മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മിഥുൻ രമേശും, ലക്ഷ്മിയും. ഈ താരങ്ങൾക്ക് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഈ കുടുംബം പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം നിമിഷ നേരം കൊണ്ട് വൈറൽ ആവാറുണ്ട്. രണ്ടുവർഷത്തെ പ്രണയത്തിനുശേഷം ആയിരുന്നു ലക്ഷ്മിയും ആയുള്ള മിഥുന്റെ വിവാഹം. 2008ൽ ആയിരുന്നു വിവാഹം.
ഇപ്പോൾ അതേക്കുറിച്ചാണ് ലക്ഷ്മി തുറന്നു പറയുന്നത്. ഇവരുടെ പ്രണയം അമ്മ വീട്ടിൽ പൊക്കിയതോടെയാണ് പെട്ടെന്ന് വിവാഹം എന്ന തീരുമാനത്തിലെത്തിയത് എന്ന് ലക്ഷ്മി പറയുന്നു. പ്രണയം അറിഞ്ഞതോടെ പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. അതേസമയം മിഥുനെ ഇഷ്ടപ്പെടാൻ ഉണ്ടായ കാരണത്തെക്കുറിച്ച് താരം സംസാരിച്ചു. ഒരു മാളിൽ പരിപാടി അവതരിപ്പിക്കാൻ മിഥുൻ ചേട്ടൻ വന്നിരുന്നു , അവിടെവച്ചാണ് ആദ്യമായി കാണുന്നത്.
അന്നത്തെ ചേട്ടന്റെ എനർജിയാണ് തന്നെ ആകർഷിച്ചത് എന്ന് ലക്ഷ്മി പറഞ്ഞു. ഇത്രയും എനർജി ഉള്ള ഒരാളെ താൻ ഇതുവരെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും , അപ്പോഴാണ് താൻ വീണുപോയതെന്നും ലക്ഷ്മി പറഞ്ഞു. പിന്നെ ഞങ്ങളുടെ മ്യൂച്ചർ ഫ്രണ്ട് വഴി പ്രണയത്തെ കുറിച്ച് സംസാരിച്ചു തുടങ്ങി. അങ്ങനെയാണ് പ്രണയത്തിലേക്ക് എത്തുന്നത് ലക്ഷ്മി പറഞ്ഞു.
അതേസമയം മകൾക്ക് ഒപ്പം തനിക്ക് വീഡിയോ ചെയ്യാൻ വളരെ ഇഷ്ടമാണെന്നും, എന്നാൽ മകൾ എപ്പോഴും വീഡിയോ ചെയ്യാൻ വരാറില്ലെന്നും പൈസയ്ക്ക് വേണ്ടിയൊക്കെ വന്ന് ചെയ്യുന്നതാണെന്നും ലക്ഷ്മി പറയുന്നു. ഇടയ്ക്ക് ചെയ്തു കഴിഞ്ഞാൽ പൈസ ചോദിക്കും . അതേസമയം ലക്ഷ്മിയുടെ ഈ വാക്കുകൾ ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായി ലക്ഷ്മിക്ക് ആരാധകരും ഏറെയാണ് .