രണ്ടാം വാര്‍ഷികത്തിലും റെക്കോര്‍ഡിട്ട് പുലിമുരുകന്‍: ഇതാണ് ലാലേട്ടന്‍ മാസ്

30

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു പുലിമുരുകന്‍. മോഹന്‍ലാലിന്റേത് മാത്രമല്ല മലയാള സിനിമയില്‍ തന്നെ ചരിത്രം സൃഷ്ടിച്ചൊരു ചിത്രമായിരുന്നു പുലിമുരുകന്‍. സിനിമ റിലീസിനെത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എന്നിട്ടും പുലിമുരുകന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ മറ്റൊരു സിനിമയ്ക്കും കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം.

Advertisements

ഒക്ടോബര്‍ പതിനൊന്നിന് റിലീസിനൊരുങ്ങുന്ന കായംകുളം കൊച്ചുണ്ണി പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള വരവാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ റിലീസിനെത്തി രണ്ട് വര്‍ഷം കഴിഞ്ഞ് വീണ്ടുമെത്തിയ പുലിമുരുകന്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒത്തിരി പ്രതിസന്ധികള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്നൊരു നിലയിലേക്കെത്താന്‍ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബാഹുബലി ആയിരവും രണ്ടായിരവും കോടികളാണ് നേടിയതെങ്കില്‍ മലയാളത്തില്‍ നിന്നും ആദ്യ 100 കോടി ക്ലബ്ബിലെത്തിയ ചിത്രമാണ് പുലിമുരുകന്‍. 2016 ഒക്ടോബര്‍ ഏഴിനായിരുന്നു പുലിമുരുകന്‍ റിലീസിനെത്തിയത്. റിലീസ് ദിവസം മുതലിങ്ങോട്ട് കുട്ടികളെ മുതല്‍ മുതിര്‍ന്നവരെ വരെ ആകാംഷയിലാക്കിയായിരുന്നു സിനിമയുടെ തേരോട്ടം.

2018 ഒക്ടോബര്‍ ഏഴ് എത്തിയപ്പോള്‍ പുലിമുരുകന്‍ റിലീസിനെത്തി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. രണ്ടാം വാര്‍ഷികത്തിലും മറ്റൊരു റെക്കോര്‍ഡ് കുറിച്ചിട്ടാണ് പുലിമുരുകന്റെ പോക്ക്. 2 years of pulimurugan എന്ന ഹാഷ് ടാഗിലൂടെയായിരുന്നു ഇത്തവണ പുതിയൊരു റെക്കോര്‍ഡ് കൂടി പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇരുപതിനായിരത്തിന് മുകളില്‍ ഹാഷ് ടാഗുകളായിരുന്നു ചിത്രത്തിന് ഒറ്റ ദിവസം കൊണ്ട് ലഭിച്ചിരിക്കുന്നത്.

കേരള ബോക്‌സോഫീസില്‍ മാത്രമല്ല കൊച്ചി മള്‍ട്ടിപ്ലെക്‌സിലും പുലിമുരുകന്‍ ചരിത്രമായിരുന്നു. അതിവേഗം കോടികള്‍ വാരിക്കൂട്ടിയായിരുന്നു പുലിമുരുകന്റെ യാത്ര. ഒടുവില്‍ 4.30 കോടിയായിരുന്നു മള്‍ട്ടിപ്ലെക്‌സിലെ ഫൈനല്‍ കളക്ഷന്‍. കൊച്ചി മള്‍ട്ടിപ്ലെക്സില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയും പുലിമുരുകനാണ്. ഇന്നും ആ റെക്കോര്‍ഡ് ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. ഈ വര്‍ഷം റിലീസിനെത്തുന്ന സിനിമകളിലൂടെ അതിനൊരു മാറ്റമുണ്ടാവുമെന്ന് പറയാം.

Advertisement