പലപ്പോഴും സിനിമ ചിത്രീകരണത്തിനിടയില്‍ സംഭവിക്കുന്ന ചില അപൂര്‍വ്വ സംഭവ വികാസങ്ങള്‍ പുറം ലോകം അറിയാറില്ല. എന്നാല്‍ സംവിധായകന്‍ ലാല്‍ ജോസ് വിവരിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സംഘര്‍ഷത്തിന്റെ കഥയാണ്.
കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.
ചിത്രീകരണത്തിന്റെ അവസാന ദിവസം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നെത്തിയ ഒരു സംഘം ലൊക്കേഷന്‍റെ പരിസര പ്രദേശത്ത് കറങ്ങി നടക്കുകയും, മദ്യ ലഹരിയിലായിരുന്ന അവര്‍ ദിലീപ്, ലാല്‍ ജോസ്, കാവ്യ മാധവന്‍ ഉള്‍പ്പടെയുള്ളവരെ തെറി വിളിക്കുകയും ചെയ്തു.
സിനിമയുടെ ഷൂട്ടിംഗ് തീര്‍ന്നതും ഒര്‍ജിനല്‍ സംഘട്ടനരംഗമാണ് പിന്നീടു അവിടെ അരങ്ങേറിയത്, സിനിമയുടെ യൂണിറ്റിലുള്ള അംഗങ്ങള്‍ കായികമായി തന്നെ അവരെ നേരിട്ടതോടെ അസഭ്യം പുലമ്പിയവര്‍ നാല് വഴിക്കും ചിതറിയോടി.
പിന്നീടു ഈ സംഘത്തിന്റെ വിവരം ശേഖരിച്ചപ്പോള്‍ ബത്തേരിയിലെ സമ്പന്ന കുടുംബത്തിലെ പിള്ളേരാണ് ആ ഗ്രൂപ്പില്‍ ഉണ്ടായിരുന്നതെന്നും അവരുടെ മാതാപിതാക്കള്‍ ഇതറിഞ്ഞപ്പോള്‍ തന്റെ മക്കള്‍ തല്ല് അര്‍ഹിക്കുന്നുണ്ടെന്നു അവര്‍ പറഞ്ഞതായും ലാല്‍ ജോസ് വ്യക്തമാക്കുന്നു.
കടപ്പാട് ; സഫാരി ടിവി