പനിപിടിച്ച് കിടന്ന പ്രിയാ മണി ആരും അറിയാതെയാണ് എത്തിയത്; എന്നിട്ടും പ്രിയാ മണിയെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ട് പോയി എന്ന് ലാൽ ജോസ്

292

കമലിന്റെ സഹായി ആയി എത്തി പിന്നീട് മലയാളത്തിന്റെ സൂപ്പർ സംവിധായകനായി മാറിയ താരമാണ് ലാൽ ജോസ്. ഒരു മറവ ത്തൂർ കനവ് എന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി തുടങ്ങിയ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

കലാമൂല്യമുള്ള വാണിജ്യ വിജയങ്ങളായ ഒട്ടേറെ സിനിമകൾ മലയാളത്തിന് സമ്മാനിച്ച് പ്രേക്ഷക മനസിൽ ഇടംപിടിച്ച സംവിധായകനായി ലാൽ ജോസ് മാറുകയായിരുന്നു. ഒരു മറവത്തൂർ കനവിൽ തുടങ്ങി സോളമന്റെ തേനീച്ചകൾ വരെ മലയാള സിനിമാ പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. നിരവധി പുതുമുഖ നടിമാരെ സിനിമയിൽ അവതരിപ്പിച്ചതും ലാൽ ജോസാണ്. ഇക്കാര്യത്തിൽ സംവിധായകൻ റെക്കോർഡ് പോലും സ്വന്തമാക്കിയിട്ടുണ്ടോ എന്ന് അത്ഭുതപ്പെട്ട് പോകും.

Advertisements

ഇപ്പോഴിതാ താൻ ആയിരുന്നു ആദ്യമായി പ്രിയ മണിയെ മലയാള സിനിമയിൽ അവതരിപ്പിക്കേണ്ടിയിരുന്നത് എന്ന് വെളിപ്പെടുത്തുകയാണ് ലാൽ ജോസ്. രണ്ട് തവണയും പ്രിയ മണി തന്റെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ട് പോവുകയായിരുന്നു എന്നാണ് ലാൽ ജോസ് പറയുന്നത്.

ALSO READ- സിഐഡി മൂസയ്ക്ക് ലഭിച്ചത് രണ്ട് ലക്ഷം; കടക്കാരനായി മാറിയ താൻ അഭിനയിച്ചാണ് കടങ്ങൾ 80 ശതമാനവും വീട്ടിയത്: ജോണി ആന്റണി

പിൽക്കാലത്ത് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും നിറഞ്ഞ പ്രിയാ മണിക്ക് കൈവിട്ട് പോയ ചിത്രമാണ് ചാന്തുപൊട്ട്. ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു ചാന്തുപൊട്ട്. മലയാള സിനിമ അന്ന് വരെ കാണാത്ത തരത്തിലുള്ള ഒരു കഥയിൽ പുറത്തിറങ്ങിയ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നുയ ചിത്രത്തിൽ നായികയായി എത്തിയത് ഗോപികയായിരുന്നു. ഈ വേഷമാണ് പ്രിയാ മണി അവതരിപ്പിക്കേണ്ടിയിരുന്നത്.

ലാൽ ജോസ് സംവിധാനം ചെയ്ത പുതിയ സിനിമയുടെ പ്രൊമോഷനെത്തിയപ്പോൾ മനസ് തുറന്നതിനിടെയാണ് പ്രിയ മണിയെ കുറിച്ച് സംവിധായകൻ തുറന്നുപറഞ്ഞത്. ചാന്തുപൊട്ട് ഷൂട്ട് ചെയ്യാൻ തുടങ്ങിയതിന് ഒരു വർഷം മുൻപേ ചെയ്യേണ്ട സിനിമയായിരുന്നു. അതിലേക്ക് ആദ്യം നായികയായി തീരുമാനിച്ചത് നടി പ്രിയാമണിയെയാണ്.

ALSO READ-എന്തുകൊണ്ട് ശോഭ യാത്രയിൽ വേഷമിട്ടില്ലെന്ന് ചോദ്യം; ‘കല്യാണത്തിന് വന്നപ്പോഴാണോ ബാലഗോകുലത്തെ കുറിച്ച് ചോദിക്കുന്നത്’; തഗ് മറുപടിയുമായി അനുശ്രീ

മദ്രാസിലുള്ള എന്റെ ഫ്ളാറ്റിലേക്ക് പ്രിയാമണി വരികയും ഞങ്ങളൊരുമിച്ചിരുന്ന് സിനിമയെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. അന്ന് പ്രിയാമണി പനി പിടിച്ച് ആശുപത്രിയിൽ അഡ്മിറ്റാണ്. അവിടുന്ന് ഡോക്ടർമാർ പോലും അറിയാതെ ഇറങ്ങി വന്നിട്ടാണ് ഞങ്ങൾ തമ്മിൽ കാണുന്നത്. അങ്ങനെ എല്ലാം തീരുമാനിച്ച് വച്ചെങ്കിലും ചാന്തുപൊട്ട് തുടങ്ങാൻ കുറച്ച് വൈകി.

ഈ സമയത്താണ് പ്രിയ സത്യം എന്ന പൃഥ്വിരാജിന്റെ മൂവിയിൽ അവസരം ലഭിച്ച് അഭിനയിക്കാനായി പോയത്. ചാന്തുപൊട്ടിൽ പ്രിയാമണി അഭിനയിക്കുമെന്ന് ഏതൊക്കെയോ മാധ്യമങ്ങളിൽ ഫോട്ടോ കൊടുത്തിരുന്നു. അത് കണ്ട് മറ്റുള്ളവരൊക്കെ വിളിച്ചു. അതോടെ പ്രിയാമണിയെ എന്റെ കൈയ്യിൽ നിന്നും മിസ് ആയി പോയെന്ന് ലാൽ ജോസ് പറയുന്നു.

അതല്ലെങ്കിൽ പ്രിയമണിയുടെ ആദ്യത്തെ സിനിമ ചാന്തുപൊട്ട് ആവുമായിരുന്നു. രണ്ടാമത് പ്രിയാമണിയെ വിളിച്ചത് ‘എൽസമ്മ എന്ന ആൺകുട്ടി’ യിലേക്കാണ്. ആൻ അഗസ്റ്റിന്റെ റോളിലേക്ക് പ്രിയാമണിയെ തീരുമാനിച്ച് വച്ചു. അവരുടെ ഡേറ്റും സാലറിയും തുടങ്ങി പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് എന്തൊക്കെയോ പ്രശ്നം ഉണ്ടായി. അങ്ങനെ അത് മാറി പോയാണ് ആൻ അഗസ്റ്റിലേക്ക് എത്തുന്നത് എന്നും സംവിധായകൻ പറഞ്ഞു.

Advertisement