ഹിന്ദു പശ്ചാത്തലത്തിലായിരുന്നു ആ മമ്മൂട്ടി സിനിമ ചെയ്യാൻ ആഗ്രഹിച്ചത്, ശ്രീനിവാസനാണ് നിർബന്ധിച്ച് ക്രിസ്ത്യൻ കുടുംബത്തിലേക്ക് എത്തിച്ചത്; അതോടെ ചിത്രം കളറായി: ലാൽ ജോസ്

2705

സംവിധായകൻ കമലിന്റെ സഹായിയായി എത്തി പിന്നീട് മലയാലത്തിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായി മാറിയ താരമാണ് ലാൽ ജോസ്. നിരവധി സൂപ്പർഹിറ്റ് ഒരുക്കിയ ഹിറ്റ് സംവിധായകനെന്ന നിലയിൽ ലാൽ ജോസ് എന്ന സംവിധായകന്റെ സ്ഥാനം മലയാള സിനിമയിൽ പ്രഥമ നിരയിലാണ്.

സംവിധാനം ചെയ്ത ഭൂരിഭാഗം സിനിമകളും ബോക്സ് ഓഫീസിൽ ഹിറ്റാക്കിയ മാറ്റി ലാൽ ജോസ്. തന്റെ കൂടെ സഹസംവിധായകനായി തുടങ്ങി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നടൻ ആയി മാറിയ ദിലീപിനെയും മെഗാസ്റ്റാർ മമ്മൂട്ടിയേയും നായകനാക്കി വമ്പൻ ചിത്രങ്ങളാണ് ലാൽ ജോസ് ഒരുക്കിയിട്ടുള്ളത്. ലാൽ ജോസിന്റെ അരങ്ങേറ്റ സിനിമയായ ഒരു മറവത്തൂർ കനവിൽ മമ്മൂട്ടി ആയിരുന്നു നായകൻ. ഈ ചിത്രത്തിൽ ദിവ്യ ഉണ്ണി, ബിജു മേനോൻ, മോഹിനി, ശ്രീനിവാസൻ, നെടുമുടി വേണു, കലാഭവൻ മണി തുടങ്ങിയ നീണ്ട താരനിര തന്നെയുണ്ടായിരുന്നു.

Advertisements

അന്ന് മറവത്തൂർ കനവ് ചിത്രത്തിലെ മമ്മൂട്ടിയുടെ ചാണ്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. കോട്ടയം ശൈലിയിലുള്ള ചാണ്ടി എന്ന കഥാപാത്രത്തിന്റെ സംസാരമൊക്കെ വലിയ രീതിയിൽ പ്രേക്ഷകരെ രസിപ്പിച്ചിരുന്നു. ഇപ്പോഴിതാ യഥാർഥത്തിൽ മറവത്തൂർ കനവ് എന്ന ചിത്രത്തിന് ക്രിസ്ത്യൻ പശ്ചാത്തലമായിരുന്നില്ല ആദ്യം വിചാരിച്ചിരുന്നതെന്നും ഹിന്ദു കുടുംബ പശ്ചാത്തലത്തിലായിരുന്നു ആ സിനിമ ആദ്യം സങ്കൽപ്പിച്ചിരുന്നതെന്നും പറയുകയാണ് സംവിധായകൻ ലാൽ ജോസ്.

ALSO READ- ദുൽഖറിനെ ആരാധിക്കുകയല്ല, ഒരു ഗ്രാമം മുഴുവൻ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയാണ്; താരം ചെയ്ത പുണ്യ പ്രവർത്തി അറിയാം

താനിതുവരെ ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള സിനിമ ചെയ്തിട്ടില്ലെന്നും അതിനാൽ കഥാപാത്രങ്ങളുടെ പശ്ചാത്തലം മാറ്റാമെന്ന് ശ്രീനിവാസനാണ് തന്നോട് അന്ന് പറഞ്ഞതെന്നും സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ പരിപാടിയിൽ വെച്ച് ലാൽ ജോസ് വെളിപ്പെടുത്തിയിരിക്കുകയാണ്.

ലാൽ ജോസ് ആദ്യമായി സ്വാതന്ത്ര്യ സംവിധായകനായ ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. ക്രിസ്ത്യൻ പശ്ചാത്തലത്തിലേക്ക് മാറിയതോടെ കഥയിലേക്ക് ചാണ്ടിയും ആനിയും തിരുവിതാംകൂർ കോൺഗ്രസ് എന്ന് പറയുന്ന ഒരു പാർട്ടിയുടെ പശ്ചാത്തലവുമൊക്കെ കയറി വന്നുവെന്നും ലാൽ ജോസ് പറയുകയാണ്.

ALSO READ- ആ തള്ള ഇഷ്ടമില്ലാതെ വായിൽ കുത്തിക്കേറ്റുകയാണ് എന്ന് കമന്റ്; അമ്മ ഒരുപാട് വിഷമിച്ചിട്ടും പോസ്റ്റ് ചെയ്യുന്നത് ഇക്കാരണത്താൽ:ജഗതിയുടെ മകൾ പാർവതി പറയുന്നു

സിനിമക്ക് വേണ്ടി തിരുവിതാംകൂറിൽ നിന്നും വരുന്ന ആളുടെ സ്ലാങ്ങും മമ്മൂക്ക നന്നായി ചെയ്തു. അതൊക്കെ ആ സിനിമക്ക് കളർ കൂട്ടാൻ സഹായിച്ചുവെന്നാണ് ലാൽജോസ് പറയുന്നത്.

തുടക്കത്തിൽ ഈ സിനിമയിൽ മമ്മൂട്ടി എന്ന താരം ഉണ്ടായിരുന്നില്ലെന്നും ജയറാം, മുരളി തുടങ്ങിയവരെ ഉദ്ദേശിച്ചായിരുന്നു കഥ മനസിൽ കണ്ടിരുന്നതെന്നും ലാൽ ജോസ് മുൻപ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ജയറാം സിനിമയിൽ താൽപര്യം കാണിക്കാതെ വന്നതോടെയാണ് കഥയിൽ മാറ്റങ്ങൾ വരുത്തുകയും മമ്മൂട്ടിയും ബിജു മേനോനും സിനിമയുടെ ഭാഗമാവുകയും ചെയ്തത്.

Advertisement