ബാഹുബലിയുടെ ആ റെക്കോര്‍ഡും തകര്‍ത്തു ലൂസിഫര്‍; കേരളത്തിലെ കളക്ഷന്‍മാത്രം നൂറു കോടിയിലേക്ക്: സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കുതിപ്പ് ആദ്യ 200 കോടി ചിത്രമാകാന്‍

46

കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷത്തെ മലയാള സിനിമയുടെ ബോക്‌സ് ഓഫീസ്, തിയേറ്റര്‍ റണ്‍ ചിത്രങ്ങളുടെ ഒരു പ്രത്യേകത എന്തെന്ന് വെച്ചാല്‍ അവയില്‍ ഏറെക്കുറെ എല്ലാ റെക്കോര്‍ഡുകളും കൈവശം വെച്ചിരിക്കുന്നത് മോഹന്‍ലാല്‍ എന്ന താര ചക്രവര്‍ത്തി ആണെന്നുള്ളതാണ്.

മലയാള സിനിമയ്ക്കു പുതിയ ബോക്‌സ് ഓഫീസ് ചരിത്രങ്ങള്‍ സൃഷ്ടിച്ചു തരുന്നതും മോഹന്‍ലാല്‍, അവയെ തിരുത്തിയെഴുതി പുതിയ നാഴികക്കല്ലുകള്‍ തീര്‍ക്കുന്നതും മോഹന്‍ലാല്‍ എന്ന അവസ്ഥയാണ് നമ്മള്‍ വര്‍ഷങ്ങളായി കാണുന്നത്.

Advertisements

തന്റെ ഏതെങ്കിലും റെക്കോര്‍ഡ് മറ്റൊരു ചിത്രം തകര്‍ത്താല്‍ അധികം വൈകാതെ തന്നെ മോഹന്‍ലാല്‍ അത് തിരിച്ചു പിടിച്ചിരിക്കും എന്നും നമ്മുക്കറിയാം. നേരത്തെ ആദ്യ വീക്കെന്‍ഡില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കേരളത്തില്‍ നിന്ന് നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് മോഹന്‍ലാലിന്റെ പുലിമുരുകനില്‍ നിന്ന് ബാഹുബലി 2 നേടിയെടുത്തിരുന്നു.

ഇപ്പോഴിതാ ലൂസിഫര്‍ എന്ന തന്റെ പുതിയ ചിത്രം കൊണ്ട് ബാഹുബലി 2 സൃഷ്ടിച്ച ആ റെക്കോര്‍ഡും മോഹന്‍ലാല്‍ തകര്‍ത്തു കഴിഞ്ഞു.

ആദ്യ ആഴ്ചയില്‍ കേരളത്തില്‍ നിന്ന് ബാഹുബലി 2 നേടിയത് 31 കോടി രൂപയ്ക്കു മുകളില്‍ ആണെങ്കില്‍, ലൂസിഫര്‍ നേടിയത് 33 കോടി രൂപയ്ക്കു മുകളില്‍ ആണ്. അമേരിക്കയിലും സംഭവിച്ചത് ഇത് തന്നെ.

പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ ഫൈനല്‍ കളക്ഷന്‍ അവിടെ ഞാന്‍ പ്രകാശന്‍ തകര്‍ത്തിരുന്നു. ഇപ്പോഴിതാ ഞാന്‍ പ്രകാശന്റെ ഫൈനല്‍ കളക്ഷന്‍ ഇരട്ടി മാര്‍ജിനില്‍ മറികടന്നു അമേരിക്കയില്‍ 500കെ കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമായി ലൂസിഫര്‍ മാറി.

നേരത്തെ ആഗോള കളക്ഷന്‍ ഉള്‍പ്പെടെ 5 ദിവസം കൊണ്ട് 100 കോടി നേടിയ ലൂസിഫര്‍ ഇപ്പോള്‍ കേരള കളക്ഷന്‍ മാത്രം 100 കോടിയിലേക്ക് എത്തുകയാണ്. മലയാളത്തിലെ ആദ്യ 200 കോടി ചിത്രം എന്ന റെക്കോര്‍ഡ് ലൂസിഫര്‍ നേടുമെന്ന് ഏറെക്കുറെ ഉറപ്പായി.

Advertisement