ആ സിനിമ ഒരു പേടിസ്വപ്‌നമാണ്; അന്ന് ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് പാസ്‌പോര്‍ട്ട് ഗ്യാരണ്ടിയായി നല്‍കി; സ്വന്തം സിനിമയെ കുറിച്ച് ലാല്‍ ജോസ്

261

മലയാള സിനിമയില്‍ സഹസംവിധായകനായി വന്ന് പിന്നീട് ഹിറ്റ് സംവിധായകനായി മാറിയ താരമാണ് ലാല്‍ ജോസ്. മമ്മൂട്ടി നായകനായി എത്തിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധാന കുപ്പായം അണിയുന്നത്. അതിന് ശേഷം അദ്ദേഹത്തിന്റേതായി ഏകദേശം 25 ലധികം സിനിമകള്‍ സംവിധാനം ചെയ്തു കഴിഞ്ഞു.

ലാല്‍ ജോസിന്റെ സിനിമകള്‍ ഹിറ്റാവുന്നത് പതിവാണ്. നിരനവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ലാല്‍ ജോസിന്റെ കരിയറില്‍ പരാജയ ചിത്രങ്ങളും ഉണ്ടായിരുന്നു.

Advertisements

രസികന്‍, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള്‍ വേണ്ടവിധത്തില്‍ വിജയം നേടിയിരുന്നില്ല. ഇപ്പോഴിതാ താന്‍ സ്പാനിഷ് മസാല ചിത്രം സംവിധാനം ചെയ്യുമ്പോള്‍ അഭിമുഖീകരിച്ച പ്രതിസന്ധി വെളിപ്പെടുത്തുകയാണ് ലാല്‍ ജോസ്.

സ്പാനിഷ് മസാല സിനിമ തനിക്ക് ശരിക്കും ഒരു പേടിസ്വപ്നമായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. അതുവരെ ചെയ്തിട്ടുള്ള സിനിമകളില്‍ നിന്നും വ്യത്യസ്തമായിരുന്നു ഈ സിനിമയുടെ ഷൂട്ടിങ് സമയത്തെ അനുഭവങ്ങളെന്ന് അദ്ദേഹം സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ALSO READ- മമ്മൂട്ടി അങ്കിൾ, നിങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു, മമ്മൂട്ടി കമ്പനിയെ രൂപപ്പെടുത്തിയ രീതിയും, സിനിമ തിരഞ്ഞെടുക്കുന്ന രീതിയും: വിനീത് ശ്രീനിവാസൻ

അതുവരെ ചെയ്തിട്ടുള്ള സിനിമകളിലൊന്നും ഫേസ് ചെയ്തിട്ടില്ലാത്ത ഒരുപാട് പ്രശ്നങ്ങള്‍ ഈ സിനിമയില്‍ ഫേസ് ചെയ്തു. എല്ലാം കഴിഞ്ഞ് സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്യേണ്ട സമയം എത്തി. ക്ലൈമാക്സില്‍ ഒരു പാട്ടുണ്ട്. അത് അവിടെ പാലസില്‍ സമയം എടുത്തൊക്കെ ചെയ്യേണ്ടതായിരുന്നു.

ഈ സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്യേണ്ട ദിവസം പ്രൊഡഷന്‍ ഇന്‍ചാര്‍ജ് ആയിട്ടുള്ള ആള്‍ വന്നു പൈസ ഇത്രയും തരാനുണ്ട്, നിങ്ങള്‍ ക്ലൈമാക്സ് ആണ് ഷൂട്ട് ചെയ്യാന്‍ പോകുന്നതെന്നു മനസിലായി, ക്ലൈമാക്സ് എടുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ പൈസ തരാതെ പോയാലോ മുഴുവന്‍ പണവും തന്നിട്ടേ പോകാന്‍ പറ്റൂവെന്നും ് ഒരു ഗ്യാരണ്ടി തരാതെ ഇന്ന് ഷൂട്ടിങ് നടക്കില്ല, എന്നും പറയുകയായിരുന്നു.
ALSO READ- ‘നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ളൊരു ദൃശ്യഭാഷയാണ് ലിജോ ഒരുക്കിയത്; മലൈക്കോട്ടെ വാലിബൻ പൊളിക്കും’; പ്രതീക്ഷ കൂട്ടി ടിനു പാപ്പച്ചൻ
ആ സമയത്ത് ഗ്യാരണ്ടിയായി ഞാനെന്തു കൊടുക്കാനാണ്? അവസാനം തന്റെ പാസ്പോര്‍ട്ട് എടുത്ത് അയാളുടെ കയ്യില്‍ കൊടുക്കുകയായിരുന്നു. നിങ്ങളുടെ പൈസ തന്നിട്ടേ താനിവിടുന്ന് പോകുള്ളൂ, ബാക്കിയുള്ളവരെ വിടണം. പൈസ തന്നിട്ട് തന്നെ വിട്ടാല്‍ മതിയെന്ന് പറഞ്ഞു.

അങ്ങനെ തന്റെ പാസ്പോര്‍ട്ട് കൊടുത്തിട്ടാണ് ആ ദിവസത്തെ ഷൂട്ടിങ് നടത്തിയത്. ക്ലൈമാക്സ് ഷൂട്ട് ചെയ്യാന്‍ അന്ന് പ്രൊഡഷന്‍ ഡിസൈനര്‍ അനുവദിച്ച സമയം അഞ്ചു മണിക്കൂറായിരുന്നു. ആ സമയത്തിനുള്ളില്‍ ഫുള്‍ പാട്ട് ഷൂട്ട് ചെയ്യണമായിരുന്നു. ഇന്നും എനിക്ക് പേടിസ്വപ്നമാണ് ഇപ്പോഴും ആ സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍. നാലര മണിക്കൂര്‍ കൊണ്ടാണ് ആ പാട്ട് മൊത്തം ചെയ്തതെന്ന് ലാല്‍ ജോസ് പറഞ്ഞു.

സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും ടെന്‍ഷനടിപ്പിക്കുന്നതുമായ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവസാനം പൈസ എങ്ങനെയൊക്കെയോ എത്തിച്ച് എല്ലാവരെയും സെറ്റില്‍ ചെയ്യുകയായിരുന്നു. എന്നിട്ട് ഏറ്റവും അവസാനമാണ് ഞാന്‍ അവിടുന്ന് പോയതെന്നും ലാല്‍ ജോസ് പറഞ്ഞു

Advertisement