ഞങ്ങളുടെ ഗാർഡിയൻ എയ്ഞ്ചലാണ് ലക്ഷ്മി ചേച്ചി; ചേച്ചിയുണ്ടായിരുന്നേൽ നേരത്തെ കല്യാണം നടന്നേനെ; അമ്മ ക്രെഡിറ്റ ലഭിക്കാത്ത സൂപ്പർസ്റ്റാറാണ്: ഗോകുൽ സുരേഷ്

1550

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രനും നടനുമാണ് ഗോകുൽ സുരേഷ്. പിതാവ് സുരേഷ് ഗോപിയുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ഗോകുൽ സുരേഷ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനായി മാറുക ആയിരുന്നു. രണ്ട് സിനിമകളാണ് ഗോകുലിന്റേതായി അടുത്തിടെതിയേറ്ററുകളിൽ എത്തിയത്.

പാപ്പൻ, സായാഹ്ന വാർത്തകൾ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പനിൽ വളരെ ചെറിയ വേഷയിരുന്നു ഗോകുലിന്റേത്. കഥാപാത്രം ചെറുതാണെങ്കിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. നവാഗതനായ അരുൺ ചന്ദു സംവിധാനം ചെയ്ത സായാഹ്ന വാർത്തകളിൽ ഗോകുലാണ് നായകനായി എത്തിയത്.

Advertisements

അഭിലാഷ് ജോഷി സംവിധാനം ചെയ്ത ദുൽഖർ സൽമാൻ നായകനായ കിങ് ഓഫ് കൊത്തയാണ് ഗോകുലിന്റെ ഒടുവിലായി എത്തിയ ചിത്രം. ഇപ്പോഴിതാ ഗോകുലിന്റെ പുതിയ അഭിമുഖം വൈറലാവുകയാണ്. എത്ര വീണാലും നമ്മളൊരു മെത്തയിലോട്ടാണ് വീഴുന്നത്.

അച്ഛനൊക്കെ നേരെ കോൺക്രീറ്റിലോട്ടാണ് വീണതെന്നാണ് ഗോകുൽ പറയുന്നത്. തനിക്ക് ആ മെത്തയുണ്ടെന്നുള്ള പ്രിവിലേജ് എപ്പോഴുമുണ്ട്. ഈ ജോലി ചെയ്യാതെ വെറുതെ വീട്ടിലിരുന്നാലും തനിക്ക് ഭക്ഷണം കഴിക്കാൻ പറ്റുമെന്നും താരം വിശദീകരിക്കുന്നു.

എന്നാൽ തനിക്ക് കിട്ടുന്ന പൈസയൊന്നും ധൂർത്തടിച്ച് കളയുന്ന സ്വഭാവമൊന്നുമില്ല. തമിഴിൽ നിന്നും രണ്ടുമൂന്ന് അവസരങ്ങൾ വന്നിരുന്നു. അതത്ര നല്ലതായി തോന്നിയില്ല. അതുകൊണ്ട് സ്വീകരിച്ചില്ല. തെലുങ്കും തമിഴും കന്നഡയുമൊക്കെ ചെയ്യാനിഷ്ടമുണ്ട്. താൻ ബാംഗ്ലൂരിലാണ് പഠിച്ചത്. കന്നഡ അറിയാമെന്നും ഗോകുൽ വിശദീകരിക്കുന്നുണ്ട്.

ALSO READ- എന്നെ ഫിക്‌സ് ചെയ്യുന്നത് അമാലാണ്; കുടുംബത്തിലും സുഹൃത്തുക്കൾക്ക് ഇടയിലും അമാലിന് ഒരു റോളുണ്ട്; ഐശ്വര്യ ലക്ഷ്മിയോട് ദുൽഖർ സൽമാൻ

തനിക്ക് എപ്പോഴും അച്ഛനെ സിനിമാക്കാരനായി കാണാനാണ് ഇഷ്ടം. അച്ഛനെന്തിനാണ് ബ്രേക്കെടുത്തതെന്ന് അമ്മയോട് ചോദിക്കാറുണ്ടായിരുന്നു. എന്തിനാണ് ഇത്രയധികം വിമർശനങ്ങൾ കേൾക്കുന്നതെന്നും ചോദിച്ചിരുന്നു. അമ്മ അത് അച്ഛനോട് ചോദിക്കുമായിരുന്നെന്നും എന്നാൽ, ഇഷ്ടമുള്ളത് അച്ഛൻ ചെയ്യട്ടെ എന്ന നിലപാടിലാണ് അമ്മയെന്നാണ് ഗോകുൽ പറഞ്ഞത്.

