ലാലേട്ടൻ ചിത്രം ബോയിങ് ബോയിങിൽ അദ്ദേഹം നാല് പെൺകുട്ടികളെ ഒരേസമയം പ്രേമിക്കുന്നത് കണ്ടാണ് താൻ പ്രണയിക്കാൻ പഠിച്ചത് ; താൻ ഈ കാണിക്കുന്നതും പറയുന്നതുമായ കാര്യങ്ങൾ ഭാര്യയ്ക്ക് ഇഷ്ടപ്പെടാറില്ല : തുറന്ന് പറഞ്ഞ് ബോ ചെ

286

കേരളത്തിലെ അറിയപ്പെടുന്ന വ്യവസായിയും കൂടാതെ ചാരിറ്റി പ്രവർത്തകനും ഒക്കെയാണ് ബോബി ചെമ്മണ്ണൂർ. ഒരുപക്ഷേ സാധാരണ വ്യവസായികളിൽ നിന്നും ബോബി ചെമ്മണ്ണൂരിന് വ്യത്യസ്തനാക്കുന്നതായ ഒരു കാരണം ഉണ്ട് എന്ന്. വലിയ ആരാധക സമൂഹം ഉള്ള ആളാണ് ബോബി.

നിരവധി ഫാൻസ് ഗ്രൂപ്പുകളും, ഫാൻസ് അസോസിയേഷനും ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം ആരാധകരുടെ പ്രിയപ്പെട്ട ബോ ചെ ക്ക് ഉണ്ട്. ട്രോളൻ മാരും അദ്ദേഹത്തെ വെറുടെ വിടാറില്ല. എന്നാൽ ഇതൊക്കെ ഒരു പുഞ്ചിരിയോടെ നേരിടുന്നതാണ് അദ്ദേഹത്തിൻറെ ശൈലി.

Advertisements

ALSO READ

കുറവോ കൂടുതലോ വേണ്ട ഭർത്താവിനൊപ്പം തന്നെ പ്രതിഫല തുക ആവശ്യപ്പെട്ട് ദീപിക; പുതിയ ബാൻസാലി ചിത്രത്തിൽ നിന്ന് താരം ഔട്ടായി

അദ്ദേഹത്തിന്റെ ചില തുറന്നുപറച്ചിലുകൾ ഒക്കെ മിക്കവാറും ട്രോളൻമാർക്കുള്ള ചാകരയാവാറുണ്ട്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കാമുകിയെ കാണാൻ കാറെടുത്തു പോയ കഥ അതിലൊന്നാണ്. നിരവധി വിമർശനങ്ങളും പരിഹാസങ്ങളും അദ്ദേഹം ഏറ്റുവാങ്ങി.

ഇതിനെക്കുറിച്ചൊക്കെ തുറന്നുപറയുകയാണ് താരം ഇപ്പോൾ. താൻ തള്ളുന്നത് അല്ല എന്നാണ് ബോ ചെ ഉറപ്പിച്ചു പറയുന്നത്. പറയുന്ന രീതി കൊണ്ടായിരിക്കാം എല്ലാവരും അങ്ങനെ കരുതുന്നത്.

അല്പം നർമവും മസാലയും ഒക്കെ ചേർത്തുകൊണ്ടാണ് താൻ ഓരോ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. പിന്നെ ഒരു പ്രായത്തിൽ മറ്റാരും ചെയ്യാത്തത് താൻ ചെയ്യുന്നത് കേൾക്കുമ്പോൾ അത്ഭുതമായി തോന്നുമായിരിക്കും. ലാലേട്ടൻറെ ഹിറ്റ് ചിത്രമായ ബോയിങ് ബോയിങ് അദ്ദേഹം നാല് പെൺകുട്ടികളെ ഒരേസമയം പ്രേമിക്കുന്നത് കണ്ടാണ് താൻ പ്രണയിക്കാൻ പഠിച്ചത്.

ALSO READ

‘സ്‌നേഹസീമ’യിലെ ഈ ചിരി മാഞ്ഞു ; കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു

കുർബാനി എന്ന ഹിന്ദി സിനിമയിലെ കളർഫുൾ ഡാൻസ് ഡിസ്‌കോയും കണ്ട് തലയ്ക്ക് പിടിച്ചാണ് കാറോടിച്ച് ബാംഗ്ലൂരിൽ പോയി കാമുകിയുമായി ക്ലബ്ബിൽ പോയി ഡാൻസ് ചെയ്തത്. ഒന്നും മറച്ചു വയ്ക്കാൻ താൻ ആഗ്രഹിക്കുന്നില്ല. എല്ലാം തുറന്നു പറയുമ്പോൾ മനസ്സിന് വലിയ ആശ്വാസവും, സമാധാനത്തോടെ ഉറങ്ങാനും നമുക്ക് സാധിക്കും.

താൻ ഈ കാണിക്കുന്നതും പറയുന്നതുമായ കാര്യങ്ങൾ ഭാര്യയ്ക്ക് മിക്കവാറും ഇഷ്ടപ്പെടാറില്ല. ഇടയ്‌ക്കൊക്കെ അതിൻറെ പേരിൽ നല്ല വഴക്കും കിട്ടാറുണ്ട്. അതൊക്കെ അവൾക്ക് ഒരു സമാധാനം കിട്ടട്ടെ എന്ന് കരുതി താൻ അങ്ങ് സഹിക്കും. പിന്നെ ഈ മാർക്കറ്റിംഗും, സോപ്പിടലും ഒക്കെ നല്ല വശം ഉള്ളതുകൊണ്ട് പ്രശ്‌നങ്ങൾ വരുമ്പോൾ മണിയടിച്ച് വളച്ചൊടിച്ച് കുപ്പിയിലാക്കും. ബോ ചെ പറയുന്നു.

ഈയടുത്താണ് ബോബിയുടെ മകൾ അന്നയുടെ വിവാഹം കഴിഞ്ഞത്. വളരെ ലളിതമായ രീതിയിൽ ആയിരുന്നു മകളുടെ വിവാഹം ബോ ചെ നടത്തിയത്. അതിന് ആരാധകരുടെ നിറഞ്ഞ കൈയ്യടിയും ബോബി നേടിയിരുന്നു.

Advertisement