മലയാള സിനിമകളുടെ പേരിൽ സൂപ്പർതാര ഫാൻസുകാർ തമ്മിൽ തല്ലാണെങ്കിലും പരസ്പരം സ്‌നേഹവും മമതയും സൂക്ഷിക്കുന്നവരാണ് മലയാളത്തിന്റെ താരരാജാക്കൻമാർ മമ്മൂട്ടിയും മോഹൻലാലും.
ഇരുവരുടെയും സൗഹൃദ നിമിഷങ്ങൾ പലപ്പോഴും മലയാളികൾ കണ്ടിട്ടുള്ളതാണ്.
എകദേശം ഒരേകാലത്ത് സിനിമയിൽ എത്തിയ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അമ്പത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിത മോഹൻലാൽ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിയുടെ ഇഷ്ടപെട്ട അഞ്ച് സിനിമകൾ തെരഞ്ഞെടുത്തിരിക്കുകയാണ്.
മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിൽ മമ്മൂട്ടി സ്പെഷ്യൽ പതിപ്പിന് വേണ്ടിയാണ് തനിക്ക് എറ്റവും ഇഷ്ടപ്പെട്ട് അഞ്ച് മമ്മൂട്ടി ചിത്രങ്ങൾ മോഹൻലാൽ തെരഞ്ഞെടുത്തത്.
ന്യൂ ഡൽഹി, ഒരു വടക്കൻ വീരഗാഥ, മൃഗയ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, ഹരികൃഷ്ണൻസ് എന്നിവയാണ് ആ 5 ചിത്രങ്ങൾ.
മെഗാതാരം മമ്മൂട്ടി സിനിമയിൽ എത്തിയതിന്റെ 48ാം വർഷമാണിത്.