മമ്മൂട്ടി നായകനായ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്ന വന്ന വ്യക്തിയാണ് ലാല്‍ജോസ്. എന്നാല്‍ സിനിമാസംവിധാനം തുടങ്ങുന്നതിന് മുന്‍പേ സംവിധാനകാര്യത്തില്‍ ഒരല്‍പം കടുംപിടുത്തവുമായാണ് ലാല്‍ജോസ് നിലകൊണ്ടത്.
ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ലാല്‍ജോസ്. നടന്‍ ദിലീപുമായി അടുത്ത സൗഹൃദമാണ് ലാല്‍ജോസിനുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി നായകനായി എത്തിയ ഭൂതക്കണ്ണാടി എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ജോസ്.
താരരാജാവ് മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നാണ് ഭൂതക്കണ്ണാടി. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ചിത്രത്തെ തേടിയെത്തിയിരുന്നു. ഈ ചിത്രത്തില്‍ നായികയായത് ശ്രീലക്ഷ്മി ആയിരുന്നു. ഭൂതക്കണ്ണാടിയിലെ അഭിനയത്തിന് ശ്രീലക്ഷ്മിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.
Also Read: മാളികപ്പുറത്തിന് ശേഷം വിജയം ആവര്‍ത്തിക്കാന്‍ പമ്പ വരുന്നു, നടന്‍ മോഹന്‍ലാല്‍
എന്നാല്‍ ശ്രീലക്ഷമി അല്ല നടി സുകന്യയായിരുന്നു ചിത്രത്തിലെ നായികയാവേണ്ടിയിരുന്നതെന്ന് ലാല്‍ ജോസ് പറയുന്നു. സുകന്യ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയിരുന്നുവെന്നും എന്നാല്‍ കഥാപാത്രം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞ് രണ്ടാം ദിവസം സുകന്യ ചിത്രം ഉപേക്ഷിച്ച് പോയെന്നും പിന്നീട് ശ്രീലക്ഷ്മിയെ തന്നെ തിരികെ വിളിക്കുകയായിരുന്നുവെന്നും ലാല്‍ഡോസ് കൂട്ടിച്ചേര്‍ത്തു.
സുകന്യയ്ക്ക് മുമ്പ് ശ്രീലക്ഷ്മിയെ ആയിരുന്നു നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ വേണുവേട്ടനും മമ്മൂക്കയും സരോജിനി എന്ന ക്യാരക്ടര്‍ അവതരിപ്പിക്കാന്‍ ശ്രീലക്ഷ്മി പറ്റില്ലെന്ന് പറഞ്ഞുവെന്നും ഇതോടെയാണ് സുകന്യയെ വിളിച്ചതെന്നും എന്നാല്‍ അവര്‍ സിനിമ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നും ലാല്‍ജോസ് വ്യക്തമാക്കി.
ശ്രീലക്ഷ്മി പുള്ളുവത്തിയുടെ മേക്കപ്പ് ഒക്കെ ഇട്ട് വന്നപ്പോള്‍ മമ്മൂട്ടിയും വേണുവേട്ടനും ശരിക്കും ഞെട്ടി. ആദ്യംശ്രീലക്ഷ്മിക്ക് വേണ്ടി വാദിച്ചപ്പോള്‍ താന്‍ ഡയറക്ടര്‍ ആവേണ്ടവനാണെന്നും കാസ്റ്റിങിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് പറഞ്ഞ മമ്മൂക്ക ഇന്ന് പുള്ളുവസ്ത്രീയായി എത്തിയ ശ്രീലക്ഷ്മിയെ കണ്ട് തനിക്ക് കൈ തന്നുവെന്നും ലാല്‍ജോസ് കൂട്ടിച്ചേര്‍ത്തു.