ലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടിയും ദിലീപും, ഒരുങ്ങുന്നത് കോമഡി എന്റർടെയ്‌നർ

17

മെഗാസ്റ്റാർ മമ്മൂട്ടിയുടെ വലിയ പ്രൊജക്ടുകൾ ഒന്നിനുപിറകേ ഒന്നായി അണിയറയിൽ ഒരുങ്ങുമ്പോൾ ആരാധകർക്ക് ഒരു ചെറിയ പരാതിയുണ്ട്.

അത് കോമഡിച്ചിത്രങ്ങൾക്ക് മമ്മൂട്ടി ഇപ്പോൾ അധികം പ്രാധാന്യം നൽകുന്നില്ല എന്നതാണ്. ആക്ഷൻ ചിത്രങ്ങൾക്കും ഇമോഷണൽ ഡ്രാമകൾക്കുമാണ് ഇപ്പോൾ അധികവും മമ്മൂട്ടി ഡേറ്റ് നൽകുന്നത്.

Advertisements

എന്നാൽ കോമഡി ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്താനും ഇനി മമ്മൂട്ടി സമയം കണ്ടെത്തും. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ‘ഗാനഗന്ധർവ്വൻ’ എന്ന ചിത്രം അത്തരത്തിലൊന്നാണ്.

അതിനുപിന്നാലെ സംവിധായകൻ ലാൽ ഒരുക്കുന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കുമെന്ന് സൂചനകൾ വരുന്നു.

പൂർണമായും ഒരു കോമഡി എൻറർടെയ്‌നറായിരിക്കും ലാൽ ഒരുക്കുക. അദ്ദേഹം ഇപ്പോൾ ഈ സിനിമയുടെ തിരക്കഥാരചനയിലാണെന്നാണ് റിപ്പോർട്ടുകൾ.

ജനപ്രിയനായകൻ ദിലീപും ഈ സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഉണ്ടാകുമെന്നാണ് സൂചന.

മമ്മൂട്ടിയെ നായകനാക്കി ലാൽ മുമ്പ് സംവിധാനം ചെയ്ത ‘കോബ്ര’ ശരാശരി വിജയം മാത്രമാണ് നേടിയത്.

തിരക്കഥയിലെ പാളിച്ചയായിരുന്നു നല്ല ഒരു എൻറർടെയ്‌നറാകുമായിരുന്ന കോബ്രയ്ക്ക് പ്രശ്‌നമായത്.

അതിൽ നിന്ന് പാഠമുൾക്കൊണ്ടാണ് ലാൽ പുതിയ സിനിമയുടെ തിരക്കഥയെഴുതുന്നത് എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, മമ്മൂട്ടിയെ നായകനാക്കി ലാൽ നിർമ്മിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു. ഹിറ്റ്ലർ, ബ്ലാക്ക്, തൊമ്മനും മക്കളും, പോത്തൻവാവ എന്നിവയാണ് ലാൽ നിർമ്മിച്ച മമ്മൂട്ടിച്ചിത്രങ്ങൾ.

Advertisement