അതേസമയം, അച്ഛനോട് ഒന്നും നേരിട്ടൊന്നും പറയാറില്ല. അദ്ദേഹത്തിന്റെ ഇഷ്ടം, അദ്ദേഹത്തിന്റെ തീരുമാനം. വീട്ടു കാര്യങ്ങളെല്ലാം മാനേജ് ചെയ്യുന്നത് അമ്മയാണ്. ചേച്ചിയുടെ പേരിലുള്ള ടെസ്റ്റിന്റെ കാര്യങ്ങൾ ചെയ്യുന്നതും അമ്മയാണ്. ഞങ്ങളെയൊക്കെ നോക്കുന്നതൊക്കെ അമ്മയുടെ ചുമതലയാണെന്നും ഗോകുൽ പറയുന്നുണ്ട്.

ALSO READ- സവിശേഷമായ പരിശീലനവും അധ്വാനവും വേണ്ട റോളായിരുന്നു അത്; കാൻ ചലച്ചിത്രോത്സവത്തില് പ്രദർശിപ്പിച്ച തന്റെ കഥാപാത്രത്തെ കുറിച്ച് മോഹൻലാൽ

പലപ്പോഴും തന്റെ നല്ല പെരുമാറ്റം കാണുമ്പോൾ അച്ഛന്റെ മോനല്ലേ എന്ന് പറയുന്നത് താൻ തിരുത്തിയിട്ടുണ്ട്. അമ്മയാണ് തങ്ങളെയൊക്കെ വളർത്തിയതെന്ന് പറയും. അച്ഛനും ഇപ്പോൾ അത് പറയാറുണ്ട്. ക്രെഡിറ്റ് കിട്ടാത്ത സൂപ്പർ താരമാണ് അമ്മയെന്നാണ് ഗോകുൽ അഭിപ്രായപ്പെട്ടത്.

ഇപ്പോൾ വീട്ടിൽ കല്യാണ ഒരുക്കങ്ങളൊക്കെ തകൃതിയായി നടക്കുന്നുണ്ട്. ഒരു കല്യാണം വീട്ടിൽ വന്നാൽ എത്ര തിരക്കുണ്ടാവുമെന്നത് നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷ്മി ചേച്ചിയുണ്ടായിരുന്നേൽ നേരത്തെ കല്യാണം നടന്നേനെയെന്നും ഗോകുൽ പറയുന്നു.

തന്റെ ചേച്ചി മരിച്ച് ഒന്നര വർഷം കഴിഞ്ഞാണ് താൻ ജനിക്കുന്നത്. ഞങ്ങളുടെയൊരു ഗാർഡിയൻ എയ്ഞ്ചൽ പോലെയാണ് ചേച്ചി. എനിക്കെന്തെങ്കിലും വിഷമമൊക്കെ വന്നാൽ ഞാൻ ആകാശത്തേക്ക് നോക്കും. ഏതെങ്കിലും നക്ഷത്രം കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടോയെന്ന്, അത് എന്റെ മാത്രം ചിന്തയാണെന്നും താരം പറഞ്ഞു.

എന്നാൽ, രണ്ടുമൂന്ന് കാര്യങ്ങൾ ഞാൻ പറഞ്ഞിട്ട് അതേപോലെ നടന്നിട്ടുണ്ട്. അത് ഏതാണെന്നൊന്നും പറയില്ല. പറഞ്ഞാൽ അതിന്റെ ഭംഗി പോവുമെന്നാണ് ഗോകുൽ വിശദീകരിക്കുന്നത്.

Advertisement