മരണ മാസായി ‘ഒടിയന്‍’ മേക്കിങ് വീഡിയോ: ആവേശത്തോടെ ഏറ്റെടുത്ത് ആരാധകര്‍

36

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ‘ഒടിയന്‍’ എല്ലാ നെഗറ്റീവ് പ്രചാരണങ്ങളേയും കാറ്റില്‍ പറത്തി സര്‍വ്വകാല റെക്കോര്‍ഡോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു.

ഏറെ പ്രതിസന്ധികള്‍ക്കൊടുവില്‍ എത്തിയ ചിത്രം ആദ്യ ദിനങ്ങളില്‍ സമ്മിശ്ര പ്രതികരണനങ്ങളാണ് ഉണ്ടാക്കിയത്. എന്നാല്‍ പതിയെ അത് മാറുകയും കുടുംബങ്ങള്‍ ഉള്‍പ്പടെയുള്ള പ്രേക്ഷകര്‍ ഇപ്പോള്‍ ചിത്രം കാണാന്‍ എത്തുകയും ചെയ്യുന്നുണ്ട് .

Advertisements

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ‘ഒടിയന്‍’ മേക്കിങ് വീഡിയോയും റിലീസ് ചെയ്തിട്ടുണ്ട്. ഈ വിഡിയോയിക്കും വലിയ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല എന്ന പരാതിയുമായാണ് മോഹന്‍ലാലിന്റെ ‘ഒടിയന്‍’ എത്തിയത്. രണ്ടു വര്‍ഷം നീണ്ട കാത്തിരിപ്പ്, മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ച, ബ്രഹ്മാണ്ഡം തുടങ്ങിയ വലിയ ഹൈപ്പുകള്‍ സിനിമയ്ക്ക് തിരിച്ചടിയായ സാഹചര്യമാണ് ചിത്രം റിലീസ് ചെയ്ത് ആദ്യ ദിനങ്ങളില്‍ കണ്ടത്.

അവകാശവാദങ്ങള്‍ക്ക് ഒത്തുയരാന്‍ സാധിക്കാതെ വന്നതാണ് ചിത്രത്തിന്റെ പ്രശ്‌നം എന്നും ഒരു സാധാരണ സിനിമയായി കണ്ടാല്‍ ആസ്വദിക്കാവുന്ന ഒന്നാണ് എന്നും അഭിപ്രായങ്ങള്‍ വന്നു.

‘ഒടിയ’നെതിരെ വന്ന വിമര്‍ശനങ്ങളില്‍ പലതിലും കാമ്പില്ല എന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് അതുണ്ടായത് എന്നും അണിയറപ്രവര്‍ത്തകര്‍ വാദിച്ചു. ഇതിനെല്ലാം ഇടയില്‍ ഡിസംബര്‍ 14നു റിലീസ് ചെയ്ത ‘ഒടിയന്‍’ ഇപ്പോഴും ബോക്‌സോഫീസ് വാഴുന്നു എന്ന് റിപ്പോര്‍ട്ടുകളും വന്നു.

പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ‘ഒടിയന്‍’ നിര്‍മ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ ‘മോസ്റ്റ് ഹൈപ്പ്ഡ്’ കഥാപാത്രങ്ങളിലൊന്നാണ് ‘ഒടിയ’നിലെ മാണിക്യന്‍.

സിനിമയ്ക്കു വേണ്ടി ശരീരഭാരം നല്ല രീതിയില്‍ കുറച്ച് മോഹന്‍ലാല്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ഒടിയന്‍’ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ യൗവ്വനവും വാര്‍ദ്ധക്യവും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

ഒടിയന്‍ മാണിക്യന്റെ പ്രിയപ്പെട്ടവള്‍ പ്രഭയായി എത്തുന്നത് ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരാണ്. പ്രകാശ് രാജ്, ഇന്നസെന്റ്, നെടുമുടി വേണു, കെ.പി.എസി.ലളിത, നരെയ്ന്‍, സിദ്ദിഖ്, കൈലാഷ്, സന അല്‍ത്താഫ്, മനോജ് ജോഷി, നന്ദു, ശ്രീജയ നായര്‍ തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Advertisement