വളരെ പെട്ടന്ന് തന്നെ മലയാളികള്‍ക്ക് സുപിചിതയായി മാറിയ താരമാണ് അന്ന രേഷ്മ രാജന്‍. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തില്‍ കൂടിയാണ് രേഷ്മ അന്ന രാജന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഈ ചിത്രത്തിലെ ലിച്ചിയായെത്തി മലയാളത്തിന്റെ പ്രിയതാരമായി അന്ന രാജന്‍ മാറുക ആയിരുന്നു.
അങ്കമാലി ഡയറീസിന് പിന്നാലെ വെളിപാടിന്റെ പുസ്തകം, മധുര രാജ, അയ്യപ്പനും കോശിയും, രണ്ട്, തിരിമാലി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ആദ്യ സിനിമയായ അങ്കമാലി ഡയറീസിലെ കഥാപാത്രത്തെ ആളുകള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ മമ്മൂക്ക തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും തുറന്നു പറയുകയാണ് അന്ന രാജന്‍.
മലയാളത്തിന്റെ താരരാജാവായ മോഹന്‍ലാലിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുന്ന അന്ന രാജന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലാലേട്ടന്‍ ലൊക്കേഷനിലേക്ക് വന്നപ്പോള്‍ ഒരു ഗന്ധര്‍വന്‍ വന്ന ഫീലായിരുന്നെന്നാണ് അന്ന പറയുന്നത്.
ഇപ്പോഴിതാ ലാല്‍ ജോസിന്റെ ‘വെളിപാടിന്റെ പുസ്തകം’ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച് അനുഭവം പറയുകയാണ് രേഷ്മ അന്ന രാജന്‍. അന്ന് ആരോ വിളിച്ച് ലാലിന്റെ സിനിമ വന്നിട്ടുണ്ട് എന്ന് തന്നോട് പറഞ്ഞപ്പോഴൊന്നും അത് മോഹന്‍ലാലിനൊപ്പമുള്ള സിനിമയാകും എന്ന് കരുതിയിരുന്നില്ലെന്നാണ് താരം പറയുന്നത്.
സിനിമയൊക്കെ തീര്‍ന്ന് താന്‍ വീട്ടില്‍ വെറുതെ ഇരിക്കുമ്പോഴാണ് ഒരു ചേട്ടന്‍ വിളിച്ച് ലാലിന്റെ ഒരു സിനിമ വന്നിട്ടുണ്ടെന്ന് പറഞ്ഞത്. അത് ലാലേട്ടന്‍ ആണെന്നുള്ള ചിന്ത ഉണ്ടായിരുന്നില്ല. പിന്നീട് ലാല്‍ ജോസ് സാറുമായിട്ട് സംസാരിച്ചപ്പോഴും ലാല്‍ എന്നൊക്കെ പറഞ്ഞെങ്കിലും അത് മോഹന്‍ലാല്‍ ആണെന്ന് കൃത്യമായി അങ്ങോട്ട് കത്തിയില്ലായിരുന്നു.
ശേഷം ആരോ വിളിച്ചപ്പോള്‍ ലാലേട്ടന്റെ കൂടെയാണല്ലോ അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ ഞെട്ടി. ‘ഞാനോ ലാലേട്ടന്റെ കൂടെയോ’ എന്നുമാത്രമായിരുന്നു പിന്നീട് അങ്ങോട്ട് ചിന്ത. ആ എക്സൈറ്റ്മെന്റ് എപ്പോഴാ മാറിയതെന്ന് അറിയില്ല. ലാലേട്ടന്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടെ ആക്ഷന്‍ പറഞ്ഞാല്‍ പെട്ടെന്ന് കഥാപാത്രമായി മാറും. എന്നാല്‍ താന്‍ ഡയലോഗ് പോലും മറന്ന് പോയിട്ടുണ്ടെന്നാണ് അന്ന പറയുന്നത്.
ഒരിക്കല്‍ ഷൂട്ട് ചെയ്യുന്നതിനിടെ ലാലേട്ടന്റെ കൂടെ നില്‍ക്കുന്ന എക്സൈറ്റ്മെന്റില്‍ വാ പൊളിച്ച് ഇരിക്കുകയായിരുന്നു. ഡയലോഗ് പറയാന്‍ പറഞ്ഞ് ലാലേട്ടന്‍ വരെ എക്പ്രഷന്‍ ഇട്ടു. പക്ഷെ താന്‍ മറന്നു പോവുകയായിരുന്നു. ഇതോടെ തന്നോട് ലാല്‍ ജോസ് സാര്‍ പറഞ്ഞത് ലാലേട്ടനെ കണ്ട് പഠിക്കരുതെന്നായിരുന്നു എന്നും അന്ന രാജന്‍ വെളിപ്പെടുത്തുന്നു.