വിവാഹം കഴിഞ്ഞ ആദ്യനാളുകള്‍ തന്നെ ക്രൂരമര്‍ദനം, മറ്റൊരു സ്ത്രീയോടൊപ്പം അപ്പാര്‍ട്മെന്റില്‍ നിന്നും കൈയ്യോടെ പിടികൂടി, രാഹുല്‍ രവിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ, നടനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

288

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടനാണ് രാഹുല്‍ രവി. പൊന്നമ്പിളി എന്ന സീരിയലിലെ ഹരിയായി എത്തിയാണ് രാഹുല്‍ രവി ആരാധകരുടെ മനസ്സ് കീഴടക്കിയത്. 2020 അവസാനമാണ് രാഹുല്‍ രവി വിവാഹിതന്‍ ആയത്.

Advertisements

രാഹുലിന്റെ ജീവിതസഖി ആയി എത്തിയത് ലക്ഷ്മി എസ് നായര്‍ ആണ്. വിവാഹത്തിനു മുമ്പ് രാഹുല്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നു തന്റെ വിവാഹ ജീവിതത്തിന് പ്രേക്ഷകരുടെ അനുഗ്രഹവും, പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഒരു ഡിസംബര്‍ മാസം ലക്ഷ്മിയുടെ മുഖം കാണിക്കാതെയുള്ള ഒരു ചിത്രം പങ്കു വച്ചായിരുന്നു രാഹുല്‍ വിവാഹ കാര്യം പറഞ്ഞത്.

Also Read: ഇന്നും ഭംഗിയായി നടക്കാന്‍ ആഗ്രഹിക്കുന്നു, വസ്ത്രങ്ങളെല്ലാം തെരഞ്ഞെടുക്കുന്നത് മക്കള്‍, ഭര്‍ത്താവ് എന്റെ ബെസ്റ്റ് ഫ്രണ്ട്, വിശേഷങ്ങള്‍ പങ്കുവെച്ച് മധുബാല

ലക്ഷ്മിയെ പരിചയപെടുത്തി കൊണ്ട് രാഹുല്‍ അന്ന് കുറിച്ച വരികളും അതിവേഗം വൈറലായിരുന്നു. അവളെ കണ്ടുമുട്ടിയ ആദ്യദിവസം സാധാരണ പോലെയായിരുന്നുവെന്നും പിന്നീടങ്ങോട്ട് അത് മികച്ചതായി മാറുകയായിരുന്നുവെന്നൊക്കെയായിരുന്നു രാഹുല്‍ കുറിച്ചത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും വൈറാലായിരുന്നു.

ഇപ്പോഴിതാ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് രാഹുലിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ ലക്ഷ്മി ഇപ്പോള്‍. ലക്ഷ്മി നല്‍കിയ പരാതിയില്‍ ചെന്നൈ പോലീസ് രാഹുലിനെതിരെ ലുക്ക് ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചു.

Also Read: റോസാപ്പൂവ് തന്ന് പ്രൊപ്പോസ് ചെയ്യേണ്ട, നല്ലൊരു ഹൃദയം മാത്രം തന്നാല്‍ മതി, തന്റെ ഭാവി വരന്‍ എങ്ങനെയായിരിക്കണമെന്ന് മനസ്സുതുറന്ന് സായ് പല്ലവി

തന്നെ ശാരീരികമായി ഉപദ്രവിക്കുന്നുവെന്നായിരുന്നു ലക്ഷ്മി നല്‍കിയ പരാതിയില്‍ പറയുന്നത്. സ്വന്തം അപ്പാര്‍ട്‌മെന്റില്‍ വെച്ച് രാഹുലിനെ മറ്റൊരു സ്ത്രീയുമായി ലക്ഷ്മി കൈയ്യോടെ പൊക്കിയെന്നും പോലീസ് പറയുന്നു.

വിവാഹം കഴിഞ്ഞതിന് പിന്നാലെ രാഹുല്‍ ലക്ഷ്മിയെ നിരന്തരം മര്‍ദിക്കാറുണ്ടെന്നും വിവരമുണ്ട്. അതേസമയം ഭാര്യക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നായിരുന്നു തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നേരത്തെ രാഹുലിന്‌റെ പ്രതികരണം. ഇപ്പോള്‍ ഒളിവില്‍ കഴിയുകയാണ് താരം.

Advertisement