ബിഗ് ബോസ് മലയാളം സീസൺ 4 ഫൈനലിലേക്ക് അടുത്തുകൊണ്ടിരിക്കെ നാടകീയമായ സംഭവങ്ങൾക്ക് ഒരു കുറവുമില്ല. 79 ദിവസം പൂർത്തിയാക്കിയ ഷോ 100 ദിനം തികയ്ക്കാൻ ഇനി വളരെ കുറച്ച് ആഴ്ചകൾ മാത്രമേയുള്ളൂ. അതേസമയം, മത്സരാർത്ഥികൾ തമ്മിലുള്ള വഴക്കും ഇതിന് അനുസരിച്ച് രൂക്ഷമാവുകയാണ്. നൂറ് ദിവസം പൂർത്തിയാക്കാനായി സകല തന്ത്രങ്ങളും ഇറക്കുകയാണ് മത്സരാർത്ഥികൾ.
സൗഹൃദങ്ങൾക്ക് വലിയ സ്ഥാനമില്ലാത്ത ഷോയിൽ ദിൽഷ-റോബിൻ ബന്ധം മാത്രമാണ് അൽപം കടന്നുപോയത്. റോബിൻ പുറത്തായതോടെ ദിൽഷയും വൈകാരികമായി പൊട്ടിത്തെറിക്കാൻ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതെ സൈലന്റായിരുന്ന ലക്ഷ്മിപ്രിയ ഇപ്പോഴിതാ പൊട്ടിത്തെറിച്ച് ഷോയിൽ നാടകീയത വിതറിയിരിക്കുകയാണ്. റിയാസിനോടായിരുന്നു ലക്ഷ്മി പൊട്ടിത്തെറിച്ചത്. പിന്നീട് വിനയിന്റെ നേരെയും ലക്ഷ്മിപ്രിയ തന്റെ തനിസ്വരൂപം പുറത്തെടുത്തു.
താൻ നൂറ് ദിവസം നിന്നിട്ടേ ഇവിടെന്ന് പോവുകയുള്ളൂ എന്ന് പറഞ്ഞ ലക്ഷ്മിപ്രിയ എന്നാൽ റിയാസ് നൂറ് ദിവസം തികയ്ക്കില്ലെന്ന് പറഞ്ഞതാണ് വലിയ വഴക്കിലേക്ക് നീങ്ങിയത്. എന്നാൽ ഇത് കേട്ട് മിണ്ടാതിരിക്കാൻ തയ്യാറാകാതിരുന്ന റിയാസ് അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുകയും ചെയ്തു. താൻ ഇവിടെ നിന്നും പോയാൽ ലക്ഷ്മിയും കൂടെ പോകുമെന്ന് ഉറപ്പിച്ചു പറഞ്ഞു. ലക്ഷ്മിപ്രിയ വിന്നറാകില്ലെന്നും റിയാസ് തിരിച്ചടിച്ചു.
ഇതിനിടെ വിനയിന് നേരെയും ലക്ഷ്മിപ്രിയ ആരോപണമുയർത്തിയതോടെ വിനയും വഴക്കിൽ പങ്കുചെരുകയായിരുന്നു. രണ്ട് വൈൽഡ് കാർഡ് വന്നതിന് ശേഷമാണ് ഗെയിം മോശമായതെന്നുളള ലക്ഷ്മിയുടെ വാക്കുകളായിരുന്നു വിനയിയെ ചൊടിപ്പിച്ചത്. ഇതിന്റെ പേരിൽ രണ്ട് പേരും ഏറ്റുമുട്ടുകയായിരുന്നു. വിനയ് റിയാസിന്റെ ഭാഗം ചേർന്നാണ് സംസാരിച്ചത്.
ലക്ഷ്മിപ്രിയ റിയാസിന് സംസാരിക്കാൻ അവസരം കൊടുക്കണമെന്ന് വിനയ് പറഞ്ഞു. താൻ കൊടുത്തോളാം എന്ന് ധാർഷ്ട്യത്തോടെയായിരുന്നു ഇതിന് മറുപടി. പിന്നീട് ലക്ഷ്മിയും വിനയിയും തമ്മിലും വലിയ അടി നടന്നു. ലക്ഷ്മിപ്രിയ കാർക്കിച്ച് തുപ്പിയതും വലിയ ചർച്ചയായി.
റോബിനും ജാസ്മിനും വീട്ടിൽ നിന്നും പോയതിന് ശേഷം ബിഗ്‌ബോസ് ഹൗസിൽ നടന്ന വലിയ വഴക്കായിരുന്നു ഇത്. ലക്ഷ്മിപ്രിയയുടെ പെരുമാറ്റം സ്വഭാവ വൈകൃതമാണെന്ന് വിനയ് പറഞ്ഞു. ഇത് പിന്നീട് റിയാസും ഏറ്റുപിടിക്കുകയായിരുന്നു. ഈ ആഴ്ച ലക്ഷ്മിയേയും റിയാസിനേയും ചുറ്റിപ്പറ്റിയാണ് ഗെയിം മുന്നോട്ട് പോവുന്നത്. എന്നാൽ ഇവർ രണ്ട് പേരും ഈ ആഴ്ചത്തെ എവിക്ഷനിൽ ഇല്ല.