സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് നടിയുടെ അന്ത്യം. തന്റെ രോഗത്തെക്കുറിച്ചോ, ശാരീരിക അവസ്ഥയെ കുറിച്ചോ സുബി തുറന്ന് പറയാതിരുന്നത് കൊണ്ട് തന്നെ താരത്തിന്റെ മരണം ഉൾക്കൊള്ളാനാവാതെ തേങ്ങുകയാണ് ആരാധകരും.
ഇപ്പോഴിതാ മരിക്കുന്നതിന് മുമ്പ് കൗമുദി ടിവിക്ക് താരം നല്കിയ അഭിമുഖമാണ് വൈറലാകുന്നത്. ഒരു വിദേശ ഷോയിൽ വെച്ചുണ്ടായ രസകരമായ അനുഭവം താരം തുറന്ന് പറയുമ്പോൾ നടിയുടെ വിയോഗ വേളയിൽ കണ്ണീരോടെ അല്ലാതെ ആ വാക്കുകൾ കേൾക്കാൻ കഴിയില്ല. ഉറങ്ങിപ്പോവുന്നതാണെന്റെ പ്രശ്‌നം. അലാറം വെച്ചില്ലെങ്കിൽ എണീക്കില്ല എന്നാണ് താരം അഭിമുഖത്തിൽ പറയുന്നത്.
സുബിയുടെ വാക്കുകൾ ഇങ്ങനെ: നാദിർഷിക്ക ഡയരക്ട് ചെയ്യുന്ന ദിലീപേട്ടനൊക്കെയുള്ള പ്രോഗ്രാമായിരുന്നു. തലേദിവസം ഗ്രാന്റ് കാനിയനൊക്കെ കണ്ടു. പിറ്റേ ദിവസം കാനഡ വെള്ളച്ചാട്ടം കാണാൻ പോണം. എല്ലാം കൺട്രോൾ ചെയ്യുന്നത് റോഷൻ എന്ന ചേട്ടനാണ്.
ഗ്യാസ് കയറിയിട്ടായിരിക്കും നെഞ്ച് വേദനപോലെ എന്ന് ഞാൻ പറഞ്ഞു. റൂമിൽ വന്ന് കിടന്നുറങ്ങി. അലാറം വെച്ചില്ല.
റൂമിലെ ലൈൻ ഫോണിലെ റിസീവർ മാറ്റി വെച്ചു. ആരെങ്കിലും വിളിച്ച് ഉറക്കം പോവണ്ടെന്ന് കരുതി. പലരും പല വണ്ടിക്ക് കയറി പോയതിനാൽ ഞാൻ വന്നോയെന്ന് ആരും നോക്കിയില്ല’ ‘ഞാനങ്ങനെ വൈകുന്ന ആളൊന്നുമല്ല. കൂടി വന്നാൽ ഒരഞ്ച് മിനുട്ടൊക്കെ വൈകും. എയർപോർട്ടിൽ എല്ലാവരും എത്തി. ഞാൻ റൂമിൽ കിടന്ന് നല്ല ഉറക്കമാണ്’. എന്നെ കാണാതായതോടെ മൊബൈലിലും, റൂമിലെ ഫോണിലേക്കും ഇവര് വിളിക്കുന്നുണ്ട്. പക്ഷെ ഞാൻ ഒന്നും അറിയുന്നില്ല. നെഞ്ചുവേദന എന്ന് പറഞ്ഞത്‌കൊണ്ട് അവരൊക്കെ ഒന്ന് പേടിച്ചു.
പെട്ടെന്ന് ഉറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ സമയം എട്ട് മണി. എട്ട് മണിക്കാണ് എയർപോർട്ടിൽ എത്താൻ പറഞ്ഞിട്ടുള്ളത്. ഞാൻ എങ്ങനെയോ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത് കാറിൽ കയറി. ഭയങ്കര തിരക്കായിരുന്നു. ഞാൻ എങ്ങനെയോ എയർപോർട്ടിൽ എത്തി. ആരും ഒന്നും മിണ്ടുന്നില്ല. ദിലീപേട്ടനോട് ഞാൻ പോയിട്ട് അലാറം വെച്ചില്ല, ഉറങ്ങിപ്പോയി എന്ന് പറഞ്ഞു. അന്ന് ദിലീപേട്ടൻ പറഞ്ഞത് ഒന്നും പറയേണ്ട എന്നാണ്. ഇതുപോലെ മറ്റൊരു പ്രാവശ്യവും ഇങ്ങനെ സംഭവിച്ചു എന്നും താരം പറയുന്നുണ്ട്. അതേസമയം നാളെയാണ് സുബിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുക.