കമലിന്റെ സഹായി ആയി എത്തി പിന്നീട് മലയാളത്തിന്റെ സൂപ്പര്‍ സംവിധായകനായി മാറിയ താരമാണ് ലാല്‍ ജോസ്. ഒരു മറവ ത്തൂര്‍ കനവ് എന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി തുടങ്ങിയ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
കലാമൂല്യമുള്ള വാണിജ്യ വിജയങ്ങളായ ഒട്ടേറെ സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച് പ്രേക്ഷക മനസില്‍ ഇടംപിടിച്ച സംവിധായകനായി ലാല്‍ ജോസ് മാറുകയായിരുന്നു. ഒരു മറവത്തൂര്‍ കനവില്‍ തുടങ്ങി സോളമന്റെ തേനീച്ചകള്‍ വരെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം.
ഏറെ നാള്‍ സിനിമയില്‍ സഹ സംവിധായകനായിരുന്ന ശേഷമാണ് ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. പിന്നീട് സ്വതന്ത്ര സംവിധായകനായതോടെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതില്‍ ലാല്‍ ജോസ് ഏറെ ശ്രദ്ധിച്ചിരുന്നു. ഒട്ടേറെ നായികമാരേയാണ് ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.
Also Read: കാവ്യ മാധവനേക്കാൾ മിടുക്കി മഞ്ജു വാര്യർ ആണെന്ന് ഭാഗ്യലക്ഷ്മി; അതിനുള്ള കാരണവും വെളിപ്പെടുത്തി താരം
എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന് ചിത്രത്തിലൂടെയാണ് ലാല്‍ ജോസ് ആന്‍ അഗസ്റ്റിന്‍ എന്ന നടിയെ മലയാളത്തിന് സമ്മാനിച്ചത്. ലാല്‍ ജോസിന്റെ കരിയറിലെ ഏറെ ശ്രദ്ധനേടിയ ചിത്രമായിരുന്നു ഇത്. ചിത്രത്തില്‍ നായകനായി എത്തിയത് കുഞ്ചാക്കോ ബോബന്‍ ആയിരുന്നു.
ഇപ്പോഴിതാ സ്ത്രീകേന്ദ്രീകൃതമായ സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ എത്തിയ കഥ പറയുകയാണ് ലാല്‍ ജോസ്. അവസാന സമയത്ത് ചിത്രത്തില്‍ നിന്നും പിന്മാറിയതിനാല്‍ ക്ലാസ്‌മേറ്റ്‌സ് കഴിഞ്ഞപ്പോള്‍ തനിക്ക് ചാക്കോച്ചനോട് ഒരു ചെറിയ പിണക്കമുണ്ടായിരുന്നുവെന്ന് ലാല്‍ ജോസ് പറയുന്നു.
പ്രൊഡ്യൂസര്‍ സാബു ചെറിയാനും ബെന്നി പി. നായരമ്പലവും ആന്റോ ജോസഫും ഫാമിലിയും എല്ലാം കൂടി ഒരു വേളാങ്കണി യാത്ര പ്ലാന്‍ ചെയ്തിരുന്നുവെന്നും അതില്‍ വെച്ചാണ് ചാക്കോച്ചനെയും ഭാര്യ പ്രിയയെയും കൂടുതല്‍ പരിചയപ്പെടുന്നതും അടുത്തറിയുന്നതും അടുപ്പമുണ്ടാകുന്നതുമൊക്കെ എന്ന് ലാല്‍ ജോസ് പറയുന്നു.
പിന്നീട് ചാക്കോച്ചനും ഭാര്യയും വീട്ടില്‍ വരാന്‍ തുടങ്ങി. നല്ല സുഹൃത്തുക്കളായി. അപ്പോള്‍ ചാക്കോച്ചന്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഇടയ്ക്ക് കണ്ടുമുട്ടിയപ്പോഴാണ് തിരിച്ചുവരവിനെക്കുറിച്ച് ആലോചിക്കുന്നുവെന്ന് ചാക്കോച്ചന്‍ പറയുന്നതെന്നും പിന്നാലെ രണ്ട് മൂന്ന് സിനിമകള്‍ ചെയ്തുവെങ്കിലും ക്ലി്ക്കായില്ലെന്നും ലാല്‍ ജോസ് പറഞ്ഞു.
അങ്ങനെയിരിക്കെയാണ് സിന്ധുരാജ് എല്‍സമ്മയുടെ കഥ പറയുന്നത്. ഒരു സ്ത്രീകേന്ദ്രീകൃത സിനിമയാണ്, പാലുകാരനായ ഒരു കഥാപാത്രമുണ്ട്. ഉണ്ണി എന്നാണ് പേര്, എല്ലാവരും അങ്ങനെയാണ് വിളിക്കുന്നത്. പശുവിനെ കറക്കലുമൊക്കെയായിരുന്നു ജോലി.
ഈ കഥാപാത്രം ചെയ്യുന്നോ എന്ന് താന്‍ ചോദിച്ചുവെന്നും ഇതുവരെ ചെയ്യാത്ത ഒരു ലൈനാണ് എന്നും ചാക്കോച്ചനോട് പറഞ്ഞുവെന്ന് ലാല്‍ജോസ് പറയുന്നു. പാലുണ്ണി എന്ന പേര് കേട്ടപ്പോള്‍ തന്നെ ചാക്കോച്ചന്‍ അത് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് ചാക്കോച്ചന്‍ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലേക്ക് എത്തുന്നതെന്നും ലാല്‍ജോസ് കൂട്ടിച്ചേര്‍ത്തു.