ആ ദിലീപ് ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ വിടാന്‍ കാവ്യയുടെ അമ്മയ്ക്ക് പേടിയായിരുന്നു, മകളുടെ വിവാഹം നടക്കാതെ വരുമോ എന്നായിരുന്നു അവരുടെ മനസ്സില്‍, ലാല്‍ജോസ് പറയുന്നു

49

നിരവധി സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കി മലയാള സിനിമയലെ സൂപ്പര്‍ സംവിധായകനായി മാറിയ വ്യക്തിയാണ് ലാല്‍ജോസ്. സ്വതന്ത്ര സംവിധായകന്‍ ആകുന്നതിന് മുന്‍പ് തന്നെ ലാല്‍ജോസ് സിനിമയില്‍ പ്രശസ്തനായിരുന്നു. ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് ലാല്‍ജോസ് ഒരുക്കിയത്.

Advertisements

തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ ചെയ്യും മുന്‍പേ ലാല്‍ജോസ് എന്ന സംവിധായകന്‍ വലിയ രീതിയില്‍ മലയാള സിനിമയില്‍ അറിയപ്പെട്ടിരുന്നു. പ്രേക്ഷകര്‍ക്കിടയില്‍ ലാല്‍ജോസ് ഒരു വലിയ താരമായില്ലെങ്കിലും സിനിമാക്കാര്‍ക്കിടയില്‍ ലാല്‍ജോസ് എന്ന സംവിധായകന്‍ ശരിക്കുമൊരു ഹീറോ ആയിരുന്നു.

Also Read:തെലുങ്കിലും വേണം, വന്‍ തുക നല്‍കി പ്രേമലു സ്വന്തമാക്കി രാജമൗലിയുടെ മകന്‍

ലാല്‍ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ ന്നെ ചിത്രത്തിലൂടെയായിരുന്നു കാവ്യ മാധവന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ ചിത്രത്തിലേക്ക് കാവ്യ മാധവന്‍ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ജോസ്.

ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയായി ശാലിനിയെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ നടിക്ക് വേറെ ചിത്രങ്ങളുള്ളതിനാലും ഡേറ്റ് തരാന്‍ കഴിയാത്തതിനാലുമാണ് കാവ്യയിലേക്ക് എത്തിയതെന്നും ലാല്‍ജോസ് പറയുന്നു.

Also Read:12 വര്‍ഷത്തെ സൗഹൃദം, റോഷനും ദര്‍ശനയും പ്രണയത്തിലെന്ന് വെളിപ്പെടുത്തല്‍, വീഡിയോ വൈറല്‍

ശാലിനി ഇല്ലെന്നറിഞ്ഞതോടെ നായിക ആരെന്ന് ആലോചിച്ച് താന്‍ ടെന്‍ഷനടിച്ചിരുന്നു. അപ്പോഴാണ് ഭൂതക്കണ്ണാടി എന്ന സിനിമയില്‍ അഭിനയിച്ച പെണ്‍കുട്ടിയെ കുറിച്ച് ഒര്‍ക്കുന്നതെന്നും അത് കാവ്യയായിരുന്നുവെന്നും അങ്ങനെ നീലേശ്വരത്ത് പോയി കാവ്യയെ കണ്ടുവെന്നും നായികയുടെ റോള് വേണ്ട അനിയത്തിയായി എങ്ങാനും അഭിനയിപ്പിച്ചാല്‍ മതിയെന്നും കാവ്യയുടെ അമ്മ പറഞ്ഞിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു.

അവര്‍ക്ക് മകള്‍ സിനിമയില്‍ വരുന്നതില്‍ വലിയ പേടിയുണ്ടായിരുന്നു. അക്കാലത്ത് സിനിമ നടിയായാല്‍ കല്യാണം നടക്കാതെ പോകുമോ എന്നുള്ള പേടികളൊക്കെയുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞതെന്നും അങ്ങനെ അമ്മയെ സമ്മതിപ്പിച്ച് 15വയസ്സുകാരിയായ കാവ്യ സിനിമയില്‍ അഭിനയിക്കുകയായിരുന്നുവെന്നും ലാല്‍ജോസ് പറയുന്നു.

Advertisement