എന്റെ വാക്കുകള്‍ കേട്ട് ദിലീപിന് ദേഷ്യം വന്നു, കുറേ കാലത്തേക്ക് എന്നോട് സംസാരിച്ചില്ല, വലിയ പ്രശ്‌നമായി മാറിയിരുന്നു, വെളിപ്പെടുത്തലുമായി ലാല്‍ജോസ്

150

നിരവധി സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കി മലയാള സിനിമയലെ സൂപ്പര്‍ സംവിധായകനായി മാറിയ വ്യക്തിയാണ് ലാല്‍ജോസ്. സ്വതന്ത്ര സംവിധായകന്‍ ആകുന്നതിന് മുന്‍പ് തന്നെ ലാല്‍ജോസ് സിനിമയില്‍ പ്രശസ്തനായിരുന്നു. തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ ചെയ്യും മുന്‍പേ ലാല്‍ജോസ് എന്ന സംവിധായകന്‍ വലിയ രീതിയില്‍ മലയാള സിനിമയില്‍ അറിയപ്പെട്ടിരുന്നു.

Advertisements

പ്രേക്ഷകര്‍ക്കിടയില്‍ ലാല്‍ജോസ് ഒരു വലിയ താരമായില്ലെങ്കിലും സിനിമാക്കാര്‍ക്കിടയില്‍ ലാല്‍ജോസ് എന്ന സംവിധായകന്‍ ശരിക്കുമൊരു ഹീറോ ആയിരുന്നു. സിനിമയില്‍ സജീവമായ അദ്ദേഹം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് ഒരുക്കിയത്.

Also Read: ശ്വാസതടസം, സംസാരിക്കാൻ പോലും വയ്യാത്ത അവസ്ഥയിലും മകൻ ധ്യാനിന്റെ സിനിമ കാണാൻ തിയേറ്ററിലെത്തി ശ്രീനിവാസൻ; ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

ഇപ്പോഴിതാ നടന്‍ ദിലീപിനെ കുറിച്ചും ചാന്തുപൊട്ട് എന്ന സിനിമയെ കുറിച്ചും ലാല്‍ജോസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ദിലീപ് ലാല്‍ജോസ് കോമ്പോയില്‍ ഇറങ്ങി ഹിറ്റായിമാറിയ ചിത്രമായിരുന്നു ചാന്ത്‌പൊട്ട്. ആ സിനിമയുടെ സമയത്ത് ദിലീപ് തന്നോട് പിണക്കത്തിലായിരുന്നുവെന്ന് ലാല്‍ജോസ് പറയുന്നു.

തന്റെ സിനിമകളില്‍ മേക്കപ്പ് ചെയ്തിരുന്നത് സുദേവനായിരുന്നു. രസികന്‍ ചിത്രത്തിനിടെ സുദേവനുമായി വഴക്കായതോടെ ചാന്തുപൊട്ടില്‍ സുദേവന്‍ വേണ്ടെന്ന് തീരുമാനിച്ചു. ആ സംഭവം ദിലീപിന് വിഷമം തോന്നി. ആ വിരോധമായിരുന്നു തന്നോട് ദിലീപിനെന്നും അസ്വസ്ഥതയോടെയായിരുന്നു ലൊക്കേഷനില്‍ ദിലീപ് എത്തിയതെന്നും ലാല്‍ജോസ് പറയുന്നു.

Also Read: അലൻസിയറിന് കുറച്ച് നാണവും മാനവും ഉണ്ടെങ്കിൽ ലഭിച്ച അവാർഡ് തിരിച്ചു നൽകണമെന്ന് ഭാഗ്യലക്ഷ്മി; അത് നിന്റെ മാ ന സികരോ ഗം മൂ ർ ച്ചി ച്ചതിന്റെ ലക്ഷണമാണെന്ന് ഹരീഷ് പേരടി

താനായതുകൊണ്ട് ദിലീപ് ക്ഷമിച്ചു. ഒരു ദിവസം ദിലീപ് ലൊക്കേഷനില്‍ നിന്നും നേരത്തെ ഇറങ്ങണമെന്ന് പറഞ്ഞ ദിവസം ഒരു സീന്‍ ഷൂട്ട് ചെയ്യാന്‍ ആവശ്യമായി വന്നുവെന്നും എന്നാല്‍ തന്റെ ശരീരത്തില്‍ നിന്നും രാധ ഇറങ്ങിപ്പോയെന്നും അഭിനയിക്കാന്‍ കഴിയില്ലെന്നും ദിലീപ് പറഞ്ഞു.

അപ്പോള്‍ താന്‍ തമാശ രൂപേണെ ഇറങ്ങിപ്പോയ രാധയെ വലിച്ചുകയറ്റി സിബ് ഇട്ടാല്‍ പോരെന്ന് പറഞ്ഞു. ഇത് ദിലീപിന് ഇഷ്ടമായില്ലെന്നും തന്നോട് പിണങ്ങിയെന്നും കുറേ ദിവസത്തേക്ക് മിണ്ടിയിരുന്നില്ലെന്നും ലാല്‍ജോസ് പറയുന്നു.

Advertisement