ഫ്‌ളൈറ്റിൽ വെച്ചുള്ള ശക്തമായ സൗഹൃദം; ഭർത്താവ് അപകടത്തിൽ പെട്ടപ്പോഴും സാമ്പത്തികമായും സഹായിച്ചിട്ടുണ്ട്; നിയയുമായുള്ള സൗഹൃദത്തെ കുറിച്ച് ലക്ഷ്മി പ്രിയ

900

മിനി സ്‌ക്രീനിലൂടെയാണ് നിയ രഞ്ജിതിനെയും ലക്ഷ്മിപ്രിയയെയും ആരാധകര്ക്ക് ഏറെ പരിചയം. വിവിധ പരിപാടികളിൽ അവതാരകരായും മത്സരാർത്ഥികളായും അഭിനേതാക്കളായും ഇരുവരും എത്താറുണ്ട്. എന്നാൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണ് എന്ന് അധികപേർക്കും അറിയാത്ത കാര്യമാണ്.

ഇപ്പോഴിതാ ഇരുവരും കണ്ടമുട്ടിയതിന്റെ വിശേഷങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നിയയുടെയും ലക്ഷ്മിപ്രിയയുടെയും ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ വന്നപ്പോൾ പരസ്പരം തങ്ങൾ താങ്ങായി തണലായി മാറിയ കഥ പറയുകയാണ് താരങ്ങൾ. തങ്ങൾക്കിടയിൽ ഒരു ടെലിപതി ഉണ്ടെന്നാണ് ഇരുവരും പറയുന്നത്.

Advertisements

പല പ്രതിസന്ധിഘട്ടങ്ങളിലും പരസ്പരം തുണയായിട്ട് രണ്ടുപേരും ഉണ്ടായിരുന്നു. ഞങ്ങളുടെ ഫീൽഡിൽ അത്രയും തിക്ക് ഫ്രണ്ട്‌സ് ഒന്നും ഇല്ല. മത്സരം നിലനിൽക്കുന്ന മേഖലയാണല്ലോ. അപ്പോൾ അവിടെ ഞങ്ങളുടെ ഈ ബന്ധം ഒരു അഭിമാനം ആയിട്ടാണ് കാണുന്നത്. വര്ഷങ്ങളായുള്ള ബന്ധമാണ് എന്നാണ് താരങ്ങൾ പറയുന്നത്.

ALSO READ- ‘എൽഎൽബി ഫസ്റ്റ് റാങ്കാണ്, ഗോൾഡ് മെഡലിസ്റ്റാണ്; ഒറ്റ പ്രശ്‌നമേയുള്ളു പുള്ളിക്ക്, സുഖം വേണം’; അനൂപ് മേനോനെ കുറിച്ച് ടിനി ടോം

ഞങ്ങൾ ആദ്യമായി മീറ്റ് ചെയ്യുന്നത് സ്‌ക്രീനിലാണ്. പക്ഷെ അന്ന് മുതൽ ഇന്ന് വരെ ഞങ്ങൾ നല്ല കൂട്ടുകാരാണ്. 2015 ൽ ആണ് ഞാൻ മോളെ കൺസീവ് ആകുന്നത്. പിന്നെ പ്രീമച്വർ ബേബിയുടെ അമ്മയായി ഞാൻ മാറിയപ്പോഴാണ് ഞാനും നിയയും തമ്മിൽ കാണുന്നത്. സൂര്യ ടിവിയുടെ ഒരു വർക്കിനായി ഞങ്ങൾ ചെന്നൈയിലേക്ക് പോകുന്ന ആ യാത്രയാണ് എല്ലാത്തിനും നിമിത്തമെന്ന് ലക്ഷ്മി പ്രിയ വിസദീകരിക്കുന്നു..

അന്നത്തെ ആ ഫ്ളൈറ്റ് യാത്രയാണ് തങ്ങളെ ഇരുവരേയും ഇത്രയും തമ്മിൽ അടുപ്പിച്ചത്. ഈ പ്രീമച്വർ ആയ ഒരു മോളേയും കൊണ്ട് ഇത്രയും വലിയ യാത്ര ഒരു വലിയ അവസ്ഥ ആയിരുന്നു. എന്ന് വച്ചാൽ ലക്ഷക്കണക്കിന് രൂപയാണ് മകളെ കിട്ടാൻ വേണ്ടി ചെലവാക്കിയതെന്നും ലക്ഷ്മി പ്രിയ പറയുന്നു.

അങ്ങനെ നമ്മുടെ ഒക്കെ ജീവിതത്തിൽ നല്ല സമയവും മോശം സമയവും ഒക്കെ ഉണ്ടാകും. തനിക്ക് നിങ്ങളോടും പറയാൻ ഉള്ളത് പ്രതിസന്ധിഘട്ടങ്ങളിൽ തളരരുതെന്നാണെന്നും ലക്ഷ്മി പ്രിയ പറയുന്നു.

ALSO READ- ഹലോ കുട്ടിച്ചാത്തനിലൂടെ മനസ് കീഴടക്കി; ഇന്ന് എംബിബിഎസുകാരി; ശ്രദ്ധ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ ലോകത്തേക്ക്

അന്ന് ആ യാത്ര കഴിഞ്ഞു താനും നിയയും തിരിച്ചുവന്നു. തന്റെ കാറിൽ ആണ് ഞാൻ നിയയെ ഡ്രോപ്പ് ചെയ്തത്. അത് കഴിഞ്ഞിട്ട് രണ്ടുദിവസത്തിനുള്ളിൽ ആണ് ആ കാറിൽ വച്ച് തന്നെ തന്റെ ഭർത്താവിന് അപകടം ഉണ്ടാകുന്നത്. മോളുടെ നൂലുകെട്ടൊക്കെ പ്ലാൻ ചെയ്തിരിക്കുന്ന അവസ്ഥയായിരുന്നു അത്. പക്ഷേ തന്റെ ജീവിതം മാറി മറിഞ്ഞുപോയി. അപ്പോഴൊക്കെ കൂടെ ഉണ്ടായത് നിയയാണെന്നും ലക്ഷ്മി പ്രിയ പറയുന്നു.

തങ്ങളിരുവർക്കും ഇടയിൽ ഒരു സുഹൃത്ത് എന്ന നിലയിൽ അല്ല അതിനൊക്കെ മുകളിൽ ആണ് ബന്ധമുള്ളതെന്ന് ലക്ഷ്മി പ്രിയ പറയുകയാണ്. പരസ്പരം വർക്ക് കുറവുള്ള സമയത്തൊക്കെ സഹായിച്ചിട്ടുണ്ട്. വലിയ തുക കൊണ്ടൊന്നും അല്ലെങ്കിലും പരസ്പരം സഹായിച്ചിട്ടുണ്ട്.

അതേസമയം, കെ എസ് എഫ് ഇ യുടെ പ്രശ്‌നം വരുന്ന സമയത്താണ് ബിഗ് ബോസിലേക്ക് ലക്ഷ്മി വരുന്നത്. പിന്നെ നല്ലൊരു എമൗണ്ടുമായി ലക്ഷ്മിക്ക് ഇറങ്ങാൻ ആയെന്നും നിയ പറഞ്ഞു.

മികച്ച നടൻ മമ്മൂട്ടി, നടി ദർശന വീഡിയോ കാണാം:

Advertisement