‘പുരുഷു എന്നെ അനുഗ്രഹിക്കണം’; ഈ മാസ് ഡയലോഗിന് പിന്നിലെ കഥ ഇതാണ്

980

മീശമാധവന്റെ രസകരമായ ഒരു അണിയറക്കഥ പറഞ്ഞ് സംവിധായകന്‍ ലാല്‍ജോസ്.’ അങ്ങനെയൊരു രംഗമോ സംഭാഷണമോ തിരക്കഥയില്‍ ഉണ്ടായിരുന്നില്ല.

Advertisements

ആ സീനും അങ്ങനെ ആയിരുന്നില്ല. അമ്പിളിച്ചേട്ടന്‍ (ജഗതി ശ്രീകുമാര്‍) വീടിനുള്ളലേക്ക് കയറുന്നു. ദിലീപ് പുരുഷുവിനെ കാണിച്ചുകൊടുക്കുന്നു, അയാള്‍ അടിക്കുന്നു. അത്ര മാത്രമേ തിരക്കഥയില്‍ ഉണ്ടായിരുന്നുള്ളൂ.

വേലി ചാടി വരാന്തയിലേക്കു കേറുമ്പോള്‍ ദേ പട്ടി കുരക്കുന്നു എന്നൊരു ഡയലോഗ് പറയണമെന്നും അപ്പോള്‍ സ്വന്തമായി എന്തെങ്കിലും ചെയ്‌തോളാമെന്നും ചേട്ടന്‍ പറഞ്ഞു.

പറഞ്ഞതുപോലെ ആ ഷോട്ട് എടുക്കാന്‍ നേരത്ത് ദേ പട്ടി കുരക്കുന്നു എന്നു പറഞ്ഞു. അപ്പോഴേക്കും ചേട്ടന്‍ താഴെ വീണ് നാലു കാലില്‍ പോകുകയാണ്.

ആ രംഗം ഉപയോഗപ്പെടുത്തണമെന്ന് എനിക്കു തോന്നി. അങ്ങനെയാണ് ആ സീന്‍ വീണ്ടും ഡെവലപ്പ് ചെയ്യുന്നത്. മഴവില്‍ മനോരമയിലെ നായികാനായകന്‍ എന്ന റിയാലിറ്റി ഷോയ്ക്കിടെ ലാല്‍ജോസ് പറഞ്ഞു.

നാലുകാലില്‍ പോകുന്ന അമ്പിളി ചേട്ടന്‍ നേരെ ദിലീപിന്റെയും പുരുഷുവിന്റെയും കാലിലേയ്ക്കാണ് ചെല്ലുന്നത്. അമ്പിളിച്ചേട്ടന്‍ വരുമ്പോള്‍ തോക്കെടുത്ത് പുരുഷു അടിക്കണം. അതാണ് വേണ്ടത്. എന്നാല്‍ അമ്പിളിച്ചേട്ടന്റെ ആ നോട്ടം കണ്ടപ്പോള്‍ അവിടെ ഒരു ഡയലോഗിന് സാധ്യത ഉണ്ടെന്ന് തോന്നി. അങ്ങനെ ഉണ്ടായ ഡിസ്‌കഷനില്‍ നിന്നാണ് ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന ഡയലോഗ് ഉണ്ടായത്. , ലാല്‍ ജോസ് വെളിപ്പെടുത്തി.

Advertisement