇപ്പോൾ ഞങ്ങൾ എല്ലാം ആസ്വദിച്ച് തുടങ്ങിയെന്നും ലക്ഷ്മി പ്രമോദ് വീഡിയോയിലലൂടെ അറിയിച്ചിരുന്നു.

Advertisement