‘അച്ഛനും മകനും’ ആകുന്നതിന് മുന്‍പ് ‘കസിന്‍സ്’ ആകാന്‍ സമ്മതം മൂളി മോഹന്‍ലാലും പൃഥ്വിരാജും; എന്നാല്‍ ഒടുവില്‍ അപ്രതീക്ഷിതമായി സംഭവിച്ചതിങ്ങനെ

121

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരവും പൃഥ്വിരാജെന്ന സകലകലാവല്ലഭനും. സംവിധാനത്തിന് പുറമെ നിര്‍മ്മാണത്തിലും സംവിധാനത്തിലും കഴിവു തെളിയിച്ച് നില്‍ക്കുകയാണ് പൃഥഅവിരാജ്. മോഹന്‍ലാല്‍ പതിറ്റാണ്ടുകളായി മലയാളികളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ താരരാജാവും സംവിധായകന്റെ കുപ്പായം അണിഞ്ഞു കഴിഞ്ഞു.

അടുത്തതായി മോഹന്‍ലാലും പൃഥ്വിയും ചേരുന്ന എമ്പുരാന്‍ വരാനിരിക്കുകയാണ്. നേര്തതെ ഇരുവരും ആദ്യമായി ഒന്നിച്ചത് ലൂസിഫറിലായിരുന്നു. പിന്നാലെ ബ്രോ ഡാഡിയും ത്തെി. ഇപ്പോഴിതാ ഈ സിനിമകള്‍ക്ക് ഒക്കെ മുന്‍പ് മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും നായകന്മാരാക്കി മറ്റൊരു ചിത്രം ഒരുങ്ങേണ്ടതായിരുന്നു.

Advertisements

ഇരുവരേയും പ്രധാന കഥാപാത്രങ്ങളാക്കി ആലോചിച്ച സിനിമയായ കസിന്‍സ് പല കാരണങ്ങളാല്‍ ഉപേക്ഷിക്കുകയായിരുന്നു. ലാല്‍ ജോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യാനിരുന്നത്. 2009ല്‍ ആലോചിച്ച കസിന്‍സ് സിനിമയുടെ തിരക്കഥ ഡോ. ഇക്ബാല്‍ കുറ്റിപ്പുറമായിരുന്നു എഴുതാന്‍ തീരുമാനിച്ചത്.
ALSO READ- മോഹന്‍ലാലിനൊപ്പം സ്വപ്‌ന തുടക്കം! അമ്മയുടെ വഴിയേ കല്യാണിയും; മലയാള സിനിമയിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ ഒരുങ്ങി ബിന്ദു പണിക്കരുടെ മകള്‍

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ സിനിമ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. വളരെ അടുത്ത ബന്ധുക്കളായ രണ്ടുപേരുടെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഈ സിനിമയുടെ പേരില്‍ തന്നെ വൈശാഖ് മറ്റൊരു ചിത്രവും പിന്നീട് ഒരുക്കി.

ഒരു റൊമാന്റിക് കോമഡിയായി ഒരുക്കിയ ചിത്രം കസിന്‍സ് 2014ലാണ് പ്രദര്‍ശനത്തിന് എത്തിയത്. കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്ത് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ജോജു ജോര്‍ജുമൊക്കെ തകര്‍ത്തഭിനയിച്ച ബിഗ് ബജറ്റ് ചിത്രമായിരുന്നു വൈശാഖിന്റെ കസിന്‍സ്.

ALSO READ-‘എല്‍സിയു കണക്ഷന്‍ ആ ഓര്‍ഫനേജാണ്’; ലിയോയിലെ ഫ്‌ളാഷ് ബാക്ക് കള്ളം പറയുന്നത്; കൂടുതല്‍ വെളിപ്പെടുത്തലുമായി ലോകേഷ് കനകരാജ്

വേദിക, നിഷ അഗര്‍വാള്‍, പ്രദീപ് റാവത്ത്, കലാഭവന്‍ ഷാജോണ്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കൈലാഷ്, പി ബാലചന്ദ്രന്‍, ഷിജു, സന്തോഷ്, മിയ, വിജയ്കുമാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.തിയറ്ററില്‍ മോശമല്ലാത്ത വിജയം നേടിയ ചിത്രത്തിന്റെ തിരക്കഥ സേതുവായിരുന്നു.

അതേസമയം, മോഹന്‍ലാല്‍-പൃഥ്വി ചിത്രം കസിന്‍സ് നടന്നില്ലെങ്കിലും പിന്നീട് ബ്രോ ഡാഡിയില്‍ അച്ഛനും മകനുമായി എത്തി ഇരുവരും ചിരിപ്പിക്കുകയും ചെയ്തു. ലൂസിഫറില്‍ മോഹന്‍ലാല്‍ പൃഥ്വിരാജ് കോംബോ സീനുകള്‍ അധികമുണ്ടായിരുന്നില്ല. രണ്ട് ചിത്രവും ഒരുക്കിയത് പൃഥ്വിരാജ് ആണെന്ന പ്രത്യേകതയുമുണ്ട്. ബ്രോ ഡാഡി ഒടിടി റിലീസായാണ് എത്തിയത്.

Advertisement